ചെങ്ങഴിനീർ പൂവും കിഴങ്ങും - kaempferia rotunda
The kaempferia rotunda is a plant species in the ginger family. It is native to China, the Indian subcontinent, Indochina, and widely cultivated elsewhere. It is reportedly naturalized in Java, Malaysia and Costa Rica
കഷായം ചെങ്ങഴിനീർപ്പൂ
മധുരം കൂടെയുണ്ടതിൽ
രക്തപിത്തഹരം സ്നിഗ്ദ്ധം
മൂത്രദോഷഞ്ചനാശയേൽ
അതിന്നുള്ള കിഴങ്ങിന്നു
കഫപിത്തഹരം ഗുണം
उल्पलं मधुरं स्निग्द्धं
कषायं रक्तपित्तनुत् ।
मूत्रदोषप्रशमनं
तत्कन्दं कफपित्तनुत् ॥
ചെങ്ങഴിനീർ കിഴങ്ങ് ഒരു ചൈനീസ് ഔഷധ സസ്യമാണ്. ഇന്നിത് ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിൽ പാലക്കാടു ഭാഗത്ത് ഇത് ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഇത് ഒരടി മുതൽ ഒന്നരയടി വരെ ഉയരത്തിൽ കാണപ്പെടുന്നു. ഇത് ചെങ്ങഴിനീർ കിഴങ്ങ് – ചെങ്ങഴിനീർക്കുവ – മലങ്കൂവ ചെങ്ങഴി ഭൂമിച്ചാമ്പ എന്നീ പേരുകളിൽ അറിയപെടുന്നു. ഔഷധമായി ഉപയോഗിക്കുന്നത് ഇതിന്റെ കിഴങ്ങാണ്. അപൂർവം യോഗങ്ങളിൽ പൂവും ഉപയോഗിക്കുന്നുണ്ട്.
രസം – കഷായം, മധുരം
ഗുണം – ഗുരു, സ്നിഗ്ധം
വീര്യം – ശീതം
വിപാകം – മധുരം
കർമ്മം – തർപ്പണം, ബ്രമഹണം, ഗർഭസ്തംഭനം , വൃണഹരം
ചെങ്ങഴിനീർക്കിഴങ്ങ് ഉദരരോഗങ്ങൾക്കും ഹൃദ്രോഗത്തിനും പ്രമേഹത്തിനും പനിക്കും വയർവേദനക്കും ഫല പ്രദമാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW