लशुनं - വെള്ളുള്ളി

लशुनं - വെള്ളുള്ളി

" लशुनो भृशतीक्ष्णोष्णः कटुपाकरसः सरः।
हृद्यः केश्यो गुरुर्वृष्यः स्निग्धो रोचनदीपनः।
किलासकुष्ठगुल्मार्शोमेहक्रिमिकफानिलान्।
सहिध्मापीनसश्वासकासान् हन्त्यस्रपित्तकृत् । "

लशुन: अतितीक्ष्णं अत्युष्णवीर्यः, कटुपाकरसः 
सरः , हृद्य , केश्य , गुरु , वृष्यः स्निग्धः रोचन: दीपनः च ।
 किलासं , कुष्ठं , गुल्मं , अर्श : , मेह , क्रृमि , 
 कफानिलान् , हिध्मा , पीनसं , श्वासं , 
 कासं च हन्ति । रक्तपित्तं च करोति ।

വെള്ളുള്ളി

" ലശുനോ ഭൃശതീക്ഷ്ണോഷ്ണ: 
 കടുപാകരസ: സര:
 ഹൃദ്യ : കേശ്യോ ഗുരുർവൃഷ്യ : 
 സ്നിഗ്ദ്ധോ രോചനദീപന:
കിലാസകുഷ്‌ഠഗുൽമാർശോ
മേഹ: കൃമികഫാനിലാൻ.
 സഹിധ്മാപീനസശ്വാസകാസാൻ
 ഹന്ത്യസ്രപിത്തകൃത് "

വെള്ളുള്ളി ഏറ്റവും തീക്ഷ്ണവും ഉഷ്ണവുമാണ് . രസത്തിലും പാകത്തിലും കടു . വയറിളക്കും . ഹൃദ്യമാണ് . തലമുടിക്ക് ഹിതമാണ് . ഗുരുവും വൃഷ്യവും സ്നിഗ്ദ്ധവുമാണ് . രുചികരമാണ് . ദീപനമാണ് . ശ്വിത്രം , കുഷ്ഠം , ഗുല്മം , അർശസ്സ് , മേഹം , കൃമി , കഫവാതങ്ങൾ , 
എക്കിൾ , പീനസം , ശ്വാസം , കാസം , എന്നിവയെ ശമിപ്പിക്കും . രക്തപിത്തത്തെ ഉണ്ടാക്കും .


 

Comments