ആട്ടിന്‍ സൂപ്പ് / Goat soup

ആട്ടിന്‍ സൂപ്പ്


ആട്ടിൻ മാംസവും പാലും ആയുർവേദക്കാർക്ക് ഒരു
ഭക്ഷണം എന്നതിലുപരി തികഞ്ഞ ഔഷധം കൂടിയാണ്. മുലപ്പാലില്ലാത്ത അമ്മ കുഞ്ഞിന് ആട്ടിൻപാൽ കൊടുക്കണമെന്നു ആയുർവേദം പറയുന്നുണ്ട്. രക്തസ്രാവ രോഗികളിൽ (bleeding) ആട്ടിൻപാൽ ഔഷധങ്ങൾ ഇട്ട് കാച്ചിക്കൊടുക്കാമെന്നു മറ്റൊരു നിർദ്ദേശം.
ആട്ടിൻമാംസരസം മിക്കയിടത്തും ഔഷധമാണ്. തിപ്പലി, യവം, മുതിര, ചുക്ക്, മാതളം, നെല്ലിക്ക എന്നിവ ചേർത്തു പാകപ്പെടുത്തിയ
ആട്ടിൻസൂപ്പ് നെയ്യ് ചേർത്ത് കഴിക്കുന്നത് ക്ഷയരോഗികളുടെ വിവിധരോ ഗാവസ്ഥകളിൽ ഫലപ്രദമെന്ന് അഷ്ടാംഗഹൃദയം.
അജമാംസരസായനം, അമൃതപ്രാശ രസായനം, ബൃഹത്ഛാഗലാദി ഘൃതം, മഹാമാഷ തൈലം തുടങ്ങിയ എത്രയോ ഔഷധങ്ങൾ പൊതുജനങ്ങൾക്കിടയിലും പ്രശസ്തം.

ആട്ടിന്‍ സൂപ്പ് ഉണ്ടാക്കുന്നതിന് ആടിന്റെ നാലു കാലുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതിൻറെ കൂടെ
കുറുന്തോട്ടി, ചോന്നരത്ത,ദേവതാരം, ആടലോടകം, കരിങ്കുറിഞ്ഞി(60 ഗ്രാം വീതം), എന്നിവ എട്ടടങ്ങഴി, വെള്ളത്തില്‍വേവിച്ച് നാലിടങ്ങഴിയാക്കുക. കഷായം ചൂടാറിയാല്‍ കൊറ്റന്‍ കളയണം. ആട്ടിന്‍കാല്‍ ചെറുതായി അരിഞ്ഞ് കഷായവെള്ളത്തില്‍ ഇട്ട് ഇഞ്ചി, വേപ്പില, ചുവന്നുള്ളി എന്നിവ 50 ഗ്രാം വീതം ചേര്‍ത്ത് വറ്റിച്ച് ഇടങ്ങഴിയാക്കുക. ഇത് 50 മില്ലിവീതം രണ്ടുനേരം കഴിക്കാം. നാലുദിവസത്തേക്കുള്ള സൂപ്പുണ്ടാവും ഇത്. അതില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനും പാടില്ല.

Comments