ചെറൂള ( ബലിപ്പൂവ് )


ചെറൂള ( ബലിപ്പൂവ് )

ദശപുഷ്പങ്ങളിൽ ഒന്നാണിത്.
( ശാസ്ത്രീയ നാമം: Aerva lanata), 
എൻ്റെ വിട്ടുമുറ്റത്ത് ഉള്ള ചെറൂള കാടാണിത്.കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. 

ഭദ്രിക - സംസ്കൃതനാമം
മൂത്രളമാണ്
മൂത്രാശയക്കല്ലിനെ ദ്രവിപ്പിച്ചു കളയും.

ഔഷധയോഗ്യം - ഇല സമൂലം
മറ്റ് മരുന്നുകളോട് കൂടി ചെറുളസമമായെടുത്ത് കഷായം വെച്ച് കുടിച്ചാൽ പ്രമേഹം ശമിക്കും
വീട്ട് പറമ്പുകളിലൊക്കെ ധാരാളമായി ഈ ചെടി കാണാം

പനിക്കൂർക്കയുടെ നീര് ചെറിയ കുഞ്ഞുങ്ങൾ മുതൽ ഉള്ളവർക്ക് ജലദോഷം ,ചുമ, ചെറിയ പനി ഇവയിൽ നിന്ന് ആശ്വാസം നൽകും.മുറികൂടിയുടെ നീര് ഒഴിച്ചു കെട്ടിവച്ചാൽ ചെറിയ മുറിവുകൾ വേഗം ഉണങ്ങും

ചെറൂള വെന്ത വെള്ളം ആർത്തവത്തകരാറുകൾ, അനീമിയ എന്നിവ അകറ്റും , ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ സഹായിക്കും , ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. 

മൂത്രാശയ കല്ലുകളെ ക്രമേണ ദ്രവിച്ചു കളയും.ഗർഭകാലത്തുണ്ടാകുന്ന രക്ത സ്രാവം ശമിപ്പിക്കും.

Comments