षाष्ष्टिक - Shashtika
स्निग्धो ग्राही गुरु: स्वादुस्त्रिदोषघ्नः स्थिरो हिमः
षाष्ष्टिको व्रीहिषु श्रेष्ठो गौरश्चासितगौरतः
Shashtika is Snigdha,grahi , laghu ,madhura ,seetha Pacifies tridoshas and provides stability . It is superior among vrihi dhanyas .The white variety is qualitatively superior.
ഷാഷ്ടിക
സ്നിഗ്ദ്ധോ ഗ്രാഹീ ലഘു: സ്വാദുസ്ത്രിദോഷഘ്ന: സ്ഥിരോ ഹിമ:
ഷാഷ്ടികോ വ്രീഹിഷു ശ്രേഷ്ഠോ ഗൌരശ്ചാസിതഗൗരത:
ഞവര സ്നിഗ്ദ്ധവും ഗ്രാഹിയും ലഘുവും മധുരവും ത്രിദോഷഘ്നവും സ്ഥിരവും ശീതവുമാണ് . വ്രീഹികളിൽ ശ്രേഷ്ഠമാണ്. വെളുത്തതാണ് ശ്രേഷ്ഠം.
"स्वादुरम्लविपाकोऽन्यो व्रीहिः पित्तकरो गुरुः
बहुमूत्रपुरीषोष्मा, त्रिदोषस्त्वेव पाटलः "
The other varieties of vreehi ( which are not mentioned before ) are Madura rasa and amla vipaka . increase pitta , are guru and increses the quantity of mala and mootra and ushmala. Patala variety is tridosha kara.
"സ്വാദുരമ്ലവിപാകോऽന്യോ
വ്രീഹി:പിത്തകരോ ഗുരു:
ബഹുമൂത്രപുരീഷോഷ്മ
ത്രിദോഷസ്ത്വേവ പാടല: "
മറ്റുള്ള വ്രീഹികൾ ( മുമ്പു പറയപ്പെടാത്തവ ) രസത്തിൽ മധുരവും വിപാകത്തിൽ അമ്ലവും ആണ് . പിത്ത വർദ്ധനവും ഗുരുവുമാണ്. മല മൂത്രങ്ങളെ വർദ്ധിപ്പിക്കും. ഊഷ്മളവുമാണ് .പാടലം ത്രിദോഷങ്ങളെ വർദ്ധിപ്പിക്കും .
कङ्गुकोद्रवनीवारश्यामाकादि हिमं लघु ।
तृणधान्यं पवनकृल्लेखनं कफपित्तहृत्।
Kangu ,kodrava ,neevara ,syamaka etc are different varieties of trina dhanya and are seetha veerya and laghu Increases vata , are lekhana and Pacifiy kapha and pitta.
"കങ്ഗുകോദ്രവനീവാരശ്യാമകാദി
ഹിമം ലഘു
തൃണധാന്യം പവനകൃല്ലേഖനം
കഫപിത്തഹൃത് "
തിന, വരക് , വരിനെല്ല് , ചാമ മുതലായ തൃണ ധാന്യം ശീതവീര്യവും ലഘുവുമാണ് . വാതത്തെ ഉണ്ടാക്കും . ലേഖനവും ( മേദോഹരം ) കഫപിത്തശമനവുമാണ് .
*प्रियङ्गु*
"भग्नसन्धानकृत्तत्र प्रियङ्गुर्बृंहणी गुरुः"
Priyangu
helps in fracture healing,
Brimhana and is guru .
*പ്രിയംഗു*
"ഭഗ്നസന്ധാനകൃത്ത്രത്ര
പ്രിയംഗുർബ്രുംഹണി ഗുരു:"
തിന , ഒടിഞ്ഞ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. ബ്രുംഹണവും ഗുരുവുമാണ് .
"कोरदूषः परं ग्राही स्पर्शे शीतो विषापहः"
Koradoosha ( kodrava ) is extremely constipating , sheeta sparsa and antitoxic .
"കോരദൂഷ:പരം ഗ്രാഹി സ്പർശേ
ശീതോ വിഷാപഹ: "
വരക് ഏറ്റവും മലബന്ധമുണ്ടാക്കുന്നതും
ശീതസ്പർശവും വിഷഹരവുമാണ് .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*यव*
रूक्षः शीतो गुरुः स्वादुः सरो विड्वातकृद्यवः
वृष्यः स्थैर्यकरो मूत्रमेदःपित्तकफान् जयेत्।
पीनसश्वासकासोरुस्तम्भकण्ठत्वगामयान्॥
Yava (Barley ) is ruksha ,sheeta ,guru and
madhura. It is Sara ( laxative ),vit vayukrit , is vrushya and sthairyakrit .
It controls Mootraroga ,medoroga and pittakaphadosha hara . It cures peenasa ,swasa ,kasa ,urusthambha ,
Kanda roga and twakroga .
യവം
"രുക്ഷ: ശീതോ ഗുരു: സ്വാദു :
സരോ വിട് വാതകൃത് യവ:
വൃഷ്യ : സ്ഥൈര്യകരോമൂത്ര
മേദ:പിത്തകഫാൻ ജയേത്
പീനസശ്വാസകാസോരുസ്തംഭ
കണ്ഠത്വഗാമയാൻ ."
യവം (ബാർലി ) രൂക്ഷവും , ശീതവും , ഗുരുവും, മധുരവുമാണ്. സരമാണ്. മലത്തെയും വായുവിനേയും വർദ്ധിപ്പിക്കും .
വൃഷ്യവും സ്ഥൈര്യകരവുമാണ് . മൂത്രരോഗങ്ങളെയും മേദസ്സിനെയും പിത്ത കഫങ്ങളേയും ശമിപ്പിക്കും. പീനസം, ശ്വാസം , കാസം , ഊരുസ്തംഭം , കണ്ഠരോഗങ്ങൾ ,
ത്വക് രോഗങ്ങൾ എന്നിവയേയും ശമിപ്പിക്കുന്നു .
गोधूमः
वृष्यः शीतो गुरुः स्निग्धो जीवनो वातपित्तहा॥
सन्धानकारी मधुरो गोधूमः स्थैर्यकृत्सरः।
Godhuma ( wheat ) is vrishya ,sheeta ,guru ,Snigdha ,jeevana and vatapittahara .alsosandhanakari ,
madhura ,sthairyakara and Sara ( laxative ).
ഗോധൂമം
"വൃഷ്യ: ശീതോ ഗുരു :സ്നിഗ്ദ്ധോ
ജീവനോ വാതപിത്തഹാ
സന്ധാനകാരി മധുരോ
ഗോധൂമ:സ്ഥൈര്യകൃത്സര:"
ഗോതമ്പ് വൃഷ്യവും ശീതവും ഗുരുവും
സ്നിഗ്ദ്ധവും ജീവനവും വാതപിത്തഹരവുമാണ്. സന്ധാനകാരിയും മധുരവും സ്ഥൈര്യകരവും സരവുമാണ് .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW