"शतपर्वककान्तारनैपालाद्यास्ततः क्रमात्।
सक्षाराः सकषायाश्च सोष्णाः किञ्चिद्विदाहिनः"
Varieties of sugarcane such as Sataparvakam, Kantaram and Naipalam are gualitatively inferior in the respective order .
They are slightly kshara ,kashaya rasa,
ushna veerya and makes slight vidaha .
"ശാതപർവ്വകകാന്താര
നൈപാലാദ്യാസ്തത: ക്രമാത്
സക്ഷാരാ: സകഷായാശ്ച
സോഷ്ണാ: കിഞ്ചിദ്വിദാഹിന: "
ശാതപർവ്വകം ,കാന്താരം , നൈപാലം മുതലായ കരിമ്പുകൾ യഥാക്രമം ഗുണം കുറഞ്ഞവയും അല്പം ക്ഷാരഗുണത്തോട് കൂടിയതും കുറഞ്ഞ ചവർപ്പു രസത്തോട് കൂടിയതും അല്പം ഉഷ്ണവീര്യമുള്ളതും ഉൾപ്പുഴുക്കിനെ ഉണ്ടാക്കുന്നവയുമാണ് .
"हृद्यः पुराणः पथ्यश्च, नवः श्लेष्माग्निसादकृत्॥"
पुराणो गुडो हृदयाय हितः।
तथा, पथ्यः-अन्तर्मध्यबहिर्मार्गाय हितः।
नवो गुडः श्लेष्माणमग्निसादं च करोति।
Old jaggery is good for heart ( हृद्यः ) ,
and पथ्य:
Fresh jaggery increases Kapha and causes indigestion.
"ഹൃദ്യ : പുരാണ : പഥ്യശ്ച ,
നവ : ശ്ലേഷ്മാഗ്നിസാദകൃത് "
പഴയ ശർക്കര ഹൃദ്യവും പത്ഥ്യവുമാണ് .
പുതിയ ശർക്കര കഫം വർദ്ധിപ്പിക്കും
അഗ്നിമാന്ദ്യത്തെയുമുണ്ടാക്കും .
नातिश्लेष्मकरो धौतः सृष्टमूत्रशकृद्गुडः
प्रभूतकृमिमज्जासृड्मेदोमांसकफोऽपरः।
The purified variety of guda
does not increase Kapha to a large extent
and expels urine and faeces .
Un purified variety excessively increases krimi ,majja ,rakta ,medas, mamsa and kapha
"നാതിശ്ലേഷ്മകരോ ധൗത: സൃഷ്ടമൂത്രശകൃദ്ഗുഡ:
പ്രഭൂതകൃമിമജ്ജാസൃങ്ങ്
മേദോ മാംസകഫോപര: "
ശുദ്ധി ചെയ്തുണ്ടാക്കുന്ന ശർക്കര കഫത്തെ അധികം വർദ്ധിപ്പിക്കുന്നതല്ല . മൂത്രമലങ്ങളെ
പുറത്ത് പോക്കും .
ശുദ്ധി ചെയ്യാതെ ഉണ്ടാക്കുന്ന ശർക്കര കൃമികൾ, മജ്ജ , രക്തം , മേദസ്സ് , മാംസം , കഫം ഇവയെ അധികമാക്കും.
"वृष्याः क्षीणक्षतहिता रक्तपित्तानिलापहाः।
मत्स्यण्डिकाखण्डसिताः क्रमेण गुणवत्तमाः॥"
मत्स्यण्डिकादयस्त्रयो वृष्याः।
तथा, क्षीणक्षतहिता रक्तपित्तानिलापहाश्च।
तथा, क्रमेण गुणवत्तमाः
Matsyandika
Khanda (sugar candy)
Sita (sugar) are vrishya and are suitable for
those emaciated due to kshataksheena.
It cures raktapitta and Pacifies vata.
These are qualitatively superior in the respective order .
"വൃഷ്യാ: ക്ഷീണക്ഷതഹിതാ രക്തപിത്താനിലാപഹാ :
മത്സ്യണ്ഡികാഖണ്ഡസിതാ :
ക്രമേണ ഗുണവത്തമാ : "
മത്സ്യണ്ഡികയും (മീൻകണ്ണി ശർക്കര )
ഖണ്ഡയും (കൽക്കണ്ടം)
സിതയും ( പഞ്ചസാര) വൃഷ്യമാണ് .
ക്ഷത ക്ഷീണന്മാർക്ക് ഹിതമാണ്. രക്തപിത്തത്തെയും വാതത്തെയും ശമിപ്പിക്കും . ഉത്തരോത്തരം ഗുണക്കൂടുതലുള്ളതുമാണ്.
"दाहतृट्च्छर्दिमूर्च्छासृक्पित्तघ्न्यः सर्वशर्कराः"॥
All types of sugars are useful in burning sensation, thirst, vomiting, fainting and
raktapitta .
"ദാഹതൃട് ഛർദ്ദിമൂർച്ഛാസൃക്
പിത്തഘ്ന്യസ്സർവശർക്കരാ : "॥
എല്ലാത്തരം പഞ്ചസാരകളും
ദാഹം (ചുട്ടുനീറൽ) തണ്ണീർ ദാഹം ,
ഛർദ്ദി, ബോധക്ഷയം, രക്തപിത്തം തുടങ്ങിയവയെ ശമിപ്പിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW