Random Post

ഇടിച്ചക്ക

ഇടിച്ചക്ക

ഇടിച്ചക്കമതൃത്തുള്ളൂ
കഫമേദോബലപ്രദം
വാതവും പിത്തവും ദാഹം
ശമിപ്പാനും ഗുണം ഗുരു
കൃമിക്കും ജഠരാഗ്നിക്കു
ബലമില്ലാത്ത മർത്ത്യനും
ഗുന്മിക്കും ജഠരാഗ്നിക്കു
നോവുള്ളോരു ജനത്തിനും
ചക്കപ്പഴം ഭുജിക്കൊല്ലാ
തിന്നാൽ സങ്കടമായ വരും
ചക്കക്കുരുക്കൾ വൃഷ്യങ്ങൾ
മധുരങ്ങളതേറ്റവും
മലം തടുത്തു മൂത്രത്തെ
ഒഴിപ്പിക്കുന്നതായ് വരും
മുളച്ചചക്കക്കുരുവുകൾ
മധുരം രസപാകയോ :
വൃഷ്യം ത്രിദോഷശമന -
മേറ്റവും ബൃംഹണം ലഘു .

पनसस्य फलं बालं
कफमेदो विवर्द्धनम् ।
वातपित्तहरं बल्यं
दाहघ्नं मधुरं गुरु ॥
अग्निमाद्यकरं पक्वं
दाहतृष्णा निवारणम् ।
पनसोत्भूतबीजानि
वृष्याणि मधुराणि च ॥
गुरुणि बद्घवर्च्चांसि
सृष्टमूत्राणि निर्द्दिशेत् ।
तद्विशेषाद्विवर्ज्ज्यं स्यात्
गुल्मिभिर्दुर्बलाग्निभि : ॥
त्रिदोषशमनस्तस्य
मज्जा वृष्यश्च कीर्त्तित : । 

മറ്റൊരു മതം

പനസം ശീതളം പക്വം
സ്നിഗ്ദ്ധം പിത്താനിലാപഹം
ബല്യം ശുക്ലപ്രദം ഹന്തി
രക്തപിത്തക്ഷത ക്ഷയാത്
ആമംതദേവ വിഷ്ടം ഭി
വാതളം തുവരം ഗുരു
ഈഷൽ കഷായം മധുരം
തത് ബീജം വാതളം ഗുരു
തത്ഫലസ്യ വികാര ഘ്നം
രുച്യം ത്വക് ദോഷനാശനം .


Post a Comment

0 Comments