എരിക്കിലയുടെ മാഹാത്മ്യം - calotropis gigantea
ലോകരെല്ലാം എരിക്കിനെ കുപ്പച്ചെടിയെന്നാണ് പറയാറ്.എന്നാൽ എരിക്കിലയിലാണ് സൂര്യന്റെ ശരിക്കുള്ള സാരം നിറത്തിരിക്കുന്നത്.
സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്ന വരണ്ട ഉഷ്ണപ്രദേശങ്ങളാണ് എരിക്കിന്റെ ആവാസ കേന്ദ്രങ്ങൾ.സൂര്യന്റെ സാരമാണ് അതിൽ നിറയെ.നല്ലൊരു മരുന്നാണ് വാതത്തിനും അസ്ഥിവേദനക്കും സന്ധിവേദനക്കും, ഉൻമാദത്തിനും മറ്റും ഇതൊരു ഉത്തമ ഔഷധമാണ്, സൂര്യാംശം നിറയെയുള്ള ഇലകളാണിതിന്റെ മഹനീയത.
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്
എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ് എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ എരുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ആധുനകാലത്തെ ആയുർവ്വേദൗഷധങ്ങളുടെ ഗവേഷണം മുഖേന എരുക്കിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഔഷധങ്ങളാണ് Cardenolides (ഇലകളിൽ നിന്ന്), Calotropin, Calactin, Benzoyllineolene തുടങ്ങിയവ. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകർ എരുക്കിലെ ഔഷധ ഘടകങ്ങൾ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു.
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്‍റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്‍റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്‍റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്. എരിക്കിന്‍ പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
എരുക്കിന്റെ ഔഷധ ഉപയോഗങ്ങൾ
സാധാരണയായി ആറടി മുതൽ എട്ടടി വരെ ഉയരത്തിൽ കാണപ്പെടുന്ന എരുക്ക് കുറ്റിച്ചെടി വിഭാഗത്തിൽ പെടുന്നു. ഇലകൾ ഏകദേശം
ആറിഞ്ചു നീളവും മൂന്നിഞ്ച് വീതിയും കാണുന്നു. ഇലകളുടെ കോണിൽ നിന്നുമാണു പുഷ്പങ്ങൾ ഉണ്ടാകുന്നത്, പൂക്കളുടെ ഉൾഭാഗത്ത് ചുവപ്പും പുറത്ത് വെളുപ്പും നിറം കാണപ്പെടുന്നു. കറയുള്ള ചെടിയായ എരുക്കിന്റെ ബീജം കറുപ്പ് നിറമുള്ളതും കാറ്റത്ത് പറന്നു നടക്കുന്നതുമാണു. കുട്ടികളുടെ പ്രിയ തോഴനായ അപ്പൂപ്പൻ താടിയാണു ഇതിന്റെ ബീജം. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും. ഔഷധ ഉപയോഗങ്ങൾ. ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.
ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും.
വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്.
ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം.
പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.
എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം,
വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫ
പിത്തങ്ങളെ ശമിപ്പിക്കും. കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം, മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.
വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെ
വിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW