महामृगाः - മഹാമൃഗങ്ങൾ

महामृगाः - മഹാമൃഗങ്ങൾ

"वराहमहिषन्यङगुरुरुरोहितवारणाः
सृमरश्चमरः खङ्गो गवयश्च महामृगाः"

महामृगानाह-वराहमहिषेति। 
महान्तो मृगाः-महामृगाः
वराहः-शूकरः। 
महिषः-अश्वशत्रुः। 
न्यङ्कुः-कुरङ्गसदृशो विकटबहुविषाणः।
 रुरुः-बहुविषाणः शरदि शृङ्गत्यागी। 
 रोहितो-लोहितवर्णः। 
 वारणो-हस्ती। 
 सृमरो-वनतुरगः।
  चमरो-वन्यो गौः। 
  खङ्गो-गण्डकः। 
  गवयः-सास्राककुदरहितो गोसदृशः।

*മഹാമൃഗങ്ങൾ*
"വരാഹമഹിഷന്യംഗുരുരുരോഹിതവാരണാ:
 സൃമരശ്ചമര: ഖഡ്ഗോ ഗവയശ്ച മഹാമൃഗാ:"

Varaha (boar ; pig ) വരാഹം ; പന്നി
mahisa (buffalo ) മഹിഷം ; പോത്ത്
 nyanku (A kind of deer) ന്യംഗു ; ഒരു തരം മാൻ
 ruru (swamp deer) രുരു; മാൻ വർഗ്ഗം
rohita (big deer) രോഹിതം; വലിയ മാൻ
varana (elephant) വാരണം ; ആന
srumara : സൃമരം;;കാട്ടു കുതിര
chamara (yak) ചമരം ; കാട്ടു പോത്ത്
khadga (rhinoceros) ഖഡ്ഗം ; കാണ്ടാമൃഗം
Gavaya (goyal ox) ഗവയം ; കാട്ടുകാള

are known as mahamriga (animals of huge body). 

ഇവയെല്ലാം മഹാമൃഗങ്ങളാകുന്നു .


योनिष्वजावी व्यामिश्रगोचरत्वादनिश्चिते ।

योनिषु पूर्वोक्तास्वष्टासु मध्ये, व्यामिश्रगोचरत्वात्-व्यामिश्रविष्यत्वात्, अजावी-व्यामिश्रे। अजावी-छागोरभ्रौ, ते अनिश्चिते, ते हि जाङ्गलेऽपि देशे वर्तते अनूपेऽपि। 
अजावी इति स्त्रीलिङ्गनिर्देशोऽत्र विवक्षित एव। 
केचित्तु “अनिश्चितौ” निजगदुः।
 ननु, तित्तिरिरपि धन्वानूपचारी प्रथितः। 
 तत्कथमसाविह जाङ्गलः कीर्तितः? ब्रूमः। 
 तत्स्वभावत्वात्। यद्यप्युभयचरोऽयं, तथाऽपि जाङ्गलस्वभावत्वाज्जाङ्गलोऽयम्। 
 विकीर्य भक्षणाच्च विष्किरत्वं तित्तिरेर्निश्चितं निमित्तमस्ति। तस्मादयं जाङ्गल एव वक्तुं युक्ताः।
 हरिणादीनां च किरातकैवर्तादिभ्यो नानादेशप्रसिद्धाः संज्ञा वेद्याः।

Goat and sheep are not included in any particular group because of their mixed heredity and living in all types of lands.

"യോനിഷ്വജാവിവ്യാമിശ്ര
ഗോചരത്വാദനിശ്ചിതേn"

ആടിനെയും ചെമ്മരിയാടിനെയും ഒരു പ്രത്യേക വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല, കാരണം അവയുടെ സമ്മിശ്ര പാരമ്പര്യവും എല്ലാത്തരം ദേശങ്ങളിലും താമസിക്കുന്നു.


