അഭാവ ദ്രവ്യങ്ങൾ

അഭാവ ദ്രവ്യങ്ങൾ


वरी विदारी मुसली
जीरकं च निशाद्वयम् ।
दीप्यकं देवदारुश्चा -
भावेत्वेकं प्रयोजयेत् ॥
ശതാവരിക്കിഴങ്ങ്, പാൽമുതക്കിൻകിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ജീരകം, വരട്ടുമഞ്ഞൾ, മരമഞ്ഞൾ, കാട്ടുമുളകിൻവേര് ദേവതാരം എന്നീ ഈരണ്ടെണത്തിൽ ഏതെങ്കിലും ഒന്നുകിട്ടാതെ വന്നാൽ മറ്റേതു ചേർത്തു കൊള്ളണം.



प्रतिनिधिवर्ग्गम्
तयोरभावे कुसुमं
मधूकस्य मतं बुधै: ।
लवङ्गकुसुमं देयं
नखस्याभावत: पुन : ॥
മുന്തിരിങ്ങയും കുമിഴിൻ പഴവും കിട്ടാതെ വരുന്ന പക്ഷം അവിടെ ഇരിപ്പപ്പൂവു ചേർത്താലും മതിയാകും. നാഗുണം കിട്ടാതെവന്നാൽ ഗ്രാമ്പൂവു ചേർക്കുകയാണ് വേണ്ടത്.


अभावे मधुयष्ट्यास्तु
धातकीञ्च प्रयोजयेत् ।
अम्ळवेतसकाभावे
चुक्रं दातव्यमिष्यते ॥
ഇരട്ടിമധുരം കിട്ടാത്തപക്ഷം തൽസ്ഥാനത്ത് താതിരിപ്പൂവു ചേർക്കാം. ഞെരിഞ്ഞാംപുളി കിട്ടാതെവന്നാൽ അവിടെ ചുത്തപ്പുളി ചേർക്കണം.

तालीसपत्रकाभावे
स्वर्णताली प्रशस्यते ।
भार्ङ्ग्यभावे तु तालीसं
कण्डकारीजटाथवा ॥
താലീസപത്രത്തിന്റെ അഭാവത്തിൽ സ്വർണ്ണതാലി ചേർക്കാം. ചെറുതേക്കിൻവേരു കിട്ടാത്തിടത്ത് താലീസപത്രമോ കണ്ടകാരിച്ചുണ്ടവേരോ ചേർത്തു കൊള്ളണം.


मूर्वाभावे त्वचो ग्राह्या
जिंगिणी प्रभवाबुधै: ।
अहिंस्राया अभावेतु
मानकन्द प्रशस्यते ॥
പെരുങ്കുരുമ്പ കിട്ടാത്ത പക്ഷം അറിവുള്ള വൈദ്യന്മാർ അതിനു പകരം കിണികിണിപ്പന്റെ തൊലിയാണ് ചേർത്തു വരുന്നത്. അഹിംസ്രയുടെ അഭാവത്തിൽ അതിനു പകരം കുപ്പച്ചേമ്പും ചേർത്തുവരുന്നു.

बकुळस्याप्यfभावेतु
आभात्वक् तत्र दीयते ।
जातीपत्रं न यत्रास्ति
लवड्गं तत्फलं स्मृतम् ॥
അശോകം കിട്ടാതെ വരുന്ന സ്ഥാനത്ത് ചന്ദനത്തൊലിയും ജാതിപത്രി കിട്ടാത്തിടത്ത് ഇലവർങ്ഗതൊലിയും ചേർക്കുന്നത് അതാതു കളുടെ ഫലത്തെ ചെയ്യുമെന്നും പറയുന്നു.

प्रतिनिधिवर्ग्गं
कस्तूर्यभावे कङ्कोलं
देयं तत्र भिषग्वरै : I
कङ्कोलस्याप्यfभावेतु
जातीपुष्पं प्रदीयते ॥
കസ്തൂരി കിട്ടാതെവരുന്നദിക്കിൽ അതിനുപകരം തക്കോലമാണ് ചേർക്കേണ്ടത്. തക്കോലം കിട്ടാത്തപക്ഷം അതിനു പകരം ജാതിപുഷ്‌പമാണ് ചേർക്കേണ്ടത് എന്നും പറയുന്നു. ജാതീപുഷ്പമെന്നതിനു മുല്ലപ്പൂവ് എന്നും ജാതിപത്രിയെന്നും അർത്ഥം പറഞ്ഞുകാണുന്നു.

Comments