6 പടലങ്ങൾ




വൈദ്യശാസ്ത്ര ലോകത്ത് ശ്രദ്ധിക്കപ്പെ ടാതെ പോയ ഒരു വാർത്ത യാണിത്.
സുശ്രുത സംഹിതയിലെ നേത്രഗോള വിവരണത്തിൽ ..

മണ്ഡലാനി ച സന്ധീംശ്ച പടലാനി ച ലോചനേ , യഥാക്രമം വിജാനീയാത് പഞ്ച ഷഡ് ച ഷഡേവ ച ..

എന്ന വിവരണം ഓർക്കുക ...

5 മണ്ഡലങ്ങൾ , 6 സന്ധികൾ , 6 പടല ങ്ങൾ എന്ന് പറയുക മാത്രമല്ല "ഷഡേവ " എന്നദ്ദേഹം ഉറപ്പിക്കയും ചെയ്യുന്നു.

എന്നാൽ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത് 5 പടലങ്ങൾ മാത്രമേ ഉള്ളൂ എന്നതാണ് .. അവർ പുശ്ചത്തോടെ ഈ സുശ്രിത സംഹിത യെ തള്ളിക്കളയുകയും ചെയ്തിരുന്നു.

അടുത്തിടെ കലിഫോർണിയായിലെ ഒരു നേത്ര പ്രൊഫസർ ഇലക്ട്രോൺ മൈ ക്രോസ്കോപ്പും കമ്പ്യൂട്ടർ സാങ്കേതിക തയും സംയോജിപ്പിച്ച് 3 വർഷത്തോളം നീണ്ടു നിന്ന പഠനത്തിനൊടുവിൽ ആറാമതായി ഒരു പടലം കൂടി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു !! 

റിപ്പോർട്ടിൻ്റെ ആമുഖത്തിൽ അദ്ദേഹം സുശ്രുതൻ്റെ മേൽ പറഞ്ഞ വിവരണ മാണ് പഠനത്തിന് താൽപര്യം ജനിപ്പിച്ച തെന്നും പറഞ്ഞിട്ടുണ്ട്. കാലത്തിൻ്റെ കാവ്യനീതിയെന്നോണം ഈ കണ്ടുപിടി ത്തം നടത്തിയത് ഒരു ഭാരതീയനാണ് എന്നത് നമുക്ക് അഭിമാനാർഹം ..   

പ്രൊ എം എസ് ദുവാ എന്ന പഞ്ചാബ് സ്വദേശി... അദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ പടലത്തിന് ദുവാസ് ലെയർ എന്ന് നാമകരണം ചെയ്യപ്പെടു കയും ചെയ്തു. 

പ്രൊ ദുവാ ഇതിനുള്ള മുഴുവൻ ക്രെഡി റ്റും സുശ്രുതന് സമർപ്പിക്കയും ചെയ്തു.

Comments