ഈന്തങ്ങ - Cycas circinalis

ഈന്തങ്ങ - Cycas circinalis, also known as the queen sago, is a species of cycad known in the wild only from southern India. Cycas circinalis is the only gymnosperm species found among native Sri Lankan flora

ഇടുക്കി ജില്ലയില്‍ വ്യാപകമായി കാണപ്പെടുന്നതാണ് ഈന്തങ്ങ കാടുകളില്‍ വ്യാപകമായി വളര്‍ന്നിരുന്ന ഇവയെ കുറച്ചെങ്കിലും നിലനിര്‍ത്തിക്കൊണ്ടാണ്, കുടിയേറ്റക്കാര്‍ കൃഷിയിറക്കിയിരുന്നത്. വര്‍ഷത്തില്‍ ഒരുതവണ വീതം ഇതില്‍നിന്നും ഈന്തങ്ങ ലഭിക്കും. സീസണായാല്‍ മുഴുവന്‍ ഈന്തങ്ങയും വെട്ടിയെടുത്ത്, രണ്ടായി മുറിച്ച് രണ്ടുമൂന്ന് ദിവസമെങ്കിലും വെള്ളത്തിലിട്ട് വെക്കുന്നു. ഇടയ്ക്കിടെ വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും ശുദ്ധജലം നിറയ്ക്കും. ഈന്തങ്ങയ്ക്കുള്ളിലെ വിഷാംശം എന്നുപറയാവുന്ന കട്ട് കളയുന്നതിന് വേണ്ടിയാണിത്. അതുകഴിഞ്ഞാല്‍ നാലഞ്ച് ദിവസമെങ്കിലും വെയിലത്തിട്ട് ഉണക്കുന്നു. നന്നായി ഉണങ്ങിയാല്‍ തൊണ്ടിനുള്ളില്‍നിന്നും ഈന്തങ്ങയുടെ പരിപ്പ് ഇളക്കിയെടുക്കാം. ഇത് പൊടിച്ചോ, അല്ലാതെയോ ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാവുന്നതാണ്. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഈന്തങ്ങപ്പൊടി ഉപയോഗിച്ച് പുട്ടും കൊഴുക്കട്ടയുമൊക്കെ ഉണ്ടാക്കാം. കട്ട് കളയാത്ത ഈന്തങ്ങാപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഛര്‍ദ്ദിയും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 

Comments