കാഞ്ഞിരം - Strychnos nux-vomica

കാഞ്ഞിരം - Strychnos nux-vomica

കാഞ്ഞിരം കച്ചിരിപ്പോന്നു
തണുപ്പാകയുമുണ്ടതു
ഉഷ്ണത്തിനെ ശമിപ്പിക്കും
വാതപിത്തകഫാപഹം
പുഴുക്കടി ശിരോരോഗം
നിരപാതികളാകിയ
രോഗങ്ങളെ ശമിപ്പിക്കാൻ
വടക്കോട്ടുള്ളവേർ ഗുണം
അതിന്റെ പഴവും നന്നു
ശീതളംതാനുമേറ്റവും
അതിന്റെയുള്ളിലേക്കായ
ത്രിദോഷഹരമായ് വരും
പാരിച്ചവാതവും കുഷ്ഠം
വാതശോണിതമശ്മരീ
അസ്ഥിസ്രാവഞ്ചകൃഛ്രഞ്ച
പിടകാംശ്ചവിനാശയേൽ

വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്‌ കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്‌. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്‌. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്‌ സംസ്കൃതത്തിൽ 'വിഷദ്രുമ' 'വിഷമുഷ്ടി' എന്ന പേരിലും അറിയപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയിൽ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്.

Comments