കരിവേലം / ബബൂൽ - Babul


കരിവേലം / ബബൂൽ - Babul
............................................

ബബൂൽ എന്നാണ് കരിവേലത്തിൻ്റെ സംസ്കൃതനാമം.
Babul ,Indian gum Arabic tree എന്നൊക്കെ ആംഗലേയം.
മുത്തുകോർത്ത മാല പോലെയുളള ഫലങ്ങൾ ഉള്ളതിനാൽ മാലഫല എന്ന് പേര് .

കഷായ രസവും, കടുവിപാകവും, ഗുരു രൂക്ഷവുമാണ് കരിവേലം
 പട്ടയും ,വേരും ,കറയും ,ഫലവും ഒക്കെ ഔഷധ യോഗ്യമാണ്.

കരിവേലവും വെൾ വേലവും ഗുണങ്ങളിൽ ഏറെക്കുറെ ഒരു പോലെ തന്നെയാണ്.

ദന്ത മോണരോഗങ്ങളിൽ കവിൾകൊള്ളാനും വ്രണങ്ങൾ ഉണക്കാനും 
രക്തപ്രവാഹം കുറയ്ക്കാനും അർശസിനും ,ഗർഭാശയ മലാശയ ഭ്രംശത്തിനും ,ഒക്കെ ഔഷധമാണിവ...

കറ പിത്തവാതശമനമാണ്.

പട്ട അരച്ചുപുരട്ടുന്നത് കാല് പാദം പഴുത്ത് വിണ്ടു കീറുന്നത് മാറാൻ നല്ലതാണ് . Rectal prolapse ന് തൊലിയുടെ കഷായത്തിൽ അവഗാഹം (sitz bath) നല്ലതാണ്

ഫലക്കഷായം അത്യാർത്തവർത്തിൽ ഉപയോഗിക്കുന്നു.

Comments