Carrot (ക്യാരറ്റ് ഔഷധഗുണങ്ങൾ) (Daucus carota) medicinal properties


ഇതാണ് നുമ്മ പറഞ്ഞ ക്യാരറ്റ് ഇന്ന് പച്ചക്കറി കടയിൽ കണ്ടതാണ് ഈ ക്യാരറ്റ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര വലിപ്പമുള്ള ക്യാരറ്റ് കാണുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരുപാട് ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്.

This carrot (Daucus carota subsp. sativus) is a root vegetable, typically orange in color, though purple, black, red, white, and yellow cultivars exist,all of which are domesticated forms of the wild carrot, Daucus carota, native to Europe and Southwestern Asia. The plant probably originated in Persia and was originally cultivated for its leaves and seeds. 

ഇത് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷി ചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.

കാരറ്റ് എന്ന പേരിനു കാരണം താനെ കരോട്ടിന്‍ അഥവാ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ കിഴങ്ങായതു കൊണ്ടാണ്. വൈറ്റമിന്‍ എ കാഴ്ച ശക്തിക്കും, ത്വക്കിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുവാനും നല്ലതാണ്. ത്വക്കിന് നല്ല മാര്‍ദ്ദവം ഉണ്ടാക്കുന്ന കാരറ്റ് ശരീരപുഷ്ടിയും , ധാതു ശക്തിയും പ്രദാനം ചെയ്യും.

കാരറ്റിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന പദാര്‍ഥം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറക്കാന്‍ സഹായിക്കുന്നു .
ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് വളരെ ഫലപ്രദമാണ്. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും വളരെ ഫലം ചെയ്യും.

വായുക്ഷോഭത്തിന്റെ അസ്ക്കിത കുറയ്ക്കുന്നതിന് എന്നും രാവിലെയും വൈകിട്ടും അരഗ്ലാസ് കാരറ്റുനീര് കഴിക്കുന്നത് നല്ലതാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്കും രക്തശുദ്ധിക്കും രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീരിൽ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്.

മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.
കാരറ്റിന്റെ പച്ചയിലകള്‍ പോലും ഔഷധഗുണം ഉള്ളവയണ്ണ്‍ വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്കും ഇതിന്റെ പച്ചയിലകള്‍ ചവച്ചു വാ കഴുക്കുന്നത് ഒരു ചികിത്സാ രീതിയാണ്.

Comments