വിഷലക്ഷണം ആയുർവേദത്തിൽ
"व्यञ्जनान्याशु शुष्यन्ति श्यावक्वाथानि तत्र च।
हीनाऽतिरिक्ता विकृता छाया दृश्येत नैव वा॥
फेनोर्ध्वराजीसीमन्ततन्तुबुद्बुदसम्भवः।
विच्छिन्नविरसा रागाः खाण्डवाः शाकमामिषम्॥"
( अ हृ सू ; अन्नसंरक्षणीयं)
व्यञ्जनानि ( सविषानि ) आशु शुष्यन्ति ।
श्यावक्वाथानि तत्र छाया हीना अतिरिक्ता
विकृता न दृश्येत एव वा च ।
फेनोर्ध्वराजीसीमन्ततन्तुबुद्बुदसम्भवः
रागाः खाण्डवाः शाकं आमिषम्
विच्छिन्नविरसा: ।
Condiments when contaminated
with poison dry quickly and the
liquid portion becomes blackish.
They reflect poorly , exaggerated
or destorted or there may be no
reflection at all.
There may be froth , streaks on
the surface , prominent central
line , sticky threads and bubbles .
In case of drinks like ragha
and ghandava ,meat and
vegetables addition of poison
can be suspected if they undergo
disintegration and loss of taste.
----------
"വ്യഞ്ജനാന്യാശു ശുഷ്യന്തി
ശ്യാവക്വാഥാനി തത്ര ച
ഹീനാതിരക്താ വികൃതാ
ഛായാദൃശ്യേത നൈവ വാ
ഫേനോർധ്വരാജീസീമന്ത
തന്തുബുദ്ബുദസംഭവ:
വിച്ഛിന്നവിരസാ രാഗാ:
ഖാണ്ഡവാ: ശാകമാമിഷം ."
( അ. ഹൃ സൂ ; അ. സം .)
വിഷം ചേർന്ന കറികൾ വേഗം
വരണ്ട് പോകുന്നു. ചാറ്
കരുവാളിച്ച നിറത്തിലാകുന്നു.
അതിൽ നോക്കിയാൽ കാണുന്ന
നിഴൽ കുറഞ്ഞോ അധികമായോ
വികൃതമായോ നിഴൽ തന്നെ കാണാതിരിക്കുകയോ ചെയ്യും.
നുര, മുകളിൽ വര, സീമന്തരേഖ ,
നൂല് പോലെയുള്ള വര ,
കുമിള ഇവകൾ കാണപ്പെടും.
രാഗം , ഖാണ്ഡവം എന്നീ പാനങ്ങളും
ശാകവും മാംസവും വേറിട്ട് നില്ക്കുന്നതു പോലെയും സ്വാദില്ലാത്തതുമായിരിക്കും .
"नीला राजी रसे, ताम्रा क्षीरे, दधनि दृश्यते।
श्यावाऽऽपीतासिता तक्रे, घृते पानीयसन्निभा।
मस्तुनि स्यात्कपोताभा, राजी कृष्णा तुषोदके।
काली मद्याम्भसोः, क्षौद्रे हरित्तैलेऽरुणोपमा॥ "
(अ. हृ ; अन्नसंरक्षणीयं)
मांसरसे विषवति, नीलवर्णा, राजी ,
क्षीरे ताम्रा , दधनि श्यावा।
तक्रे पीता असिता , घृते पानीय सनिभा।
मस्तुनि कपोताभा। तुषोदके कृष्णाराजी।
मद्येऽम्भसि च काली। माक्षिके हरिद्वर्णा।
तैले अरुणोपमा दृश्यते।
Blue lines appears in poisoned
soup. coppery red lines in milk
and black ones in curds
yellowish white lines in buttermilk,
watery lines on ghee, pigeon like
streaks appear on Mastu .
blue black lines on rice water ,
black lines on wines and water,
green lines in honey and crimson
lines on oils.
--------------
"നീലാ രാജീ രസേ, താമ്രാ
ക്ഷീരേ, ദധനി ദൃശ്യതേ.
ശ്യാമാപീതാസിതാ തക്രേ,
ഘൃതേ പാനീയസന്നിഭാ
മസ്തുനി സ്യാത്കപോതാഭാ,
രാജീ കൃഷ്ണാ തുഷോദകേ.
