കരിഞ്ജീരകം - Nigella Sativa

കരിഞ്ജീരകം - Nigella Sativa 

ഉപകുഞ്ചിക ,കാരവി, കൃഷ്ണജീരകം എന്നൊക്കെയാണ് സംസ്കൃതത്തിൽ കരിഞ്ജീരകത്തിൻ്റെ പേരുകൾ.കരിഞ്ചീരകത്തിൽ
ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്ബ്ണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു.

Small fennel എന്നും ,Black cumin 

രക്തപിത്ത ശമനവും ഗർഭാശയശോധനവും ആണ് കരിഞ്ജീരകം .കഫവാത ശമനമാണ്. പാകത്തിൽ കടു ആണ് .തിക്ത രസവും ഉഷ്ണവീര്യവുമാണ്. ...
Nigella Sativa 

ഗർഭാശയ ശോധകമായതിനാൽ പ്രസവ രക്ഷയിൽ ആദ്യ ദിവസങ്ങളിൽ കരിഞ്ജീരകം ഇട്ട് തിളപ്പിച്ച വെള്ളം / കഷായം കുടിക്കാൻ നല്കാറുണ്ട്.

കരിഞ്ജീരകത്തിന് അറബിക്കിൽ 
ഹബ്ളത്തുല്‍ ബറക' (അനുഗ്രഹത്തിന്റെ വിത്ത്) എന്ന് പേരുണ്ട്.

വയറിലെ അൾസറിനെ കുറയ്ക്കാനും ,മുലപ്പാൽ വർദ്ധിക്കാനും ,നീർ വീഴ്ച മാറാനും ഒക്കെ കരിഞ്ജീരകം ഉപയോഗിക്കാറുണ്ട്.

ജീരക ദ്വയം എന്ന് ഔഷധ യോഗങ്ങളിൽ പറയുമ്പോൾ ജീരകവും കരിഞ്ജീരകവുമാണ് എടുക്കാറ്.

തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം, ഇതിന്റെ ഓയില്‍ ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ ഇതിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. 

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. 

പൈല്‍സ്, മലബന്ധം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം. 2.5 മില്ലി കരിഞ്ചീരക തൈലം, ഒരു കപ്പു കട്ടന്‍ ചായയില്‍ ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്.
 
ബിപി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കരിഞ്ചീരകം ഏറെ നല്ലതാണ്. ഇതു പോലെ തന്നെ വാതത്തിനുള്ള നല്ലൊരു മരുന്നാണ്. 

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. രാവിലെ വെറും വയറ്റില്‍ തേനും കരിഞ്ചീരക ഓയിലും തുല്യ അളവില്‍ കലര്‍ത്തി ഒരു ടീസ്പൂണ്‍ കഴിയ്ക്കാം.

വയറിന്റെ ആരോഗ്യത്തിനും ഈ ചെറുവിത്ത് ഏറെ ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍ത്തു വരിക, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. 


Comments