മുയൽച്ചെവിയൻ -Emilia sonchifolia


മുയൽച്ചെവിയൻ -Emilia sonchifolia

Asteraceae family
Sanskrit name-Sasasruthi, Akhukarni, Sambari etc
Malayalam-Muyalcheviyan(മുയൽച്ചെവിയൻ) One of Dasapuspha.

 
നിലം പറ്റി പരന്ന ഇലകളോടു കൂടി വളരുന്നത് ആണ് മുയൽ ച്ചെവിയൻ. ശശശ്രുതി ,ആഖുകർണി എന്നൊക്കെ സംസ്കൃത നാമം.
ടോൺസ്ലൈറ്റിസിനും ,തലവേദനക്കും ഒക്കെ ഔഷധമാണ്.
രാസ്നാദിചൂർണം തളം വയ്ക്കാനും ലേപം ഉണ്ടാക്കാനും മുയൽച്ചെവിയൻ നീര് ഉപയോഗിക്കും. 

" ശശ ശ്രുതി കഷായോഷ്ണാ മധുരാ വ്രണരോപിണി.
ജ്വര ശ്വാസ പ്രശമിനി വാത വൈഗുണ്യനാശിനി
നേത്ര കർണാമയഹരീ നക്താന്ധ്യഘ്നി വിശേഷത: "

ചെറുപ്പത്തിൽ മഴക്കാലത്ത് കഫക്കെട്ടും ചുമയും വരുമ്പോൾ ഇതിന്റെ നീര് ഇടിച്ചു പിഴിഞ്ഞ് ജീരകവും ശർക്കരയും ചേർത്ത് അമ്മുമ്മ വരട്ടി ലേഹ്യം പോലെ ആക്കി തരുമായിരുന്നു.

മുയൽച്ചെവിയൻ - മുയലിന്റെ ചേവിയോട് സാമ്യമുള്ള ഇലകൾ ഉള്ളതിനാൽ മുയൽ ചേവിയൻ. തിരുദേവി, നാരയണപച്ച, ശശശ്രുതി എന്നും പേര്. എമിലിയ സോൻ ചിഫോളിയ. പനി കുറക്കും. ഉദര വിരയെ നശിപ്പിക്കും. കണ്ണിനു കുളിർമ നൽകും. നേത്രരോഗങ്ങൾക്ക് ഹിതമാണ്. രക്താർശസ്സ് ശമിപ്പിക്കും. ടോൺസിലൈറ്റിസ് കുറയ്ക്കും 

ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. 

Comments