സ്വന്തം മനസമാധാനത്തിന് പ്രയോറിറ്റി കൊടുത്ത് ഈ കൊച്ച് ജീവിക്കുക

കുറെ നാളായി ഹൃദയത്തിൽ തൊട്ട് ഒരു ലേഖനം എഴുതിയിട്ട്. ഞാൻ പലപ്പോഴും എൻ്റെ കൂടെ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നിന്ന് കേട്ടിട്ടുണ്ട് "മിസ്റ്റർ പൗസ് പൗലോസ് നിങ്ങൾ ഒരുപാട് ഫേമസ് ആണല്ലോ ഒരുപാട് ലേഖനങ്ങൾ ഫേസ്ബുക്കിലൂടെയും, ബ്ലോഗിലൂടെയും, ഔഷധം മാഗസിലൂടെയും തള്ളിവിടുന്ന ഡോക്ടർ ആണ് എന്ന് എനിക്ക് പരിചയമുള്ളവർ പറയാറുണ്ട്" ഇത് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ഉള്ളിൽ ഒരു ചിരി വരാറുണ്ട്.

എന്റെ ജീവിതത്തിൽ പലതരത്തിലുള്ള മനുഷ്യർ കടന്നു വന്നിട്ടുണ്ട്. ചിലർ എനിക്ക് മനോഹരമായ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച് കടന്നുപോയിട്ടുണ്ട്. ചിലർ ചെറുതും വലുതുമായ മുറിവുകൾ സമ്മാനിച്ചുകൊണ്ട് എൻ്റെ ജീവിതത്തിൽ നിന്ന് കടന്നുപോയിട്ടുണ്ട്. എന്നാൽ എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ നല്ലതും ചീത്തയും ആയിട്ടുള്ള ഓർമ്മകളും അനുഭവങ്ങളും എല്ലാം എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഞാൻ കാരണം ഒരുപാട് വേദനിച്ചിട്ടുള്ള മനുഷ്യരും ഒരുപാട് സന്തോഷിച്ചിട്ടുള്ള ഇപ്പോഴും സന്തോഷിക്കുന്ന മനുഷ്യരും എൻ്റെ ജീവിതത്തിൽ ഉണ്ട്. എന്തെല്ലാം പറഞ്ഞാലും എന്റെ സന്തോഷത്തിലും ദുഃഖത്തിലും എൻ്റെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ടവരേ മറക്കാൻ സാധിക്കുകയില്ല. 

കുറെനാൾ സീതാറാമിൽ ജോലി ചെയ്തിരുന്ന സമയത്ത് എനിക്ക് ഒരുപാട് രോഗികളെ ചികിത്സിക്കാനും സുഖപ്പെടുത്താനും സാധിച്ചു ഒരു ചികിത്സകൻ എന്ന നിലയിൽ എനിക്ക് ഒരുപാട് സംതൃപ്തി നൽകിയ നിമിഷങ്ങളായിരുന്നു ആ സമയമെന്നു പറയുന്നത്. 

പിന്നീട് കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് തോന്നിയ സമയത്താണ് ജമ്മു കാശ്മീർ പോകണമെന്ന് ഒരു ബോധോദയം ഉണ്ടായത് അവിടെയും എനിക്ക് ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച യാത്രകളും, പുതിയ സുഹൃത്തുക്കളും, വിദ്യാർത്ഥികളും ഉണ്ടായി.

ജീവിതം എന്നത് ഒരു പ്രഹേളിക്കുകയാണ് എന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ എന്ന് പറഞ്ഞാൽ ഒരു ചോദ്യോത്തര പരിപാടിയാണ്. ചില തീരുമാനങ്ങൾ എനിക്ക് വിട്ടു തരും അതിൽ ശരിയും തെറ്റും തിരഞ്ഞെടുക്കേണ്ടത് എൻ്റെ തന്നെ ഉത്തരവാദിത്വം ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്റെ ജീവിതവും അങ്ങനെ ഉള്ള ഒരു പ്രഹേളികയാണ് ശരിയായ തീരുമാനങ്ങളും ഒരുപാട് തെറ്റായ തീരുമാനങ്ങളും എൻ്റെ അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ച് ഞാൻ എടുത്തിട്ടുണ്ട്. അതിൽ സന്തോഷിച്ചിട്ടുള്ളവരുമുണ്ട് ഒരുപാട് വേദന അനുഭവിച്ചിട്ടുള്ളവരും ഉണ്ട്. 

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എൻ്റെ മതവിശ്വാസം അനുസരിച്ച് മറ്റുള്ളവരെ വേദനിപ്പിച്ചാൽ ഒന്ന് കുമ്പസാരത്തിൽ ഞാൻ ചെയ്ത എൻ്റെ കൊച്ചു കൊച്ചു തെറ്റുകൾ ഞാൻ വിശ്വസിക്കുന്ന എൻ്റെ ദൈവം ക്ഷമിച്ച് ,"മോനെ പൗസേ നിന്നോട് ക്ഷമിച്ചിരിക്കുന്നു നിനക്ക് സ്വർഗ്ഗരാജ്യം ഞാൻ തരാം" എന്നുപറയുമെന്ന്.

എന്നാൽ പിന്നീട് എനിക്ക് മനസ്സിലായി എനിക്ക് മനസ്സമാധാനം തരാൻ എൻ്റെ അന്ധവിശ്വാസങ്ങൾക്ക് സാധിക്കില്ല എന്നത്, അതിന് അതിന്റെതായ പരിമിതികൾ ഉണ്ട്. പണ്ട് കാട്ടാളൻ ആയിരുന്ന വാല്മീകി മഹർഷി എടുത്ത തീരുമാനമാണ് ശരി എന്നുള്ളത് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്ന് പറഞ്ഞാൽ സ്വന്തം മനസമാധാനത്തിനും സന്തോഷത്തിനും പ്രയോറിറ്റി കൊടുത്ത് ഈ കൊച്ച് ജീവിതം ജീവിക്കച്ച് തീർക്കുക.

ഡോ.പൗസ് പൗലോസ്

Comments