Ghee - നെയ്യ്


"शस्तं धीस्मृतिमेधाग्निबलायुःशुक्रचक्षुषाम्।
बालवृद्धप्रजाकान्तिसौकुमार्यस्वरार्थिनाम्॥
क्षतक्षीणपरीसर्पशस्त्राग्निग्लपितात्मनाम्।
वातपित्तविषोन्मादशोषालक्ष्मीज्वरापहम्॥
स्नेहानामुत्तमं शीतं वयसः स्थापनं परम्।
सहस्रवीर्यं विधिभिर्घृतं कर्मसहस्रकृत्॥"

Ghee - നെയ്യ് is ideal for
improving intelligence; memory, ingenuity,
long life, semen (sexual vigour), and
 eye sight.  
 is good for children, the aged,
those who desire more children,
 tenderness of the body, and 
 pleasant voice,
 
for those suffering from emaciation as a result of injury Parisarpa (herpes),
  injury from weapons, and fire,
disorders of Vata and Pitta origin,
poison,insanity, inauspicious activity and fever.
 It is the most important among snehadravyas and sheeta veerya and is rejuvanative. When processed with appropriate medicines ,it's curative power is immense and can be used in several diseases .

 " ശസ്തം ധീസ്മൃതിമേധാഗ്നി
ബലായു: ശുക്ലചക്ഷുഷാം
 ബാലവൃദ്ധപ്രജാകാന്തി
 സൗകുമാര്യ സ്വരാർത്ഥിനാം
 ക്ഷത ക്ഷീണപരീസർപ്പ
 ശസ്ത്രാഗ്നി ഗ്ലപിതാത്മനാം
 വാതപിത്തവിഷോന്മാദ
 ശോഷാലക്ഷ്മീജ്വരാപഹം
 സ്നേഹാനാമുത്തമം ശീതം 
 വയസ: സ്ഥാപനം പരം
 സഹസ്രവീര്യം വിധിഭിർഘൃതം കർമ്മസഹസ്രകൃത് "

 ബുദ്ധി ,ഓർമ്മ, ധാരണാ ശക്തി , ദഹന ശക്തി,
  ബലം ,ആയുസ്സ്, ശുക്ലം , കാഴ്ചശക്തി ഇവയ്ക്കും
 കുട്ടികൾക്കും പ്രായമായവർക്കും 
 സന്താനത്തെ ആഗ്രഹിക്കുന്നവർക്കും 
 കാന്തിയും സൌകുമാര്യവും സ്വരമാധുര്യവും വേണമെന്നാഗ്രഹിക്കുന്നവർക്കും
 ക്ഷത ക്ഷീണന്മാർക്കും വിസർപ്പമുള്ളവർക്കും 
 ആയുധങ്ങൾ കൊണ്ട് പരിക്കേറ്റവർക്കും ശസ്ത്രക്രിയ ചെയ്തവർക്കും തീപ്പൊള്ളലേറ്റവർക്കും
ക്ഷീണിച്ചവർക്കും നെയ്യ് ഗുണകരമായിട്ടുള്ളതാണ് .

നെയ്യ് വാതപിത്തങ്ങളെയും , വിഷം,
ഉന്മാദം , ശോഫം , അലക്ഷ്മി , ജ്വരം ഇവയേയും ശമിപ്പിക്കും
സ്നേഹദ്രവ്യങ്ങളിൽ ഉത്തമവും ശീതവുമാണ് . യൗവ്വനത്തെ നിലനിർത്തുന്നതുമാണ്.
      വിധിപ്രകാരം മരുന്നുകൾ ചേർത്തു കാച്ചിയെടുത്ത ഘൃതം വീര്യമുള്ളതും വളരെ ഗുണകരവുമാണ് .

Comments