ഇന്ദ്രാശനി

एकैकं तिलपिप्पलीबदरजं
द्वे माक्षिकादायसात्
चूर्णात् त्रीणि पलानि भेषजवरा -
च्चत्वारि तुल्या सिता ।
सर्वैस्तैर्म्मधुपिष्टमौषधमिदं
दुर्न्नामपाण्डूदर
प्लीहाष्ठीलभगन्दरानपहरे -
दिन्द्राशनिर्न्नामत : ॥
എള്ള്, തിപ്പലി, ലന്തക്കുരു, ഇവ ഓരോ പലം, മാക്കീരക്കല്ല് രണ്ടു പലം, ഉരുക്കുപൊടി മൂന്നുപലം ചുക്ക് നാലുപലം , പഞ്ചസാര എല്ലാ മരുന്നുകളും കൂടിയേടത്തോളം കൂട്ടിപ്പൊടിച്ച് തേൻ ചാലിച്ച് സേവിക്കുക. അർശസ്സ്, പാണ്ഡു, ഉദരം, മുതലായവ ശമിക്കും. ഈ പൊടിക്ക് " ഇന്ദ്രാശനി " എന്നു പേർ

Comments