കാലീ മദ്യാംഭസോഃ, ക്ഷൌദ്രേ ഹരിത്തൈലേയരുണോപമാ "
(അ. ഹൃ ; അന്ന സംരക്ഷണീയം)
വിഷം കലർന്ന മാംസരസത്തിൽ
നീല നിറത്തിലുള്ളവരയും
പാലിൽ താമ്ര വർണ്ണത്തിലുള്ള
വരയും തൈരിൽ കരുവാളിച്ച
വരയും മോരിൽ മഞ്ഞളിച്ചോ
കറുത്തോ ഉള്ള വരയും നെയ്യിൽ
ജല വർണ്ണമായിരിക്കുന്ന വരയും
തൈർ വെള്ളത്തിൽ മാടപ്രാവിന്റെ
വർണ്ണത്തിലുള്ള വരയും കാടിയിലും
മദ്യത്തിലും വെള്ളത്തിലും കറുത്ത
വരയും തേനിൽ പച്ചനിറത്തിലുള്ള
വരയും എണ്ണയിൽ അരുണ വർണ്ണ
ത്തിലുള്ള വരയും കാണും .
"पाकः फलानामामानां पक्वानां परिकोथनम्।
द्रव्याणामार्द्रशुष्काणां स्यातां म्लानिविवर्णते॥
मृदूनां कठिनानां च भवेत्स्पर्शविपर्ययः।
माल्यस्य स्फुटिताग्रत्वं म्लानिर्गन्धान्तरोद्भवः॥
ध्याममण्डलता वस्त्रे, शतनं तन्तुपक्ष्मणाम्।
धातुमौक्तिककाष्ठाश्मरत्नादिषु मलाक्तता॥
स्नेहस्पर्शप्रभाहानिः सप्रभत्वं च मृण्मये।"
( अ हृ सू ; अन्नसंरक्षणीयं)
आमानां फलानां ( सविषाणां ) पाक: पक्वानां
परिकोथनम् भवति। आर्द्रशुष्काणां द्रव्याणाम्
म्लानिविवर्णते स्याताम्।
मृदूनां कठिनत्वम्, कठिनानां मृदुत्वम्,
अयं स्पर्शविपर्ययः। माल्यस्य-पुष्पस्य,
स्फुटिताग्रत्वं म्लानता, गन्धान्तरोद्भवः
वस्त्रे-ध्याममण्डलता ,तन्तुपक्ष्मणाम् शतनं ।
धातुमौक्तिककाष्ठाश्मरत्नादिषु मलाक्तता ।
स्नेहस्पर्शप्रभाहानिः मृण्मये सप्रभत्वं च ।
Unripe fruits when exposed to
poison ripen (fast) and ripe ones
become overripe and decomposed. Substances which are green and dry become dull in appearance and
discolored., Soft food substances
become hard and vice versa.
The flowers of the garland become
split at their edges, fade and assume unnatural smell .
Dirty patches appear on cloth.
its threads and hems fall out.
metals like gold ; pearl , wood,
stone, precious stones etc.
become dirty, and lose their
smooth touch and luster .
Mud vessels gain smooth touch
and luster.
-----------
"പാക: ഫലനാമാമാനാം
പക്വാനാം പരികോഥനം.
ദ്രവ്യാണാമാർദ്രശുഷ്കാണാം
സ്യാതാം മ്ലാനിവിവർണതേ
മൃദൂനാം കഠിനാനാം ച
ഭവേത്സ്പർശവിപര്യയ:
മാല്യസ്യ സ്ഫുടിതാഗ്രത്വം മ്ലാനിർഗന്ധാന്തരോദ്ഭവ:
ധ്യാമമണ്ഡലതാ വസ്ത്രേ,
ശതനം തന്തുപക്ഷ്മണാം.
ധാതുമൗക്തികകാഷ്ഠാശ്മ
രത്നാദിഷു മലാക്തതാ
സ്നേഹസ്പർശപ്രഭാഹാനി:
സപ്രഭത്വം ച മൃണ്മയേ .
വിഷം കലർന്ന പച്ചക്കായകൾ
പെട്ടെന്ന് പഴുക്കും. പഴുത്ത കായകൾ
ഉടനെ നുലയും .
