ഊരുസ്തംഭ ചികിത്സ

ഊരുസ്തംഭ ചികിത്സ

क्षारमूत्रान्वितान् स्वेदान्
सेकानुद्वर्त्तनानि च ।
कुर्याद्दिह्याच्च मूत्राढ्यै:
करञ्जफलसर्षपै : ॥
ക്ഷാരവും ഗോമൂത്രവും ചേർത്ത സ്വേദങ്ങൾ, ധാരകൾ, ഉദ്വർത്തനങ്ങൾ (മരുന്നു പുരട്ടി തിരുമ്മൽ ) എന്നിവ ചെയ്യണം. ഉങ്ങിൻ കുരു കടുക് ഇവ ഗോമൂത്രത്തിലരച്ചു പുരട്ടുകയും വേണം
श्लेष्ममेद:क्षये चात्र
स्नेहादीनवचारयेत् ।
स्थानदूष्यादि चालोच्य
कार्या शेषेष्वपि क्रिया ॥
ഈ ഊരുസ്തംഭത്തിൽ കഫവുംമേദസ്റ്റും ക്ഷയിച്ചാൽ സ്നേഹം, സംശോധനം എന്നിവയെ (ആദ്യം പാടില്ലെന്നു പറഞ്ഞ വയെ ) ചെയ്യാം. മറ്റു വാതങ്ങളിലും ദോഷം ആശ്രയിച്ചിരിക്കുന്ന സ്ഥാനം ,ദൂഷ്യം എന്നിവ നോക്കീട്ട് ചികിത്സ ചെയ്യണം.

Comments