മുതിര - Horse gram


മുതിര - Horse gram

പയർ വർഗ്ഗത്തിലെ ഒരംഗമാണ് മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്.
ഒന്നര മീറ്റർ വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷി ഓഷധിയാണിത്. തണ്ടുകൾ രോമാവൃതമായതാണ്. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും. പത്ര വൃന്ദത്തിന് 2-4 സെന്റീമീറ്റർ വരെ നീളം ഉണ്ടാകും. പത്രകക്ഷങ്ങളിൽ നിന്നുമാണ് മഞ്ഞ നിറത്തിലുള്ള പൂക്കൾ അടങ്ങിയ പൂങ്കുലകൾ ഉണ്ടാകുന്നത്. ഫലങ്ങൾ നീണ്ടുവളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും.
വിത്തിൽ ആൾബുമിനോയിഡുകൾ. സ്റ്റാർച്ച്, എണ്ണ, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.
കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇംഗ്ലീഷില് ഹോഴ്സ് ഗ്രാം (Horse gram) എന്നും സംസ്കൃതത്തില് കുലത്ഥഃ എന്നും അറിയപ്പെടുന്നു. പാപ്പിലിയോണേസി (Papilionaceae) കുലത്തില് പെട്ടതാണ് മുതിര. മുതിര ഉഷ്ണമാണ്. ദഹനരസം പുളിപ്പാണിതിന്. രക്തപിത്തത്തെ വര്ധിപ്പിക്കുകയും വിയര്പ്പിനെ കുറയ്ക്കുകയും കഫം, വാതം എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. മലബന്ധം ഉണ്ടാക്കുകയും മൂത്രത്തെ വര്ധിപ്പിക്കുകയും ചെയ്യും. പീനസം, അര്ശസ്, കാസം, ചുമ എന്നിവക്ക് ഗുണകരമാണ്. മൂത്രക്കല്ല്, വയറുവീര്പ്പ്, പ്രമേഹം എന്നീ രോഗികള്ക്ക് വളരെ ഹിതമായ ഭക്ഷണപദാര്ത്ഥമാണ് മുതിര. തടിച്ചവര് മെലിയുന്നതിന് നല്ലതാണ്. മുതിര കഴിച്ചാല് ആരോഗ്യമുണ്ടാവുകയും ക്ഷീണമില്ലാതാവുകയും ചെയ്യും. പ്രസവിച്ച സ്ത്രീകള്ക്ക് ഗര്ഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളില് പ്രഥമഗണനീയമാണ് മുതിര. ഇത് കഷായം വെച്ച് കഴിക്കുകയാണ് പതിവ്. മുതിരകഷായം സ്ത്രീകളുടെ വെള്ളപോക്കിനും നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തില് കഷായം വെച്ച് കുറുക്കി നാഴിയാക്കിയെടുത്ത കഷായം 2 നേരം കഴിക്കുകയാണ് വേണ്ടത്. മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിരകഷായത്തില് മുക്കി കിഴിവെച്ചാല് കയ്യിന് സ്വാധീനം കുറയല്, കൈകാലുകളുടെ വേദന, നീര്, കടച്ചല് എന്നിവ ശമിക്കും. മുതിരപ്പൊടി വാതരോഗികള്ക്ക് ഉദ്വര്ത്തനത്തിന് നല്ലതാണ്. ഇത് വിയര്പ്പിനെ ഇല്ലാതാക്കും. 60 ഗ്രാം മുതിര കഷായം വെച്ച് 6 ഔണ്സ് നല്ലെണ്ണ ചേര്ത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമെ പുരട്ടിയാല് നല്ല ഫലം കിട്ടും.

Comments