Patolamooladi kwatham - पटोलमूलादिक्वाथम् - പടോലമൂലാദി ക്വാഥം

Patolamooladi kwatham - 
पटोलमूलादिक्वाथम् - പടോലമൂലാദി ക്വാഥം

" पटोलमूलत्रिफलाविशालाः
पृथक्त्रिभागापचितत्रिशाणाः ।
स्युस्त्रायमाणा कटुरोहिणी च
भागार्धिके नागरपादयुक्ते ॥
एतत्पलं जर्जरितं विपक्वं
जले पिबेद्दोषविशोधनाय ।
जीर्णे रसैर्धन्वमृगद्विजानां 
पुराणशाल्योदनमाददीत ॥ 
कुष्ठं किलासं ग्रहणीप्रदोषमर्शांसि
कृच्छ्राणि हलीमकं च ।
षड्रात्रियोगेन निहन्ति चैतद् 
हृद्वस्तिशूलं विषमज्वरं च ॥ 
(अष्टाङ्गहृदयम् )
 
1.पटोलमूलं
2. आमलकी
3. हरीतकी 
4. विभीतकी 
5. विशाला
6. त्रायमाणा 
7. कटुरोहिणी
8. शुण्ठी         
             क्वाथं
फलश्रुति:-
कुष्ठं 
किलासं 
ग्रहणीदोषं
अर्शः 
हलीमकं 
हृद्वस्तिशूलं 
विषमज्वरं ।

जीर्णे सत्यौषधे जाङ्गलमृगपक्षिणां मांसरसैः सह पुराणशाल्योदनमश्र्नीयात्। 
एतच्च पीतं षड्दिनान्युपयुक्तं, कुष्ठादीन् हन्ति। 

പടോലമൂലാദി ക്വാഥം

"പടോലമൂലത്രിഫലാവിശാലാ:
പൃഥക് ത്രിഭാഗാപചിതത്രിശാണാ:
സ്യുസ്ത്രായമാണാ കടുരോഹിണീ ച ഭാഗാർദ്ധികേ നാഗരപാദയുക്തേ 
ഏതത്പലം ജർജരിതം വിപക്വം
ജലേ പിബേദ്ദോഷവിശോധനായ 
ജീർണേ രസൈർധന്വമൃഗദ്വിജാനാം പുരാണശാല്യോദനമാദദീത
കുഷ്ഠം കിലാസം ഗ്രഹണീ
പ്രദോഷമർശാംസി കൃച്ഛ്രാണി ഹലീമകം ച 
ഷഡ്രാത്രിയോഗേന നിഹന്തി ചൈതദ് ഹൃദ്വസ്തിശൂലം വിഷമജ്വരം ച "
  ( അഷ്ടാംഗഹൃദയം )

1. പടവലത്തിൻ വേര്
2. കടുക്ക
3. നെല്ലിക്ക 
4. താന്നിക്ക 
5. കാട്ടുവെള്ളരി വേര് 
6. ബ്രഹ്മി
7. കടുരോഹിണി 
8. ചുക്ക്

            ഇവ കഷായം
കുഷ്ഠം 
പാണ്ട് 
ഗ്രഹണീദോഷം
അർശസ്സ്
ഹലീമകം
ഹൃദയത്തിലും വസ്തിപ്രദേശത്തുമുള്ള വേദന
വിഷമജ്വരം
എന്നിവ ശമിക്കും .

പത്ഥ്യം : കഷായം സേവിച്ച് അത് നല്ലവണ്ണം
ദഹിച്ചാൽ ജാംഗലദേശ സഞ്ചാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കൊണ്ടുണ്ടാക്കിയ രസം ( സൂപ്പ് ) കൂട്ടി
പഴകിയ ശാലിയുടെ അരി വെച്ചുണ്ടാക്കിയ ചോറ് ഭക്ഷിക്കുകയും വേണം .

ഇത് ആറ് ദിവസം പഥ്യത്തോടെ സേവിക്കണം .

കാട്ടുപടവലം 8 ഗ്രാം
ത്രിഫല 8 ഗ്രാം വീതം
കാട്ടുവെള്ളരി വേര് 8 ഗ്രാം
ത്രായമാണ 3 ഗ്രാം
കടുകുരോഹിണി 3 ഗ്രാം
ചുക്ക് 2 ഗ്രാം
(യോഗരത്നാവലീ )

പടോലമൂലത്രിഫലാവിശാലകൾ അഞ്ചു കൂട്ടം 2 കഴഞ്ചു വീതം
ത്രായമാണാ കടുരോഹിണികൾ രണ്ടും 3/4 കഴഞ്ചുവീതം
ചുക്ക് 1/2 കഴഞ്ച്

Comments