കൊഴിഞ്ഞിൽ - Tephrosia purpurea

കൊഴിഞ്ഞിൽ - Tephrosia purpurea


"ശരദിന്ദു മലർദീപ നാളം നീട്ടി ... "

 അത് ശരദിന്ദു .. ഇത് ശരപുംഖ കൊഴിഞ്ഞിലിൻ്റെ സംസ്കൃത നാമം 

Tephrosia purpurea എന്നാണ് BN.

കരൾ, പ്ലീഹാ രോഗങ്ങളിലെ പ്രധാന ഔഷധമാണ്. പ്ലീഹാ ശത്രു എന്നൊരു പേര് തന്നെ കൊഴിഞ്ഞിലിനുണ്ട്.
വേര് കഷായം വച്ച് ശർക്കര മേമ്പൊടി ചേർത്ത് കഴിക്കുന്നത് വായു ക്ഷോഭം മാറാൻ നല്ലതാണ്.
വിഷത്തിനും ,കുരുക്കൾക്കും അരിക്കാടിയിൽ ലേപനം ചെയ്യുന്നത് നല്ലതാണ്.
ഇലക്കഷായം രക്താർശസിനും, കരൾ രോഗങ്ങൾക്കും ഹിതം.
ഇലയുടെ സ്വരസം തേൻ ചേർത്ത് ഉപയോഗിക്കുന്നത് ശ്വാസകാസ അലർജി സംബന്ധിയായ രോഗങ്ങൾക്ക് നല്ലതാണ്.

തിക്ത കഷായ രസവും കടുവിപാകവും ,ലഘു രൂക്ഷ തീക്ഷ്ണഗുണങ്ങളും
ഉഷ്ണവീര്യവുമാണ് കൊഴിഞ്ഞിലിന്. 
കഫവാത ശമനമാണ്.

കാട്ടമരി എന്നും വിളിക്കാറുണ്ട്.

Comments