ആർദ്ര ദ്രവ്യങ്ങൾക്കും ശുഷ്ക്ക
ദ്രവ്യങ്ങൾക്കും വിഷം കലർന്നാൽ
വാട്ടവും നിറഭേദവുമുണ്ടാകും.
മൃദുക്കൾകഠിനങ്ങളും കഠിനമായവ മൃദുവുമായിത്തീരുന്നു. പുഷ്പമാലകൾ
അറ്റം നുറുങ്ങുകയും വാടുകയും ഗന്ധം മാറുകയും ചെയ്യുന്നു.
മുണ്ടിൽ വിഷം കലർന്നാൽ
വട്ടത്തിൽ കരുവാളിച്ചു കാണും .
മുണ്ടിന്റെ അറ്റത്ത് പുരികം പോലെ
നില്ക്കുന്ന നൂലുകൾ നുറുങ്ങിപ്പോകും.
സ്വർണ്ണാദി ധാതുക്കൾ , മുത്ത് , മരം ,
കല്ല് , രത്നങ്ങൾ ഇവയിൽ വിഷം
കലർന്നാൽ അഴുക്ക് പറ്റിയതു
പോലെയും സ്നിഗ്ദ്ധതയും
തിളക്കക്കുറവുമുണ്ടാകും .
മൺപാത്രത്തിന് വിഷ
സംയോഗമുണ്ടായാൽ
അധികമായ തിളക്കം കാണപ്പെടുന്നു .
"विषदः श्यावशुष्कास्यो विलक्षो वीक्षते दिशः॥
स्वेदवेपथुमांस्त्रस्तो भीतः स्खलति जृम्भते।"
( अ हृ सू ; अन्नसंरक्षणीयं)
विषदः श्यावशुष्कास्य: विलक्ष: दिशः
वीक्षते ।स्वेदवेपथुमान् स्रस्त: भीतः
स्खलति जृम्भते।
Person who administered
the poison will have discolored
face, appears miserable,
mouth become dried,
looks in and around, frightened,
sweating and shivering,
becomes shy and coward,
afraid of being detected,
irrelevant in giving answers
and yawns too much.
----------
"വിഷദ: ശ്യാവശുഷ്കാസ്യോ
വിലക്ഷോ വീക്ഷതേ ദിശ:
സ്വേദവേപഥുമാംസ്ത്രസ്തോ
ഭയത: സ്ഖലതി ജൃംഭതേ ."
( അ .ഹൃ .സൂ .; അന്നസംരക്ഷണീയം )
വിഷദാതാവിന്റെ മുഖം
കരുവാളിച്ചിരിക്കും.
വാവറൾച്ചയുണ്ടാകും.
ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും
നോക്കിക്കൊണ്ടിരിക്കും.
വിയർക്കും. വിറയുണ്ടാകും.
ഭയമുള്ളവനും ലജ്ജയുള്ളവനും
ആയിരിക്കും.സംസാരത്തിലും
നടത്തത്തിലും ഇടർച്ച ഉണ്ടാവും.
കോട്ടുവായ് ഇട്ടുകൊണ്ടിരിക്കും .
प्राप्यान्नं सविषं त्वग्निरेकावर्त: स्फुटत्यति॥
शिखिकण्ठाभधूमार्चिरनर्चिर्वोग्रगन्धवान्।
(अ हृ सू ; अन्नसंरक्षणीयं)
अग्नि: सविषं अन्नं प्राप्य एकावर्त:
स्फुटत्यति शिखिकण्ठाभधूमार्चि:
अनर्चि: वा उग्रगन्धवान् ।
When poisonous food is put
into fire it burns with a single
point of flame.
Makes cracking sounds.
Emits flame and smoke
resembling the color of
peacock's neck.
At times the flame is sharp
and some times it is slow.
Emits pungent smell.
-------
"പ്രാപ്യാന്നം സവിഷം ത്വഗ്നിർ
ഏകാവർത്ത: സ്ഫുടത്യതി
ശിഖികണ്ഠാഭധൂമാർചിർ
അനർചിർവോഗ്രഗന്ധവാൻ"
( അ ഹൃ സൂ ; അന്നസംരക്ഷണീയം )
വിഷം കലർന്ന ഭക്ഷണം
തീയിലിട്ടാൽ അത് ഒന്നായിച്ചേർന്ന്
തീജ്വാല ആയിത്തീരുന്നു
പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ
ഉണ്ടാക്കുന്നു.
