പ്രഭഞ്ജനവിമര്‍ദ്ദനം തൈലം

പ്രഭഞ്ജനവിമര്‍ദ്ദനം തൈലം

കുറുന്തോട്ടിവേര്, ശതാവരിക്കിഴങ്ങ്, മുരിങ്ങവേരിലെത്തൊലി, നീര്‍മാതാളത്തൊലി, ഏരുക്കിന്‍വേര്, പുങ്കിന്‍തൊലി, വെളുത്താവണക്കിന്‍വേര്, കൊടിയാവണക്കിന്‍വേര്, അമുക്കരം, പ്രസാരിണിവേര്, കുമിഴിന്‍വേര്, കൂവളവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഇവ എല്ലാംകൂടി മുപ്പത്തിരണ്ടുപലം മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് രണ്ടിടങ്ങഴി എണ്ണയും നാലിടങ്ങഴി പാലും, തൈര്, കാടി ഇവ രണ്ടിടങ്ങഴി വീതവും ചേര്‍ത്ത് തകര,ദേവതാരം, ഏലത്തരി, ചുക്ക്, കടുക്, കച്ചോലക്കിഴങ്ങ്, ശതകുപ്പ, വെളളക്കൊട്ടം, ഇന്തുപ്പ്, ചിറ്റരത്ത, വയമ്പ്, കൊടുവേലിക്കിഴങ്ങ്, മാഞ്ചി,ചരളം ,കടുകരോഹിണി, ഇവ മൂന്നു കഴഞ്ചുവീതം കല്‍ക്കം അരച്ചുകലക്കി ചെറുതീയെരിച്ചു വറ്റിച്ച് അരിക്കുക; ഇത് സേവിക്കാനും വസ്തിക്കും കൊള്ളാം. എണ്‍പതു പ്രകാരമുളള വാതരോഗങ്ങളേയും, വാതഗുന്മത്തേയും, ആന്ത്രവൃദ്ധിയേയും, വാതവിദ്രധിയേയും ,മൂഢഗര്‍ഭത്തേയും, വിവിധപ്രകാരത്തിലുളള വേദനയേയും ശമിപ്പിക്കും. വളരെ പ്രഭാവമുളള ഈ തൈലം ആത്രേയാദികള്‍ നിര്‍മ്മിച്ചിട്ടുളളതാകുന്നു.
(സഹസ്രയോഗം )

Comments