കൊഴുപ്പചീര , മീനാംഗണ്ണി , പോന്നാങ്ങണ്ണി


കൊഴുപ്പചീര , മീനാംഗണ്ണി , പോന്നാങ്ങണ്ണി , പോന്നാംകന്നിക്കീര ,ഉപ്പു ചീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തില്‍ അങ്ങോളം ഇങ്ങോളം കണ്ടു വരുന്ന ഒരു സസ്യമാണ്.അർഹിക്കുന്ന പരിഗണന കിട്ടാത്ത ഈ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഒരു ഔഷധച്ചെടിയുമാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്. 
കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.
കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും.

Comments