Cluster fig (അത്തി) - Ficus racemosa


മൊറേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ്‌ അത്തി. ശാസ്ത്രീയനാമം: Ficus racemosa).

ഒരു സുഹൃത്ത് അത്തിപ്പഴം എങ്ങനെയാണ് സംസ്കരിച്ച് ഭക്ഷ്യയോഗ്യം ആകുന്നത് എന്ന് ഒരു സംശയം ചോദിച്ചു അതുകൊണ്ട് അതിനെ കുറിച്ച് എഴുതണമെന്ന് തോന്നി. ഞാനും പലയിടത്തും അത്തിപ്പഴം വെറുതെ നിലത്ത് വീണു നശിച്ചുപോകുന്നത് കണ്ടിട്ടുണ്ട് അതിനു പ്രധാന കാരണം നമുക്ക് അത്തിപ്പഴം എങ്ങനെ സംസ്കരിക്കണം എന്ന് അറിയാത്തത് കൊണ്ട് തന്നെയാണ്. അത്തിപ്പഴം ശരിയായരീതിയിൽ സംസ്കരിച്ചെടുത്താൽ നല്ല ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാക്കാം. ആദ്യമായി പഴുത്ത അത്തിപ്പഴങ്ങൾ (ഒരു കിലോ) ഞെട്ടുകളഞ്ഞ് കത്തികൊണ്ട് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 4-5 മണിക്കൂർ നേരം കഷണങ്ങൾ മുക്കിവെക്കണം. പിന്നീട് ലായനിയിൽ നിന്നെടുത്ത് അത് നന്നായി കഴുകിയെടുക്കുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. അതിനുശേഷം ഇവ തിളച്ച വെള്ളത്തിൽ ഇട്ട് വീണ്ടും രണ്ട് മിനിറ്റ് കിളപ്പിക്കണം. പിന്നീട് ഒരു ട്രേയിൽ ഇത് നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം വാർന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ പഞ്ചസാര ലായനിയിൽ ഒരു ദിവസം ഇട്ടുവെക്കണം. പഞ്ചസാര ലായനിയിൽ നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം വായുകടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ച് ദീർഘകാലം ഉപയോഗിക്കാം.

അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
......................... .......... ..... .. .............

1. അത്തിപ്പഴത്തിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

2. നൂറ്റാണ്ടുകളായി ലൈംഗിക പ്രശ്നങ്ങൾക്കും ഉദ്ധാരണപ്രശ്നങ്ങൾക്കും പരിഹാരമായി അത്തിപ്പഴം നിർദേശിക്കപ്പെടുന്നു. രണ്ടോ മൂന്നോ അത്തിപ്പഴം പാലിൽ ഒരു രാത്രി ഇട്ട് വച്ച് രാവിലെ കുടിക്കുന്നത് പുരുഷന്മാർക്ക് നല്ലതാണ്. 

3. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. 

4. കാല്‍സ്യം ധാരാളമടങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് ശക്തി നൽകുന്നു. ഓസ്റ്റിയോ പൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.  

Comments