നിലപ്പന - Chlorophytum tuberosum


നിലപ്പന 

श्वेतमुसली
വെളുത്ത നിലപ്പന
Tamil :Tiravanticham
 Chlorophytum tuberosum
Rasayana , Vagikarana
Aphrodisiac, Rejuvenation

പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.

മധുര തിക്തരസങ്ങളും
ഗുരുസ്നിഗ്ദ്ധ ഗുണങ്ങളും
മധുരവിപാകവും ഉഷ്ണവീര്യവുമാണ് ....

വാതപിത്ത ശമനവും കഫവർദ്ധനവുമാണ്...

വേരാണ് (tuberous root ) ഔഷധത്തിനായി ഉപയോഗിക്കുന്നത്.സ്ത്രീരോഗങ്ങളിലും പുരുഷബീജ രോഗങ്ങളിലും ഒരുപോലെ ഫലപ്രദമാണ്....

മുസലി എന്നാണ് സംസ്കൃത്തിലെ പേര് .മുസലം എന്നാൽ ഇരുമ്പുലക്ക ..നിലപ്പനക്കിഴങ്ങ് കണ്ടാൽ ഇരുമ്പുലക്കയുടെ ഒരു ചെറു രൂപം തോന്നും. അതിനാലത്രേ മുസലീ എന്ന പേര് !


Comments