ദൂഷിവിഷാരി ഗുളിക

ദൂഷിവിഷാരി ഗുളിക 

 വിഷചികിത്സയിൽ കേരളത്തിൽ ഉപയോഗിച്ചു വന്നിരുന്ന ഒരു ഔഷധ യോഗമാണ്.
സമകാലീന സാഹചര്യത്തിൽ ഏറെ പ്രസക്തി ഈ യോഗത്തിനുണ്ട്. 

"തിപ്പലി ,കാട്ടു തിപ്പലിവേര് ,അത്തിത്തിപ്പലി, നാന്മുകപ്പുല്ല്, ജടാ മാഞ്ചി, പാച്ചോറ്റി ,ഏല ത്തരി, തുവർച്ചിലക്കാരം ,പയ്യാനി, തകരം, കൊട്ടം ,ഇരട്ടി മധുരം, ചന്ദനം ,ഗൈരികം 
ഇവയെല്ലാം തുല്യ അളവിൽ എടുത്ത് അരച്ച് ഗുളികയാക്കുക.

ദീപന പാചനവും ,സ്രോത ശോധനം,കഫപിത്ത ശമനം,രക്തപ്രസാദനവുമാണ് ദൂഷിവിഷാരി .

വൈറൽ പനി മാറിയതിന് ശേഷം ഉണ്ടാകുന്ന ഉപദ്രവവ്യാധികൾക്ക് ദൂഷി വിഷാരി നല്ലതാണ്.

ത്വഗ് രോഗങ്ങളിൽ, പ്രത്യേകിച്ചും ചൊറിച്ചിലോടു കൂടിയത് യുക്തമായ കഷായങ്ങൾക്കൊപ്പമോ ,വില്വാദി ,കൃമിഘ്ന ഗുളികകൾക്കൊപ്പമോ നല്കുമ്പോൾ നല്ല ഫലം കാണാറുണ്ട്.

തേനിലോ, തുളസി സ്വരത്തിലോ നല്കാം.

ശീത പിത്തത്തിൽ അമൃത വൃഷ പടോ ലാദികഷായത്തിനൊപ്പം നല്കാം ...

അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തിൽ വിഷ പ്രതിഷേധത്തിലാണ് ദൂഷി വിഷാരി പറഞ്ഞിരിക്കുന്നത്. 

കടുതിക്ത രസവും
ഉഷ്ണവീര്യവും വിഷഹരവുമാണ്.


Comments