കുരുമുളക് - Piper nigrum


കുരുമുളക് - Piper nigrum

1, നീരിറക്കം.പനി 

കുരുമുളക്,ചുക്ക്,കൊത്തമല്ലി,ജീരകം എന്നിവ സമം എടുത്തു ചതച്ചു കുറച്ചു തുളസിയിലയും കരുപ്പട്ടിയും ചേര്ത്ത് വെള്ളത്തിലിട്ടു തിളപ്പിച്ച്‌ പലവട്ടമായി കഴിക്കുക..

2,ചുമ ..ശ്വാസം മുട്ടൽ

നാടന്‍ കുരുമുളക് പൊടി,തേനും നെയ്യുമായി ചേര്ത്ത് കഴിക്കുന്നത്‌ എല്ലാ വിധ ചുമകള്ക്കും വളരെ നല്ലതാണു...

3,പീനസം

നാടന്‍ കുരുമുളക് പൊടി മോരിലോ തൈരിലോ കലക്കി അല്പം ശര്‍ക്കരയും ചേര്ത്ത് കഴിക്കുക..

4,അതിസാരത്തിന്

നാടന്‍ കുരുമുളക് പൊടിയും അല്പം ഇന്തുപ്പും ചേര്ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക..

5,അര്‍ശ്ശസിന്

നാടന്‍ കുരുമുളക് പൊടി ഒരു ഭാഗം ,പെരും ജീരകം പൊടി ഒന്നര ഭാഗം എടുത്തു തേനില്‍ ചാലിച്ചു ഒരു സ്പൂണ്‍ വീതം ദിവസവും കഴിക്കുക..

6,ദന്ത രോഗങ്ങള്ക്ക് 

നാടന്‍ കുരുമുളക് പൊടി കരയാമ്പൂ രസത്തില്‍ ചേര്ത്ത് പഞ്ഞിയില്‍ ആക്കി കേടുള്ള പല്ലില്‍ വെക്കുക..

7,വസൂരിക്ക്.

കുരുമുളകും രുദ്രാക്ഷവും പച്ച വെള്ളത്തില്‍ അരച്ച് സേവിക്കുക..
വസൂരി വരാതിരിക്കാന്‍ ഒരു പ്രതിവിധിയായും കഴിക്കാവുന്നതാണ്..

8,ദഹനക്കേട്..വായുക്ഷോഭം

കുരുമുളക്,ചുക്ക്,തിപ്പലി,പെരും ജീരകം,ഇന്തുപ്പ് ഇവ സമം പൊടിച്ചു ചേര്‍ത്ത് അര സ്പൂണ്‍ വീതം ദിവസവും സേവിക്കുക...

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. 
(ശാസ്ത്രീയനാമം: Piper nigrum).
ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്.

Comments