മുയൽ മാംസം ആയുർവേദത്തിൽ

മുയൽ മാംസം ആയുർവേദത്തിൽ

മുയൽ മാംസം ആഹാരവും ഔഷധവുമാണ് ആയുർവേദത്തിൽ.
ജാംഗല മാസത്തിൽ വരുന്ന മുയൽ മാംസം ആയുർവേദ വീക്ഷണത്തിൽ
ദഹന ശക്തി (ദീപനം)
കൂട്ടുന്ന ശീതവീര്യ പ്രധാനമായ മാംസമാണ്. പോഷകങ്ങളുടെ കലവറ.
വൈറ്റമിൻ B12, നിയാസിൻ, ഇരുമ്പ്, സെലീനിയം, ഫോസ്ഫറസ് എന്നിവയാൽ സമൃദ്ധം. പ്രോട്ടീനും കൊഴുപ്പുകളും കുറവാണ് എന്നതിനാൽ
ഗർഭിണികൾക്കും കുട്ടികൾക്കും ഉത്തമം. തടി കൂടിയവർക്ക് ഉപയോഗിക്കാൻ പറ്റിയ മാംസം. സോഡിയം കുറവെന്നതിനാൽ രക്ത
സമ്മർദ്ദം ഉള്ളവർക്കും കഴിക്കാം. കൊഴുപ്പ് കുറവു കാരണം
ഹൃദ്രോഗികൾക്കും ഗുണപ്രദം.
കാൽസ്യം കൂടുതൽ ഉള്ളതിനാൽ
എല്ലിനും പല്ലിനും ഉത്തമം.

Comments