महाचित्रकगुळं - മഹാചിത്രകഗുളം

महाचित्रकगुळं - മഹാചിത്രകഗുളം

वह्निमूलं पलशतं
गण्डीरन्तु तदर्द्धकम् ।
हरीतकी तदर्द्धंस्यात्
त्रिंशत् भल्लातकीफलम् ॥
तथैव कुण्डलीमूलं
पाठा दशपलं भवेत् ।
दशमूलमळर्क्कञ्च
त्रिवृत्दन्तीकरञ्जकौ ॥
अपामार्गं विळंगानि
धात्री शम्याकमेव च ।
एषां शतपलं चैव
लोहखण्डं शतं पलम् ॥ 
तन्मलं शतमेकन्तु
दशद्रोणे जले पचेत् ।
अष्टभागावशिष्टेस्मिन्
पुनरग्नावधिश्रयेत् ॥
गुळस्य तुलया युक्तं
शुभे भाण्डे भिषग्वर : |
प्रतीवापं प्रवक्ष्यामि
पिप्पलीनाञ्चतुष्पलम् ॥
प्रस्थं चित्रकचूर्णन्तु
लोहचूर्णं तथैव च ।
प्रस्थं प्रस्थं प्रदातव्यं
तथा तैलस्य सर्प्पिष : ॥
हिंगुचण्यवचाभार्ङ्गी
देवदारु महौषधम् ।
विळंगं पिप्पलीमूलम्
सर्षपातिविषाभया : ॥
यवानी सैन्धवं मुस्ता
जीरकञ्च त्रिजातकम् ।
एतेषां पालिकान् भागान्
सर्वञ्चावाप्य युक्तित : ॥
क्षौद्रस्यार्द्धाढकं देयं
सुशीतं कलशे स्थितम् ।
धान्यराशौ निधातव्यं
पक्षं वा मासमेव वा ॥
अन्तः शुद्धो बहि: शुद्धो
भक्षयेत् प्रातरुत्थित : ।
षडर्शांस्यष्टगुन्मानि 
पाण्डुरोगञ्चतुर्विधम् ॥
यकृदष्ठीलिकानाहं
प्लीहानं गुदवेदनाम् ।
अष्टोदराणि कुष्ठानि
सुप्तवातं हलीमकम् ॥
मासमात्रेण तान् हन्या -
देतच्चित्रगुळं महत् ।
കൊടുവേലിക്കിഴങ്ങ് 100 പലം, ഞട്ടാഞടിയൻ വേര് 50 പലം, കടുക്ക 25 പലം, ചേരിൻകുരു 30 പലം, ചിറ്റമൃതിൻവേര് 30 പലം, പാടക്കിഴങ്ങ് 10പലം, ദശമൂലം, വെള്ളെരുക്കിൻ വേര്, ത്രികോൽപ്പക്കൊന്ന, നാഗദന്തിവേര്, ഉങ്ങിൻ തൊലി, കടലാടിവേര്, വിഴാലരി, നെല്ലിക്ക, കൊന്നത്തൊലി, ഇവ സമം 100 പലം, ഇരുമ്പുതകിട് 100 പലം, പുരാണകിട്ടം 100 പലം, എല്ലാം കൂട്ടി 160 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് എട്ടിലൊന്നാക്കുക. പിന്നെ വാങ്ങി പിഴിഞ്ഞരിച്ച് നല്ല പാത്രത്തിലാക്കി ഒരു തുലാം ശർക്കര ചേർത്തു അടുപ്പത്തു വെക്കുക. അതിൽ തിപ്പലി 4 പലം, കൊടുവേലിക്കിഴങ്ങിന്റെ പൊടി ഒരിടങ്ങഴി, ഉരുക്കു പൊടി ഒരിടങ്ങഴി, എണ്ണ ഒരിടങ്ങഴി, നെയ്യ് ഒരിടങ്ങഴി, കായം , കാട്ടുമുളകിൻ വേര്, വയമ്പ് ചെറുതേക്കിൻ വേര്, ദേവതാരം, ചുക്ക്, വിഴാലരി, കാട്ടുതിപ്പലിവേര്, കടുക്, അതിവിടയം, കടുക്ക, അയമോദകം, ഇന്തുപ്പ്, മുത്തങ്ങ, ജീരകം, ഏലത്തരി, ഇലവർങ്ഗത്തൊലി, തമാലപത്രം, ഇവ ഓരോ പലം പൊടിച്ചു ചേർക്കുക. സാന്ദ്രപാകമായാൽ വാങ്ങി ആറിയാൽ രണ്ടിടങ്ങഴി തേനും ചേർക്കണം. കുടത്തിലാക്കി നെല്ലിൽ കുഴിച്ചിട്ട് ഒരു പക്ഷമോ, ഒരു മാസമോ കഴിഞ്ഞാൽ എടുത്ത് രാവിലെ സേവിക്കുക. അകത്തും പുറത്തും ശുദ്ധിവരുത്തീട്ടു വേണം ഇതു സേവിക്കുവാൻ . അർശസ്സ് തുടങ്ങിയ രോഗങ്ങൾ ശമിക്കും. അമ്ലപിത്തത്തിങ്കൽ ഉത്തമം. ഇതിന്നു " മഹാചിത്രകഗുളം" എന്നു പേർ .

Comments