ആട്ടിന്‍ബ്രാത്ത് വീട്ടിൽ ഉണ്ടാക്കുന്ന വിധം


ആട്ടിന്‍ബ്രാത്ത് വീട്ടിൽ ഉണ്ടാക്കുന്നതിന് ഒരു ആടിന്റെ മുഴുവന്‍ മാസവും ഇതിന് വേണം. ഇത് കനംകുറിച്ച് കൊത്തിനുറുക്കി അതിനോടൊപ്പം തിപ്പലി, ചുക്ക്, കുരുമുളക്, കാട്ടുതിപ്പലി, പശുപാശി, ജാതിക്ക, അക്കികറുവ, ഗ്രാമ്പു, ദേവതാരം, ഇരട്ടിമധുരം, അയമോദകം, ചിറ്റരത്ത,ജീരകം, ചിറ്റോലം,കച്ചോരി, ഇലവര്‍ങം, ഇരുവേലി, പാടലക്കിഴങ്ങ്, ശീമക്കൊട്ടം, രാമച്ചം, മുത്തങ്ങ, വാല്‍മുളക് എന്നിവ കുറഞ്ഞ അളവിലെടുത്ത് എല്ലാംകൂടി ഒരു കിലോ പൊടിച്ചതുചേര്‍ത്ത് തിളപ്പിക്കുക. ചേരുവകള്‍ വെന്തുവരുമ്പോള്‍ ആ ദ്രാവകം ഊറ്റിയെടുക്കണം.

കുപ്പിയിലാക്കും മുമ്പ് കല്‍ക്കണ്ടം ചേർത്ത് യോജിപ്പിച്ച് ചൂടാറി കഴിയുമ്പോൾ തേനും ബ്രാണ്ടിയും ചേർക്കണം. അപ്പോൾ കേടാകാതിരിക്കും . ഈ ബ്രാത്ത് കുപ്പികളിലാക്കി ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക ആവശ്യത്തിന് എടുത്ത് ചൂടാക്കി കഴിക്കുക.

Comments