മയിലിന്റെ കഴുത്തിന്റെ നിറത്തോട്
സാമ്യമുള്ള തീയും പുകയും
ഉണ്ടാകുന്നു.
ചില സമയങ്ങളിൽ തീജ്വാല
മൂർച്ചയുള്ളതും ചിലപ്പോൾ മന്ദഗതിയിലുമായിരിക്കും.
രൂക്ഷഗന്ധവുണ്ടാകും.
" म्रियन्ते मक्षिकाः प्राश्य काकः क्षामस्वरो भवेत्॥
उत्क्रोशन्ति च दृष्ट्वैतच्छुकदात्यूहसारिकाः।
हंसः प्रस्खलति, ग्लानिर्जीवञ्जीवस्य जायते॥
चकोरस्याऽक्षिवैराग्यं, क्रौञ्चस्य स्यान्मदोदयः।
कपोतपरभृद्दक्षचक्रवाका जहत्यसून्॥
उद्वेगं याति मार्जारः शकृन्मुञ्चति वानरः।
हृष्येन्मयूरस्तदृष्ट्या मन्दतेजो भवेद्विषम्॥
इत्यन्नं विषवज्ज्ञात्वा त्यजेदेव प्रयत्नतः।
यथा तेन विपद्येरन्नपि न क्षुद्रजन्तवः॥"
( अ हृ सू ; अन्नसंरक्षणीयं)
सविषान्नं प्राश्य मक्षिकाः म्रियन्ते ।
काकः क्षामस्वर : भवेत्॥ शुकदात्यूह-
सारिकाः एतत् दृष्ट्वा उत्क्रोशन्ति ।
हंसः प्रस्खलति , जिवञ्जीवस्य
ग्लानि जायते , चकोरस्य अक्षि:
वैराग्यं , क्रौञ्चस्य मदोदयः स्यात् ,
कपोतपरभृद्दक्षचक्रवाका: असून्
जहति , मार्जारः उद्वेगं याति ,
वानरः शकृत् मुञ्चति ,मयूर: हृष्येत्,
तत् दृष्ट्या विषं मन्दतेज: भवेत्।
इति अन्नं सविषं ज्ञात्वा यथा तेन
क्षुद्रजन्तवः अपि ना विपद्येरन्
तथा प्रयत्नतः एव त्यजेत्।
-----------
" മ്രിയന്തേ മക്ഷികാ: പ്രാശ്യ
കാക ക്ഷാമസ്വരോ ഭവേത്
ഉത്ക്രോശന്തി ച ദൃഷ്ട്വൈതത്
ശുകദാത്യുഹസാരികാ:
ഹംസ: പ്രസ്ഖലതി, ഗ്ലാനിർ
ജീവഞ്ജീവസ്യ ജായതേ
ചകോരസ്യാക്ഷിവൈരാഗ്യം,
ക്രൗഞ്ചസ്യ സ്യാന്മദോദയ:
കപോതപരഭൃദൃക്ഷ
ചക്രവാകാ ജഹത്യസൂൻ
ഉദ്വേഗം യാതി മാർജാര:
ശകൃൻമുഞ്ചതി വാനര:
ഹൃഷ്യേന്മയൂരസ്തദൃഷ്ട്യാ
മന്ദതേജോ ഭവേദ്വിഷം
ഇത്യന്നം വിഷവജ്ഞാത്വാ
ത്യജേദേവം പ്രയത്നത:
യഥാ തേനവിപദ്യേര-
ന്നപി ന ക്ഷുദ്രജന്തവ: "
( അ. ഹൃ .സൂ ; അന്നസംരക്ഷണീയം)
വിഷം ചേർന്ന അന്നം ഭക്ഷിക്കുന്ന
ഈച്ചകൾ ചത്തുപോകുന്നു.
കാക്കക്ക് ഒച്ചയടപ്പുണ്ടാകും.
തത്ത മുതലായ കിളികൾ വിഷാന്നം
കണ്ടാൽ ഉറക്കെ ഒച്ചയുണ്ടാക്കുന്നു.