"आद्यान्त्या जाङ्गलानूपा मध्यौ साधारणौ स्मृतौ।"

आदौ भवाः-आद्याः,- मृगविषिकरप्रतुदाख्याः, जाङ्गलचारित्वाज्जाङ्गलशब्दवाच्याः। एवमन्त्याः-महामृगाप्चरमत्स्याख्याः,-आनूपाः। 
मध्यौ-द्वौ बिलेशयप्रसहाख्यौ,-साधारणौ, जाङ्गलानूपचारिणावित्यर्थः। 
मध्याविति द्विवचननिर्देशसामर्थ्यादाद्यन्तानां वर्गाणां प्रत्येकं त्रित्वमनुमीयते त्रिग्रहणमन्तरेणापि।

मांसस्य त्रैविध्यमाह-आद्यान्त्या इति। 
आद्यास्त्रयो मृगविष्किरप्रतुदाः-जाङ्गलाः। 
अन्त्यास्त्रयो महामृगजलचरमत्स्याः-आनूपाः। 
मध्यौ द्वौ बिलेशयप्रसहौसाधारणौ॥

Out of the eight groups mentioned above,

   the first three (Mriga, vishkira and pratuda) are also known as Jangala; जांगलम्। (Vatadominant);

  the last three (mahamriga, Jalachara and Matsya), are also called anupa; आनूपं ।(Kapha dominant)

The middle two (bilesaya and prasaha) are known as sadharana : साधारणं । ( tridosha balancing) 


"ആദ്യാന്ത്യാ ജാംഗലാനൂപ മധ്യൌ സാധാരണൌ സ്മൃതൌ "

മുകളിൽ സൂചിപ്പിച്ച മാംസ വർഗ്ഗങ്ങളിൽ 

 ആദ്യത്തെ മൂന്നെണ്ണം (മൃഗം, വിഷ്കിരം , പ്രതുദം ) ജാംഗലം( വാതാധികം ) എന്നും 
     
അവസാനത്തെ മൂന്ന് (മഹാമൃഗം , ജലചരം , മത്സ്യം) എന്നിവയെ ആനൂപം (കഫാധികം )
 എന്നും 

 മധ്യഭാഗത്തെ രണ്ടെണ്ണം (വിലേശയവും പ്രസഹവും) സാധാരണം( സമദോഷം )
 എന്നും അറിയപ്പെടുന്നു.


तत्र बद्धमला: शीता लघवो जाङ्गला हिता: 
पित्तोत्तरे वातमध्ये सन्निपाते कफानुगे ।

तत्र-तेषु जाङ्गलानूपसाधारणेषु मध्ये,
जाङ्गला बद्धमलाः- ग्रथितं पुरीषं कुर्वन्ति। 
शीतवीर्या लघवः।
सन्निपाते हिताः। 
पित्तोत्तरे,-पित्ताधिके। 
तथा वातो मध्यो यस्मिंस्तस्मिन् मध्यममरुति। 
तथा कफानुगे,-कफोऽनुगो-अबलो हीनो, यस्मिंस्तस्मिन् स्वल्पश्लेष्मणि।

The meat of animals of jangaladesa is sheeta, laghu causes constipation and is
suitable in vitilation of tridosha with predominance of pitta ,moderate vitiation vata and insignificant vitiation of kapha .

"തത്ര ബദ്ധമലാ: ശീതാ 
ലഘവോ ജാംഗലാ ഹിതാ:
പിത്തോത്തരേ വാതമധ്യേ
സന്നിപാതേ കഫാനുഗേ "।

മാംസ വർഗ്ഗങ്ങളിൽ വെച്ച് ജാംഗലങ്ങൾ മലബന്ധത്തെ ഉണ്ടാക്കുന്നതാണ് . ശീതവും ലഘുവുമാണ് . അതുകൾ പിത്താധികമായതും അതിനേക്കാൾ താഴ്ന്നു നില്ക്കുന്ന വാതാധികമായതും അതിനേക്കാൾ താഴ്ന്നു നിൽക്കുന്ന കഫത്തോട് കൂടിയതുമായ സന്നിപാത രോഗത്തിൽ ഹിതമാണ് .

