ചരളം - Pinus roxburghii
The Pinus roxburghii, known as chir pine or long leaf Indian pine, is a species of pine, native to the Himalayas. It was named after William Roxburgh
ഇന്ത്യയുടെ വടക്കുഭാഗങ്ങൾ, നേപ്പാൾ, ഭൂട്ടാൻ, പാകിസ്താന്റെ വടക്കുഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചരളം (Long leaved pine, Chir Pine).
രസാദി ഗുണങ്ങൾ
രസം : കടു, തിക്തം, മധുരം
ഗുണം : ലഘു, തീക്ഷ്ണം, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : കടു
നിവർന്നു വളരുന്ന ഒരു ഔഷഷസസ്യമായ ഇതിന്റെ തൊലിയ്ക്ക് ചാരനിറമാണുള്ളത്. മറ്റുള്ള സാധാരണ ചെടികളേപ്പോലെയല്ലാതെ ഇലകൾ നീണ്ടുരുണ്ട് സൂചിയുടെ ആകൃതിയാണുള്ളത്. മറ്റു പൈനുകളെ അപേക്ഷിച്ച് ഉയരം കുറവുള്ള സ്ഥലങ്ങളിൽ ഇത് കാണപ്പെടുന്നു. ഇത് തടിയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നു. മരം ടാപ്പ് ചെയ്തു റെസിൻ എടുക്കുന്നു. സ്വേദനം ചെയ്ത് ടർപ്പ്ന്റയിൻ ഉണ്ടാക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW