Random Post

ഉങ്ങ് /പുങ്ക് (pongamia pinnata)


ഉങ്ങ് /പുങ്ക് (pongamia pinnata) 

പഴയകാലത്ത് പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ വളരെ വ്യാപകമായി കണ്ടിരുന്ന ഒരു തണല്‍ വൃഷമാണ് ഉങ്ങ്.
നല്ല ചൂടുള്ള സമയങ്ങളിൽ ഉങ്ങിന്റെ ചുവടെ ഇരുന്നാല്‍ തന്നെ ഒരു പ്രത്യേക സുഖമാണ്. അത്രത്തോളം പരിസരങ്ങൾക്ക് കുളിര്‍മ്മ നല്‍കുന്ന ഒരു വൃഷമാണ് ഉങ്ങ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും എന്നുള്ളതാണ്.

പൂക്കൾ കുലകളായി വെളുപ്പു നിറത്തോടു കൂടിയതും തേനുള്ളതുമാണ്. ഇലഞ്ഞെട്ടിലാണ് പൂക്കളുണ്ടാവുക.

കായകൾ മിനുസമുള്ള ഉറപ്പോടുകൂടിയ പുറന്തോടു കൊണ്ട് മൂടിയ വിത്തോടു കൂടിയതുമാണ്. വിത്തില്‍ വേര്‍തിരിച്ചെടുക്കാവുന്ന ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. പഴയകാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിലെ കുളിര്‍മയില്‍ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നതായി പറയപ്പെടുന്നു.

ഉങ്ങിന്റെ ഇല, തൊലി, കുരു, എണ്ണ, വേര് എന്നിവ പല ഔഷധങ്ങളിലും ചേർക്കുന്നു. 

അള്‍സര്‍ പോലെയുള്ള ആന്തരീയ വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. 

കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.

മലബന്ധം, കുടലിലെ വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നായി ഉപയോഗിച്ചിരുന്നു.

ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.

ഉങ്ങിന്(Indian beech) പുങ്ക്, പുങ്ങ്, പൊങ്ങ് എന്നിങ്ങനെ പല പേരുകളുണ്ട് ശാസ്ത്രീയനാമം Pongamia pinnata.




Post a Comment

0 Comments