"ईषदुष्णगुरुस्निग्धा बृंहणा वर्तकादयः।
तित्तिरिस्तेष्वपि वरो मेधाग्निबलशुक्रकृत्॥
ग्राही वर्ण्योऽनिलोद्रिक्तसन्निपातहरः परम्।
धन्वानूपविचारित्वात् स्निग्धोष्णगुरुबृंहणः "

वर्तकादारभ्य यावज्जाङ्गलसमाप्तिस्तावत्सर्वे औष्ण्यगौरवस्निग्धत्वैरल्पैर्युक्ताः। 
तेष्वपि मध्ये तित्तिरिः श्रेष्ठो मेधादिकरश्च। 
तथा, सङ्ग्रही। 
तथा, वर्ण्यो वाताधिकसन्निपातहरश्च।
स च तित्तिरिर्धन्वन्यानूपे च देशे विचरति, अतः स्निग्ध उष्णो गुरुर्बृंहणश्च।

The meat of vartaka etc is slightly ushna , guru , snigdha and brumhana .The meat of thithiri is the best among this group .It enhances medha ,agni ,bala and sukra .It is grahi , improves Varna ,and Pacifies vitiation of tridosha with predominance of vata .As it is seen across jangala and anoopa desas ,
It is having the properties of snigdha ,ushna ,guru and is brumhana .

"ഈഷദുഷ്ണഗുരുസ്നിഗ്ദ്ധാ
ബൃംഹണാ വർത്തകാദയ:
തിത്തിരിസ്തേഷ്വപി വരോ 
മേധാഗ്നിബല ശുക്ലകൃത് 
ഗ്രാഹീ വർണ്യോऽനിലോദ്രിക്ത
സന്നിപാതഹര : പരം 
ധന്വാനൂപവിചാരിത്വാത് സ്നിഗ്ദ്ധോഷ്ണഗുരുബൃംഹണ:"

 വർത്തകം മുതലായവ കുറഞ്ഞ ഉഷ്ണ ഗുരു സ്റ്റിഗ്ദ്ധങ്ങളോട് കൂടിയതും ബ്യംഹണവുമാണ് .
 വർത്തകാദികളിൽ വെച്ച് തിത്തിരി ശ്രേഷ്ഠമായതാണ് . മേധാശക്തിയേയും 
 ജoരാഗ്നിയേയും ബലത്തെയും ശുക്ലത്തേയും
 വർദ്ധിപ്പിക്കുന്നു . മലബന്ധത്തെ ഉണ്ടാക്കും . വർണ്യകരമാണ് .വാതപ്രധാനമായ സന്നിപാതത്തെ ശമിപ്പിക്കും. ജാംഗലദേശത്തും ആനൂപദേശത്തും സഞ്ചരിക്കയാൽ സ്നിഗ്ദ്ധവും ഉഷ്ണവും ഗുരുവും ബൃംഹണവുമായിരിക്കും .

चटका :
"चटकाः श्लेष्मलाः स्निग्धा वातघ्नाः शुक्रलाः परम्॥"

चटकाः श्लेष्मलत्वादिगुणयुक्ता अतिशयेन शुक्रकृतश्च।

Meat of chataka increases kapha, is snigdha , mitigates vata and best to increase semen.

"ചടകാ: ശ്ലേഷ്മളാ: സ്നിഗ്ധാ 
വാതഘ്നാ: ശുക്രളാ : പരം "

ചടക കഫവർദ്ധനമാണ് . സ്നിഗ്ദ്ധവും വാത ശമനവുമാണ് . ശുക്ലത്തെ ഏറ്റവും വർദ്ധിപ്പിക്കും .

चटक: = Sparrow.
ചടക = കുരുവി .

