ഉച്ചമലരിപ്പൂവ് / ഉഷമലരി - Catharanthus roseus
നന്നുച്ചമലരിപ്പൂവു
ശീതളംവിഷപിത്തജിത്
बन्धूकं कफजित् पीतं
पित्तध्नं शीतळं परम् ।
ഉഷമലരിയുടെ പൂവുകളെ അടിസ്ഥാനമാക്കി ചുവപ്പ് ഉഷമലരി,വെള്ള ഉഷമലരി
എന്നിങ്ങനെ തരം തിരിക്കുന്നു..
ശവനാറിപ്പൂച്ചെടി, ശ്മശാനപ്പൂച്ചെടി,
നിത്യകല്യാണി ചെടി, എന്നിങ്ങനെ പല പ്രാദേശിക നാമങ്ങളിൽ ഉഷമലരി അറിയപ്പെടുന്നു.
'Catharanthus roseus' എന്നാണ് ഉഷമലരി യുടെ ശാസ്ത്രീയ നാമം. 'Vinca Rosea' എന്നു ഇംഗ്ളീഷിലും അറിയപ്പെടുന്നു.
വെസ്റ്റ് ഇൻഡീസ് ആണ് ഉഷമലരിയുടെ ജന്മദേശമെന്നു ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, വിഷത്തെ ഇല്ലാതാക്കാനും, ഉറക്കം ഉണ്ടാക്കുന്നതിനുമുള്ള പല രാസവസ്തുക്കളും ഉഷമലരി ചെടിയുടെ വേരുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നുണ്ട്.
അജ്‌മാലിസിൻ, സെർപ്പന്റയിൻ, റിസർപ്പിൻ, വിൻഡോലിൻ,വിൻക്കോബ്ലാസ്റ്റിൻ എന്നീ ആൽക്കലോയിഡുകൾ ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്.
ഉഷമലരിയുടെ ഇലകൾ ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുന്നത് പ്രമേഹം കുറയാൻ സഹായകമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.
തേൾ വിഷത്തിന്
ഉഷമലരിയുടെ വേരുകൾ അരച്ചിടുന്നത്, വേദനകുറയാൻ ഗുണപ്രദമാണ്.
അർബുദത്തിനുപയോഗിക്കുന്ന വിൻക്രിസ്റ്റിനും
വിൻബ്ലാസ്റ്റിനും ഈ സസ്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ഔഷധങ്ങളാണ്.
Catharanthus roseus (L.) G.Don
Family: Apocynaceae
Commonly known as bright eyes/pink periwinkle.
Bengali name: Nayantara
Hindi name: Sadabahar
Use: The alkaloids Vinblastine and Vincristine are used to treat cancers.An infusion of flower is used to treat mild diabetes.An ethanol extracted from the leaves has been shown to be an effective fungicide in treating pathogenic fungi on the cultivated plant Jatropha curcas.A decoction of the root is taken to treat dysmenorrhea.The leaves are harvested when the plant is flowering,and can be dried for later use.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW