വെള്ള കുരുമുളക് ( white pepper ),


വെള്ള കുരുമുളക് ( white pepper ), ഉണ്ടാക്കുന്ന വിധം. ആദ്യം ആയിട്ട് പഴുത്ത കുരുമുളക് സെലക്ട്‌ ചെയ്ത് എടുക്കണം. എന്നിട്ട് പഴുത്ത കുരുമുളക് ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ പഴുത്ത കുരുമുളക് മുക്കി ഇട്ട് ഒരു ദിവസം കുതിരാൻ വയ്ക്കണം.ഒരു ദിവസം കഴിഞ്ഞ് വെള്ളത്തിൽ നിന്ന് മുളക് എടുത്ത് ഒരു ചണ ചാക്കിലേക്ക് മാറ്റി കൈ കൊണ്ട് തിരുമ്മി പഴുത്ത കുരുമുളകിന്റെ തൊണ്ട് കളയണം. പിന്നീട് ഈ തൊണ്ട് പോയ മുളക് വെള്ളത്തിൽ ഇട്ട് കഴുകി അരിച് എടുത്ത് വെയിലത്ത് ഉണങ്ങാൻ വയ്ക്കണം. ഏകദേശം 4ദിവസം കൊണ്ട് ഉണങ്ങി ഇത് പോലെ വെള്ള കുരുമുളക് ആവും. 

Comments