"गुरूष्णस्निग्धमधुरा वर्गाश्चातो यथोत्तरम्।
मूत्रशुक्रकृतो बल्या वातघ्नाः कफपित्तलाः"॥

अतः-अनन्तरम्, बिलेशयाद्या वर्गा यथोत्तरं गुरुत्वेन उष्णत्वेन स्निग्धत्वेन मधुरत्वेन चाधिकाः। 
यो यस्मादुत्तरो वर्गः , स तस्माद्गुरुत्वादिभिरधिक इत्यर्थः। तथा, यथोत्तरमेव मूत्रशुक्रकृतो बल्या वातघ्नाः श्लेष्मपित्तलाश्च।

The other categories of mamsa varga are successively more and more guru , ushna , snigdha and madhura . They increase mutra and sukra , promote strength , Pacifiy
Vata and increse kapha and pitta .

Note : 'The other categories' mentioned above include vilesaya ,prasaha ,
mahamruga , Jalachara and mathsya .

"ഗുരൂഷ്ണസ്നിഗ്ദ്ധമധുരാ 
വർഗാശ്ചാതോ യഥോത്തരം
 മൂത്രശുക്ലകൃതോ ബല്യാ 
 വാതഘ്നാ: കഫപിത്തളാ: "

വിലേശയം , പ്രസഹം , മഹാമൃഗം , അപ്ചരം ,
മത്സ്യം ഇവ ഉത്തരോത്തരം ഗുരു ഉഷ്ണ സ്നിഗ്ദ്ധങ്ങളും മധുരരസത്തോട് കൂടിയതുമാണ് . മൂത്രത്തേയും ശുക്ലത്തേയും വർദ്ധിപ്പിക്കും . ബലത്തെ ഉണ്ടാക്കുന്നതും
വാത ശമനവും കഫപിത്തങ്ങളെ വർദ്ധിപ്പിക്കുന്നതുമാണ് .

"शीता महामृगास्तेषु, क्रव्यादप्रसहाः पुनः।
लवणानुरसाः पाके कटुका मांसवर्धनाः॥
जीर्णार्शोग्रहणीदोषशोषार्तानां परं हिताः।"

तेषु वर्गेषु मध्ये महामृगाः शीतवीर्याः। क्रव्यं-आममांसं भुञ्जते ये, ते क्रव्यादाः। क्रव्यादास्तु ये प्रसहाः-मार्जारगृध्रोलूकादयः, ते लवणानुरसाः पाके कटुका मांसवर्धनाश्चातितराम्। जीर्णार्शःप्रभ्रुत्यामयानामतिशयेन हिताः।

Among these categories mahamruga is seeta . The meat of carnivorous animals included under prasaha varga is having lavana as anurasa , is katu in vipaka , increases mamsa and is apt for patients suffering from jeernaarsus ,
grahani doshas and sosha.


" ശീതാ മഹാമൃഗാസ്തേഷു 
ക്രവ്യാദപ്രസഹാ: പുന:
ലവണാനുരസാ : പാകേ 
കടുകാ മാംസവർദ്ധനാ:
ജീർണാർശോഗ്രഹണീദോഷ
ശോഷാർത്താനാം പരം ഹിതാ: "

വിലേശയാദി അഞ്ചു വർഗ്ഗങ്ങളിൽ വെച്ച് 
മഹാമൃഗ വർഗ്ഗം ശീതമാകുന്നു . പ്രസഹങ്ങളിൽ മാംസഭുക്കുകളായവയാകട്ടെ 
ലവണം അനുരസമായിട്ടുള്ളവയാണ് . വിപാകത്തിൽ കടുരസമാണ്. മാംസത്തെ വർദ്ധിപ്പിക്കും . ജീർണ്ണാർശസ്സ് , ഗ്രഹണി , ശോഷം എന്നീ രോഗങ്ങളാൽ ക്ഷീണിതരായവർക്കും ഏറ്റവും ഹിതമായിട്ടുള്ളതാണ് 

" मांसं सद्योहतं शुद्धं वयःस्थं च भजेत् "

The meat of animals freshly slaughtered, clean and young animals is suitable for consumption.

"മാംസം സദ്യോഹതം ശുദ്ധം 
വയ:സ്ഥം ച ഭജേത് "

കൊന്നെടുത്തയുടനെയുള്ളതും വൃത്തിയുള്ളതും യൗവനാവസ്ഥയിൽ
ഉള്ളതുമായ മൃഗങ്ങളുടെ മാംസം ഉപയോഗത്തിന് അനുയോജ്യമാണ്.



पुंस्त्रियोः पूर्वपश्चार्धे गुरुणी, गर्भिणी गुरुः।
लघुर्योषिच्चतुष्पात्सु, विहङ्गेषु पुनः पुमान्॥
शिरःस्कन्धोरुपृष्ठस्य कट्याः सक्थ्नोश्च गौरवम्।
तथाऽऽमपक्वाशययोर्यथापूर्वं विनिर्दिशेत्॥
शोणितप्रभृतीनां च धातूनामुत्तरोत्तरम्।
मांसाद्गरीयो वृषणमेढ्रवृक्कयकृद्गुदम्॥

Meat of upper half of male animals and lower half of female animals is guru .
Similarly, meat of pregnant animals guru .
Meat of females is laghu amog four - legged animals whereas males are laghu among birds .The former are more guru compared to the latter among meat taken from the head ,shouder ,thighs , back ,
 hip , legs , stomach and intestine .Among dhatus rakta ,mamsa ,medas ,asthi ,majja and sukra are successively more and more guru . Testes , penis , kidney ,liver and rectum are more guru compared to
 muscles .

പുംസ്ത്രിയോ: പൂർവപശ്ചാർദ്ധേ
ഗുരുണീ ഗർഭിണീ ഗുരു:
 ലഘുർയോഷിച്ചതുഷ്പാത്സു
 വിഹംഗേഷു പുന: പുമാൻ
 ശിരസ്കന്ധോരുപൃഷ്ഠസ്യ കട്യാ: 
 സക്ഥ്നോശ്ച ഗൌരവം ।
 തഥാമപക്വാശയയോർ
 യഥാപൂർവം വിനിർദ്ദിശേത്
 ശോണിതപ്രഭൃതീനാം ച ധാതൂനാമുത്തരോത്തരം ।
 മാംസാൽ ഗരീയോ വൃഷണ
 മേഢ്രവൃക്കയകൃദ്ഗുദം॥
 
ആൺ മൃഗങ്ങളുടെ മുകളിലെ പകുതിയുടെയും പെൺ മൃഗങ്ങളുടെ താഴത്തെ പകുതിയുടെയും മാംസം ഗുരുവാണ്.
അതുപോലെ, ഗർഭിണിയായ മൃഗങ്ങളുടെ മാംസം ഗുരു.
  നാല്ക്കാലികളിൽ വെച്ച് സ്ത്രീകളുടെ മാംസം ലഘുവാണ്, എന്നാൽ പക്ഷികളിൽ പുരുഷന്മാർ ലഘുവാണ്. 
  തല, ചുമൽ , തുട, മുതുക് , അരക്കെട്ട്, കാലുകൾ , ആമാശയം , പക്വാശയം എന്നിവയിൽ നിന്ന് എടുക്കുന്ന മാംസം ആദ്യമാദ്യം പറഞ്ഞത് കൂടുതൽ ഗുരുവാണ്.
രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , ശുക്ലം എന്നിവയും തുടർച്ചയായി കൂടുതൽ കൂടുതൽ ഗുരുവാണ് . വൃഷണങ്ങൾ, ലിംഗം, വൃക്കകൾ, യകൃത്ത് , ഗുദം എന്നിവ മാംസത്തെ അപേക്ഷിച്ച് കൂടുതൽഗുരുവാണ് .  



Comments