കറ്റാർവാഴ - ALOE VERA

चिकित्साक्रमं - वातव्याधि
संशुद्धस्योत्थिते चाग्नौ
     स्नेहस्वेदौ पुनर्हितौ ।
     वस्तिकर्मत्वधोनाभे :
     शस्यते चावपीडक : ॥
     നാഭിയിൽ നിന്നു കീഴെ വായു
    കോപിച്ചിരിക്കുമ്പോൾ ശുദ്ധി
    ചെയ്ത രോഗിക്ക് അഗ്നിക്കു
    ദീപ്തിവന്നാൽ സ്നേഹസ്വേദ
    ങ്ങൾ നല്ലതാകുന്നു. വസ്തി പ്ര
    യോഗവും അവപീഡക സ്നേ
    ഹവും ഹിതമാകുന്നു.
    അവപീഡക സ്നേഹമെന്നാൽ
    ഉണ്ണാൻ തുടങ്ങുമ്പോഴും ഊണു
   കഴിഞ്ഞതു ദഹിക്കുമ്പോഴും ഉ
    ത്തമമാത്രയിൽ നൈസേവിക്ക
    ലാണ്.


കറ്റാർവാഴ - ALOE VERA 

കറ്റാർവാഴയുടെനീരും
തണുപ്പാകുന്നിതേറ്റവും
വാതപിത്തങ്ങളെത്തീർക്കും
ഗുരുവാകയുമുണ്ടതു
शूल गुल्मोदरगरान्
कुष्ठकासभगन्दरान् ।
हन्ति, नेत्रहिता चैव
कुमारीवह्निदीपनी ॥

കറ്റാർവാഴ' എന്ന ചെടിയുടെ ഇലയ്ക്കുള്ളിലെ ജെൽ പോലുള്ള ഭാഗത്തുനിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാർ ചെയ്തെടുക്കുന്നതാണ് ചെന്നിനായകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തിൽ, നല്ല കട്ടിയ്ക്കിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. കുഞ്ഞുങ്ങളിൽ മുലകുടി നിർത്താൻ വേണ്ടി കയ്‌പ്പെന്ന മട്ടിൽ പുരട്ടാൻ ഉപയോഗിക്കുന്ന ഈ വസ്തു നമ്മുടെ നാട്ടിൽ വിരശല്യത്തിനും സുഖവിരേചനത്തിനും ആർത്തവസംബന്ധിയായ പല അസുഖങ്ങൾക്കുമുള്ള നാട്ടുമരുന്നായി പ്രയോജനപ്പെടുത്തി വരാറുണ്ട്.

ALOE VERA 

കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി,
കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന
ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും.
ഒരു സൗന്ദര്യവര്‍ദ്ധക ഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്.
കറ്റാര്‍ വാഴ ജ്യൂസായിട്ടും ഉപയോഗിക്കാവുന്നതാണ്.
ഇതിനായി കറ്റാര്‍ വാഴയുടെ ഇരുവശത്തുള്ള മുള്ളുകളും കട്ട് ചെയ്ത് കളഞ്ഞ് വെള്ളത്തില്‍ ഇട്ട് അരമണിക്കൂര്‍ വക്കണം. കറ്റാര്‍ വാഴയിലെ പച്ച നിറത്തിലുള്ള കറ പോകുന്നതിനാണിത്.
കറ പോയതിന് ശേഷം കത്തികൊണ്ട്
ഇതിന്‍റെ മജ്ജ വേര്‍തിരിച്ചെടുത്ത് മിക്സിയില്‍ ജ്യൂസടിച്ചെടുക്കാം.
അതിന് ശേഷം ഇഞ്ചിയും,ചെറുനാരങ്ങയും മിക്സിയിലടിച്ച് ചേര്‍ത്താല്‍ നല്ലരുചിയും ലഭിക്കും.

Comments