അരയന്നത്തിന് നടക്കുമ്പോൾ
കാലിടറുന്നു. ജീവഞ്ജീവത്തിന്
തളർച്ച ഉണ്ടാവുന്നു. ചകോരത്തിന്
കണ്ണിന്റെ ചുവപ്പ് ഇല്ലാതാക്കുന്നു.
ക്രൗഞ്ചപ്പക്ഷികൾക്ക് മദമുണ്ടാകും.
പ്രാവ്, കുയില് , കോഴി, ചക്രവാകം
ഇവ ചത്തുപോകും. പൂച്ച
പേടിക്കുന്നു. കുരങ്ങ് മലം
വിസർജ്ജിക്കുന്നു. മയിൽ
സന്തോഷിക്കും . മയിലിന്റെ
നോട്ടം നിമിത്തം വിഷത്തിന്റെ
വീര്യം കുറഞ്ഞു പോകുന്നു .
ഇപ്രകാരം , വിഷമയമായ ഭക്ഷണം
കഴിച്ചാൽ ചെറു ജീവികൾ പോലും
ആപത്തിലകപ്പെടാൻ ഇടയുള്ള
തിനാൽ , അത്തരം ഭക്ഷണസാധ
നങ്ങളെ ആഴത്തിൽ കുഴിച്ചുമൂടുകയോ
കത്തിച്ചു കളയുകയോ വേണം.
"स्पृष्टे तु कण्डूदाहोषाज्वरार्तिस्फोटसुप्तयः ।
नखरोमच्युतिः शोफः, सेकाद्या विषनाशनाः
शस्तास्तत्र प्रलेपाश्च सेव्यचन्दनपद्मकैः ।
ससोमवल्कतालीसपत्रकुष्टामृतानतैः ॥"
( अ हृ सू अन्नसंरक्षणीयं)
सविष: अन्ने स्पृष्टे तु
कण्डु दाहोषा ज्वरार्ति स्फोट सुप्तय:
नखरोमच्युतिःशोफ:च स्युः
तत्र विषनाशनाः सेकाद्या शस्ता: ।
ससोमवल्कतालीसपत्रकुष्टामृतानतैः
सेव्यचन्दनपद्मकैः प्रलेपाश्च हिताः।
The touch of poisoned foods
produces itching and
irritation, burning sensation
all over the body, burning
sensation at the site of touch,
fever, pain, eruptions, loss of
tactile sensation, falling of the
nails and hairs and swelling.
The treatment shall be
pouring with water processed
with anti-poisonous drugs,
application of paste of
ससोमवल्कतालीसपत्रकुष्टामृतानतैः
सेव्यचन्दनपद्मकैः।
--------
"സ്പൃഷ്ടേ തു കണ്ഡുദാഹോഷാ
ജ്വരാർത്തിസ്ഫോടസുപ്തയ:
നഖരോമച്യുതി: ശോഫ:
സേകാദ്യാ വിഷനാശനാ:
ശസ്താസ്തത്ര പ്രലേപാശ്ച സേവ്യചന്ദനപത്മകൈ:
സസോമവല്ക്കതാലീസ
പത്രകുഷ്ടാമൃതാനതൈ: "
വിഷമയമായ അന്നത്തെ
സ്പർശിച്ചാൽ ചൊറിച്ചിൽ ,
ചൂട്ടുനീറ്റൽ , തൊട്ട ഭാഗത്ത്
പുകച്ചിൽ , ജ്വരം , വേദന ,
പൊള്ളൽ , തരിപ്പ് ഇവയും
നഖവും രോമവും കൊഴിയുക,
ശോഫം എന്നിവ ഉണ്ടാകും.
ആ വക ഉപദ്രവങ്ങളിൽ വിഷത്തെ
ശമിപ്പിക്കുന്ന ഔഷധങ്ങൾ കൊണ്ട്
ധാര ചെയ്യണ്ടതാണ്.
സോമവല്ക്കം, താലീസപത്രം , കൊട്ടം , ചിറ്റമൃത് ,തകരം , രാമച്ചം , ചന്ദനം ,
പതിമുകം ഇവയുടെ ലേപനവും
നല്ലതാണ് .
