ചെറുവഴുതിനങ്ങ ഗുണങ്ങൾ

വഴുതിനങ്ങായ്ക്കു കടു 
തിക്തഗുണംലഘു ഒഴി-
ക്കും കൃമികുഷ്ഠൗ ച മൂത്ര
വാതകഫാദികൾ ഏറ്റം
രുചിയെയുണ്ടാക്കും കണ്ണി
ന്നാകായിതൊന്നുമേ
ചൊല്ലാം വഴുതിനക്കൂട്ട
മൊക്കെനന്നു ബലത്തിനു
വാതപിത്തങ്ങളെത്തീർക്കും
ശ്ലേഷ്‌മവർദ്ധനമായ് വരും
ഏറ്റം കൃമിയെയുണ്ടാക്കും
മധുരം ഗുരു ബൃംഹണം
मूत्र कुष्ठ कृमिघ्नानि
कफवातहराणि च ।
फलानि बृहतीनां तु
कटुतिक्त लघूनि च ॥
वार्त्ताकं कटुतीक्ष्णोष्णं
मधुरं कफवातजित् ।
सक्षारमग्निजननं
हृद्यं रुच्यमपित्तळम् ॥
വാർത്താകം = വലിയ ചെറുവഴുതിനങ്ങ
श्वासकासापहा ज्ञेयं
कण्डकारी विशेषत: ॥
കണ്ടകാരി = കണ്ടംകത്തിരിക്കാ
ശേഷാസ്തു ചക്ഷുഷാ ബല്യാ
വാതപിത്തനിബർഹണാ :
ശ്ലേഷ്മളാ : കിട്ടജനനാ
മധുരാ ഗുരുബ്യംഹണാ :

Comments