ഇലിപ്പ - Madhuca indica, bassia butyracaea

ഇലിപ്പ - Madhuca indica, bassia butyracaea

മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിൽ ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.

രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു

വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌. വിത്തു നട്ട് ചെടി വളർത്താം. 

പേരിനു പിന്നിൽ
സംസ്കൃതത്തിൽ മധുകഃ, മധുസ്രവ, തീക്ഷ്ണസാരാ എന്നും, തമിഴിൽ ഇലുപ്പൈ, എന്നും തെലുങ്കിൽ ഇപ്പാച്ചെട്ടു എന്നുമൊക്കെയാണ്‌ പേരുകൾ

വിതരണം
ബീഹാര്, ഒഡിഷ, ഡെറാഡൂണ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് ഇത് കണ്ടുവരുന്നു. കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും നാട്ടിന് പുറത്തുമെല്ലാം ഈ മരം കാണപ്പെടുന്നുണ്ട്.

വിവരണം
15 മീറ്റര് വരെ ഉയരത്തില് വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ്‌ കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്‌. ഇലകള് കൂടുതലും ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു.

രസാദി ഗുണങ്ങൾ
രസം :മധുരം, കഷായം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം

ഇരിപ്പയുടെ കാതൽ, തൊലി, ഇല, വിത്ത്, എണ്ണ, കായ, പൂവ് എന്നീ ഭാഗങ്ങൾ ഔഷധമായുപയോഗിക്കുന്നു. കായയും പഴവും ഭക്ഷണയോഗ്യമാണ്.

ഇരിപ്പപ്പൂവുപിത്തഘ്നം
തൃഷ്ണാജ്വരഹരം പരം

मधूकपुष्पं पित्तघ्नं
तृष्णाज्वरहरं परम् ॥

Comments