"आमाशयगते स्वेदमूर्च्छाध्मानमदभ्रमाः।
रोमहर्षो वमिर्दाहश्चक्षुर्हृदयरोधनम्।
बिन्दुभिश्चाचयोऽङ्गानां, पक्वाशयगते पुनः
अनेकवर्णं वमति मूत्रयत्यतिसार्यते।
तन्द्रा कृशत्वं पाण्डुत्वमुदरं बलसङ्क्षयः।"
( अ हृ सू अन्नसंरक्षणीयं )
विषान्नं आमाशयं प्राप्ते स्वेद मूर्च्छा
आध्मान मद भ्रमाः रोमहर्ष: वमि :
दाह: अक्षिहृदययोः रोधनं अङ्गानाम्
बिन्दुभिः आचयः च स्युः ।
पक्वाशयगते तु विषे अनेकवर्णं वमति,
मूत्रयति, अतिसार्यते, तन्द्रा कृशत्वं पाण्डुत्वं
उदरं बलसंक्षय: भवन्ति।
When poisoned food reaches
Amashaya ( stomach )
it causes sweating, fainting,
flatulence,toxicity, giddiness,
horripilations, vomiting, burning
sensation, defective vision and
epigastric distress, and appearance
of dots all over the body.
When It reaches Pakvashaya
( Intestine) causes vomiting
in different colours , excess of
urination, purgation, drowsiness , emaciation, pallor, ascites and
loss of strength.
"ആമാശയഗതേ സ്വേദ
മൂർച്ഛാധ്മാനമദഭ്രമാ:
രോമഹർഷോ വമിർദാഹ
ശ്ചക്ഷുർഹൃദയരോധനം
ബിന്ദുഭിശ്ചാചയോങ്ഗാനാം
പക്വാശയഗതേ പുന:
അനേകവർണം വമതി
മൂത്രയത്യതിസാര്യതേ
തന്ദ്രാ കൃശത്വം പാണ്ഡുത്വ-
മുദരം ബലസംക്ഷയ:"
വിഷാന്നം ആമാശയത്തിലെത്തിയാൽ
വിയർപ്പ് , ബോധക്ഷയം ,വയർവീർപ്പ് ,
മദം , തലചുറ്റൽ , രോമാഞ്ചം ,
ഛർദ്ദി, സർവാംഗ സന്താപം ,
കണ്ണ് കാണായ്ക, ഹൃത്ഗ്രഹം ഇവയുമുണ്ടാകും.ശരീരത്തിൽ പുള്ളികൾ കാണപ്പെടുന്നു.
വിഷാന്നം പക്വാശയത്തിലെത്തിയാൽ
വിവിധ നിറങ്ങളിൽ ഛർദ്ദിക്കുന്നു.
അധികമായി മൂത്രമൊഴിക്കുകയും
അതിസരിക്കുകയും ചെയ്യുന്നു.
അലസതയും കാർശ്യവും വിളർച്ചയും
ഉദരവും ബലഹാനിയുമുണ്ടാകും.
" तयोर्वान्तविरिक्तस्य हरिद्रे कटभींगुदम्।
सिन्दुवारकनिष्पावबाष्पिकाशतपर्विकाः॥
तण्डुलीयकमूलानि कुक्कुटाण्डमवल्गुजम्।
नावनाञ्जनपानेषु योजयेद्विषशान्तये॥"
(अ हृ सू अन्नसंरक्षणीयं)
तयोः ( आमपक्वाशयगतयोर्विषे ) ,
वान्तविरिक्तस्य हरिद्रे कटभी इंगुद सिन्दुवारक
निष्पाव बाष्पिका शतपर्विकाःतण्डुलीयकमूलानि कुक्कुटाण्डमं अवल्गुजम् विषशान्तये
नावनाञ्जनपानेषु योजयेत्।
In these two conditions ( poisoned
food in stomach and intestine) the
Patient should be subjected वमन
and विरेचन कर्म । After that , further
therapeutic procedure such as
नस्य: ,अञ्जन: and पानं should be given
using drugs such
हरिद्र ,दारुहरिद्र ,कटभीं ,इंगुद , सिन्दुवारक ,निष्पाव
बाष्पिका ,शतपर्विकाः ,तण्डुलीयकमूलं
कुक्कुटाण्डं अवल्गुजम् च ।
"തയോർവാന്തവിരിക്തസ്യ
ഹരിദ്രേ കടഭീംഗുദം
സിന്ദുവാരകനിഷ്പാവ
ബാഷ്പികാശതപർവികാ:
തണ്ഡുലിയകമൂലാനി
കുക്കുടാണ്ഡമവൽഗുജം.
