തിക്തക ഘൃതം / Tikta Ghrita
നെയ്യ്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തിക്തകം നെയ്യ് തന്നെയാണ് ഞാൻ ഒരുപാട് രോഗികളെ തിക്തക ഘൃതം സേവിച്ചിട്ടുണ്ട്. അതുകൊണ്ട് തിക്തകം നെയ്യിനെ കുറിച്ച് ഒരു ചെറു കവിത എഴുതി 'തിക്തക ചരിതം'
പടവലതണ്ട്, വേപ്പിന്‍തൊലി, കടുകുരോഹിണി, മരമഞ്ഞൾത്തൊലി, പാടത്താളിക്കിഴങ്ങ്, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, ബ്രഹ്മി, ഇവ ഒരു പലം വീതം എട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ബ്രഹ്മി, മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, കുടകപ്പാലയരി, തിപ്പലി, ചന്ദനം, ഇവ മൂന്നു കഴഞ്ചുവീതം കല്‍ക്കം അരച്ചുകലക്കി മൂന്നാഴി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; പിത്തകുഷ്ഠങ്ങള്‍ ,പിടകകള്‍ ,വിസര്‍പ്പം ,നാഢീവ്രണം ,അപചി ,വിദ്രധി ,ഗുല്മം, നീര്, ഉന്മാദം, ഹൃദ്രോഗം, തിമിരം, ഗ്രഹണി, കാമില, അപസ്മാരം, മഹോദരം, രക്തസ്രാവം, വിഷോപദ്രവങ്ങള്‍, ഇവ ശമിക്കും.
Tikta Ghrita is used for the treatment of skin diseases, leprosy, visarpa, carbuncles, burning sensation, dizziness, itching, anemia, vomiting, non healing wound, wound with pus, sinus, abscess, blisters, inflammation, psychosis, heart diseases, eye diseases, malabsorption syndrome, leucoderma, jaundice, fistula, leucorrhea, piles.
Tikta Ghrita is traditionally administered as a part of Ayurveda autumn regimen, because it helps to balance Pitta.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW