ഉലുവയുടെ ഗുണങ്ങൾ - Fenugreek

 


ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.

Comments