समहोदरचिकित्सा - ഉദര ചികിത്സ

समहोदरचिकित्सा - ഉദര ചികിത്സ  

निकुंभकुंभत्रिफलागवाक्षी
स्नुक्तिल्वकै : कल्पितमंबुपीतम् ।
सहेमदुग्द्धं सकणं विरेका -
ज्जयत्युदावर्त्त महोदराणि ॥
നാഗാന്തിവേര്, ത്രികോല്‌പക്കൊന്ന, ത്രിഫലമൂന്നും, കറുത്ത ശംഖുപുഷ്പവേര്, കള്ളി, കമ്മട്ടിത്തൊലി - ഇവ കഷായത്തിൽ എരുമക്കള്ളിപ്പാൽ, തിപ്പലി ഇവ മേപ്പൊടി ചേർത്തു സേവിക്കുക. വിരേചനം വന്ന് ഉദാവർത്തവും ഉദരവും ശമിക്കും.


त्रिवृद्वृश्चीवविजया
श्यामाकैश्च सकत्तृणै : ।
सपूतीकपल्लवैस्सिद्धं
पाक्यं जठरनाशनम् ॥
ത്രികോല്പക്കൊന്ന, തവി ഴാമ , കടുക്ക, കൊന്നവേരിന്മേൽതൊലി, കരിമ്പോലപ്പുല്ല്, ആവൽകുനുന്ത് - ഇവ കഷായം. ഉദരശമനമാകുന്നു.


दशमूलपञ्चकोल
त्रिफलादन्ती त्रिवृत्सिद्धं ।
तोयं अशेषं क्षपयेत्
जठराण्यपि जातपाथांसि ॥
ദശമൂലം പത്ത്, പഞ്ചകോലം അഞ്ച്, ത്രിഫല മൂന്ന്, നാഗദന്തിവേര്, ത്രികോല്പക്കൊന്ന ഇവ കഷായം സേവിച്ചാൽ ഉദരങ്ങൾ വെള്ളം വെച്ചവയായാലും ശമിക്കും (എല്ലാ ഉദരങ്ങളിലും ആദിയിൽ ചികിത്സിക്കാതെ ഉപേക്ഷ ചെയ്താൽ ജലം നിറയും. അങ്ങിനെയുള്ള സ്ഥിതിയിലെത്തിയാൽ അസാദ്ധ്യമാകുന്നു എന്നും പറയുന്നു.)
ത്രികോല്പക്കൊന്നയും നാഗദന്തിവേരും 3 കഴഞ്ചു വീതമെടുത്തും മറ്റു മരുന്നുകൾ എല്ലാം കൂടി 6 കഴഞ്ചെടുത്തും കഷായം വെച്ചു നൽകുന്ന പതിവുണ്ട്.


वैरेचनिकनिष्क्वाथे
तत् कल्कं विपचेत् घृतम् ।
एरण्डतैलयुक्तं वा
सिद्धं जठरनाशनम् ॥
വിരേചനൗഷധഗണകഷായത്തിൽ ആ ഗണത്തിലെ മരുന്നുകൾ കല്ക്കനായിട്ട് വേണമെങ്കിൽ ആവണക്കെണ്ണയും ചേർത്തിട്ട് നൈകാച്ചുക. ഉദരരോഗം ശമിക്കും.

ത്രായന്തീനീരു തേങ്ങാപ്പാൽ 
പശുവിൻപാൽ സമന്വിതം
സസ്നുക് പയോ ഘൃതം സിദ്ധം
രേകേണ ജഠരാപഹം
ത്രായന്തീനീര് ब्रम्हीस्वरसं
തേങ്ങാപാൽ करीक्षीरं
പശുവിൻപാൽ गोक्षीरं
കള്ളിപ്പാൽ स्नुहीक्षीरं
നെയ് - घृतं
सिद्धं रेकेण जठरापहं ॥


Comments