നാവനാഞ്ജനപാനേഷു യോജയേദ്വിഷശാന്തയേ."
വിഷത്തോട് കൂടിയ അന്നം
ആമാശയത്തിലെങ്കിൽ
ഛർദ്ദിപ്പിക്കുകയും
പക്വാശയത്തിലെങ്കിൽ
വിരേചിപ്പിക്കുകയും
ചെയ്തതിന് ശേഷം മഞ്ഞൾ,
മരമഞ്ഞൾ ,വെൺകുന്നി ,
ഓട , കരുനൊച്ചി , അമര ,
അരേണുകം , വയമ്പ് ,
ചെറുചീരവേര് ,കോഴിമുട്ട ,
കാർകോകിൽ ഇവകൾ കൊണ്ട്
നസ്യവും അഞ്ജനവും ചെയ്യണം. ഈ
ഔഷധങ്ങൾ ചേർത്ത കഷായം സേവി
ക്കുകയും വേണം.
" विषभुक्ताय दद्याच्च शुद्धायोर्ध्वमधस्तथा।
सूक्ष्मं ताम्ररजः काले सक्षौद्रं हृद्विशोधनम्॥ "
( अ हृ सू ; अन्नसंरक्षणीयं )
विषभुक्ताय पुंसे ऊर्ध्वमधश्च शुद्धाय काले
सूक्ष्मं ताम्रचूर्णं सक्षौद्रं हृद्विशोधनम् दद्यात्।
" വിഷഭുക്തായ ദദ്യാച്ച ശുദ്ധായോർധ്വമധസ്തഥാ
സൂക്ഷ്മം താമ്രരാജ:കാലേ
സക്ഷൌദ്രം ഹൃദ്വിശോധനം "
വിഷം ഭക്ഷിച്ചവന് വമന വിരേചനം
(ഊർദ്ധ്വാധശ്ശോധനം ) ചെയ്ത്
ശുദ്ധി വരുത്തിയതിന് ശേഷം
വിഹിതമായ കാലത്ത് നേർത്ത
ചെമ്പു പൊടി ( താമ്രഭസ്മം )
തേൻ ചേർത്ത് ഹൃദയശുദ്ധി
വരുത്താൻ കൊടുക്കണം .
"शुद्धे हृदि ततः शाणं हेमचूर्णस्य दापयेत्।
न सज्जते हेमपाङ्गे पद्मपत्रेऽम्बुवद्विषम्॥
जायते विपुलं चायुर्गरेऽप्येष विधिः स्मृतः"
( अ हृ सू अन्नसंरक्षणीयं )
हृदि शुद्धे ततः हेमचूर्णस्य शाणं दापयेत् ।
हेमपाङ्गे पद्मपत्रे अम्बुवत् विषम् न सज्जते ।
आयु: विपुलं जायते च । गरे अपि एषः विधिः
स्मृतः ।
"ശുദ്ധേ ഹൃദി തത: ശാണം
ഹേമചൂർണസ്യ ദാപയേത്
ന സജ്ജതേ ഹേമപാംഗേ
പത്മപത്രേംബുവദ്വിഷം
ജായതേ വിപുലം ചായുർ
ഗരേപ്യേഷ വിധിഃ സ്മൃത:"
ഹൃദയശുദ്ധി വന്നു കഴിഞ്ഞാൽ
മുക്കാൽ കഴഞ്ച് സ്വർണ്ണത്തിന്റെ
ചൂർണ്ണം (സ്വർണ ഭസ്മം ) സേവിപ്പി
ക്കണം. സ്വർണ്ണം സേവിക്കുന്നവന്റെ
ശരീരത്തിൽ , താമരയിലയിൽ വെള്ളം
എന്ന പോലെ വിഷം പറ്റുകയില്ല.
ആയുസ്സ് വർദ്ധിക്കുകയും ചെയ്യും .
കൂട്ടു വിഷത്തിലും ഈ പറഞ്ഞ
ചികിത്സകൾ തന്നെ ചെയ്യേണ്ടതാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW