പ്രമേഹ ചികിത്സ

പ്രമേഹ ചികിത്സ


" स्वेदोऽङ्गगन्धः शिथिलत्वमङ्गे
 शय्यासनस्वप्नसुखाभिषङ्गः।
हृन्नेत्रजिह्वाश्रवणोपदेहो 
घनाङ्गता केशनखातिवृद्धिः॥
शीतप्रियत्वं गलतालुशोषो
माधुर्यमास्ये करपाददाहः।
भविष्यतो मेहगणस्य रूपं 
मूत्रेऽभिधावन्ति पिपीलिकाश्च॥"
( अ हृ प्रमेहनिदानं )

स्वेद: अङ्गगन्धःअङ्गे शिथिलत्वम्
शय्यासनस्वप्नसुखाभिषङ्गः हृन्नेत्र
जिह्वाश्रवणोपदेहो घनाङ्गता केश
नखातिवृद्धिः शीतप्रियत्वं गलतालु
शोषो आस्ये माधुर्यं करपाददाहः 
भविष्यत: मेहगणस्य रूपं ।
पिपीलिका मूत्रे अभिधावन्ति च ।

" സ്വേദോംഗഗന്ധ:
ശിഥിലത്വമംഗേ 
ശയ്യാസനസ്വപ്നസുഖാഭിഷംഗ:
ഹൃന്നേത്രജിഹ്വാശ്രവണോപദേഹോ ഘനാംഗതാ കേശനഖാതിവൃദ്ധി:
ശീതപ്രിയത്വം ഗളതാലുശോഷോ 
മാധുര്യമാസ്യേ കരപാദദാഹ:
ഭവിഷ്യതോ മേഹഗണസ്യ രൂപം മൂത്രേഭിധാവന്തി പിപീലികാശ്ച."

വിയർപ്പ് , ശരീരഗന്ധം , അംഗങ്ങൾ
ക്ക് അയവ് , കിടക്കുന്നതിലും ഇരി
ക്കുന്നതിലും ഉറങ്ങുന്നതിലും മറ്റ്
സുഖാനുഭവത്തിലും അതിയായ
താല്പര്യം , ഹൃദയത്തിലും കണ്ണിലും
നാവിലും ചെവിയിലും എന്തോ
പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നുക ,
ശരീരത്തിന് കനം തോന്നുക, മുടിയും നഖങ്ങളും വേഗത്തിൽ വളരുക, തണുപ്പുള്ളതിൽ ആഗ്രഹം ,
കണ്ഠത്തിലും അണ്ണാക്കിലും 
വറൾച്ച , വായ്ക്ക് മധുരരസം ,
കൈകാൽ പുകച്ചിൽ ഇതെല്ലാം
 പ്രമേഹം ഉണ്ടാവാൻ പോകുന്ന
 തിന്റെ രൂപം- പൂർവ്വരൂപം - 
 ആകുന്നു.
മൂത്രം വിസർജ്ജിക്കുന്ന സ്ഥലത്ത്
ഉറുമ്പൂകൾ കൂട്ടത്തോടെ വന്നു
ചേരുന്നതും ലക്ഷണമാണ്.



" दृष्ट्वा प्रमेहं मधुरं सपिच्छं
मधूपमं स्याद्द्विविधो विचारः।
सन्तरपणाद्वा कफसम्भवः स्यात्
क्षीणेषु दोषेष्वनिलात्मको वा॥"
( अ हृ प्रमेहनिदानं )

मधूपमं मधुरं सपिच्छं प्रमेहं दृष्ट्वा
सन्तरपणात् कफसम्भवः स्यात् वा 
दोषेषु क्षीणेषु अनिलात्मक: वा 
द्विध: विचारः स्यात्।

" ദൃഷ്ട്വാ പ്രധാനം മധുരം സപിച്ഛം
മധൂപമം സ്യാദ്വിവിധോ വിചാര:
സന്തർപ്പണാദ്വാ കഫസംഭവ: സ്യാത്
ക്ഷീണേഷു ദോഷേഷ്വനിലാത്മകോ വാ"

പ്രമേഹ രോഗികളുടെ മൂത്രം
നോക്കിയിട്ട് വഴുവഴുപ്പോട് 
കൂടി മധുരരസമുള്ളതും
തേനിന് സമമായും രണ്ടു 
വിധത്തിലാണെന്ന് മനസ്സിലാ
ക്കണം.ഇതിൽ ആദ്യം പറഞ്ഞത് 
കഫപിത്തങ്ങൾ ക്ഷീണിച്ചു
വാതം വർദ്ധിക്കുമ്പോഴുണ്ടാകുന്നതും
മറ്റേത് ബ്യംഹണ ക്രിയ കൊണ്ട് കഫം
വർദ്ധിക്കുമ്പോൾ ഉണ്ടാകുന്നതുമാണ്.


" शराविका कच्छपिका जालिनी विनताऽलजी।
मसूरिका सर्षपिका पुत्रिणी सविदारिका॥२५॥
विद्रधिश्चेति पिटकाः प्रमेहोपेक्षया दश।
सन्धिमर्मसु जायन्ते मांसलेषु च धामसु॥ "
( अ हृ प्रमेहनिदानं )

प्रमेहोपेक्षया शराविका कच्छपिका जालिनी 
विनता अलजी मसूरिका सर्षपिका पुत्रिणी
विदारिका च विद्रधि च इति दश पिटिकाः
सन्धिमर्मसु मांसलेषु धामसु च जायन्ते ।

" ശരാവികാ കച്ഛപികാ 
ജാലിനീ വിനതാലജി 
മസൂരികാ സർഷപികാ 
പുത്രിണീ സവിദാരികാ  
വിദ്രധിശ്ചേതി പിടകാ: 
പ്രമേഹാപേക്ഷയാ ദശ  
സന്ധിമർമ്മസു ജായന്തേ 
മാംസളേഷു ച ധാമസു "

പ്രമേഹത്തെ യഥാസമയത്ത്
ചികിത്സിക്കാതെയിരുന്നാൽ
1. ശരാവികാ , 2. കച്ഛപികാ 
3. ജാലിനീ , 4. വിനതാ , 
5. അലജി , 6. മസൂരികാ , 
7. സർഷപികാ ,8 .പുത്രിണീ , 
9. വിദാരികാ 10. വിദ്രധി
ഇങ്ങനെ പത്തു വിധത്തിലുള്ള
പിടകകൾ ( കുരുക്കൾ ) സന്ധി
കളിലും മർമ്മങ്ങളിലും അധികം
മാംസമുള്ള ശരീരഭാഗങ്ങളിലും
ഉണ്ടാകുന്നു.



" सामान्यं लक्षणं तेषां प्रभूताविलमूत्रता
दोषदूष्याविशेषेऽपि तत्संयोगविशेषतः
मूत्रवर्णादिभेदेन भेदो मेहेषु कल्प्यते।"
( अ हृ प्रमेहनिदानं )

तेषां- प्रमेहाणां , सामान्यं लक्षणं
प्रभूतमूत्रता आविलमूत्रता च। 
दोषदूष्याविशेषे अपि तत्संयोगविशेषतः
मूत्रवर्णादिभेदेन मेहेषु भेद: कल्प्यते ।

"സാമാന്യം ലക്ഷണം തേഷാം പ്രഭൂതാവിലമൂത്രതാ
ദോഷദൂഷ്യാവിശേഷേപി തത്സംയോഗവിശേഷത:
മൂത്രവർണ്ണാദിഭേദേന
ഭേദോ മേഹേഷു കല്പ്യതേ ."

അതുകളുടെ - പ്രമേഹങ്ങളുടെ -
എല്ലാം പൊതുവായ ലക്ഷണം
അമിതമായി മൂത്രം പോകയും 
അതു കലങ്ങിയതുമായിരിക്കും
എന്നതാണ്.
ദോഷങ്ങൾക്കും ദൂഷ്യങ്ങൾക്കും
വ്യത്യാസമൊന്നുമില്ലെങ്കിലും
അതുകളുടെ യോഗത്തിലുള്ള 
വ്യത്യാസത്തിനനുസരിച്ച്
മൂത്രത്തിന്റെ വർണ്ണം ഗന്ധം
മുതലായവ വ്യത്യാസപ്പെട്ടു 
കാണുന്നതിനാൽ മേഹരോഗ
ങ്ങളിൽ (കഫമേഹത്തിലും പി
ത്ത മേഹത്തിലും വാതമേഹത്തിലും)
വ്യത്യാസം കല്പിക്കപ്പെട്ടിരിക്കുന്നു.


"सान्द्रीभवेत्पर्युषितं सान्द्रमेही प्रमेहति।
सुरामेही सुरातुल्यमुपर्यच्छमधो घनम्॥"
( अ हृ प्रमेह निदानं )

सान्द्रमेही यत् प्रमेहति तत् पर्युषितं 
सान्द्री भवेत् । सुरामेही सुरा तुल्यम् 
उपरि अच्छं अधो घनम् ।

सान्द्रमेहेन यन्मेहति तत्पर्युषितं-रात्रिस्थितं,
घनीभवेत्। सुरामेही सुरातुल्यं मेहति। 
तच्च मूत्रं पर्युषितं एव उपरिभागे अच्छं  
अधस्तात्, घनं भवेत्।

" സാന്ദ്രീഭവേത്പര്യുഷിതം
സാന്ദ്രമേഹീ പ്രമേഹതി 
സുരാമേഹീ സുരാതുല്യം
ഉപര്യച്ഛമധോ ഘനം."

സാന്ദ്രമേഹമുള്ളവൻ ഒഴിക്കുന്ന
മൂത്രം ഒരു രാത്രി വെച്ചിരുന്നാൽ
അത് കൊഴുത്ത് കാണുന്നു.
സുരാ മേഹമുള്ളവൻ ഒഴിക്കുന്ന
മൂത്രം സുരക്ക് തുല്യമായും ഒരു
രാത്രി വെച്ചിരുന്നാൽ മുകൾ ഭാഗം
തെളിഞ്ഞും അടിയിൽ കൊഴുത്തും
കാണുന്നു.

"संहृष्टरोमा पिष्टेन पिष्टवद्बहलं सितम् ।
शुक्राभं शुक्रमिश्रं वा शुक्रमेहि प्रमेहति॥"
( अ हृ प्रमेहनिदानं )

पिष्टेन संहृष्टरोमा पिष्टवत् बहलं सितम् ।
शुक्रमेहि शुक्राभं शुक्रमिश्रं वा ।

पिष्टमेहेन, संहृष्टरोमा सन् पिष्टसदृशं,
बहलं शुक्लं च मेहति। शुक्रमेही शुक्राभं
शुक्रमिश्रं वा प्रमेहति।

"സംഹൃഷ്ടരോമാ പിഷ്ടേന
പിഷ്ടവൽ ബഹളം സിതം
ശുക്ലാഭം ശുക്ലമിശ്രം വാ 
ശുക്ലമേഹി പ്രമേഹതി "

പിഷ്ടമേഹമുള്ളവൻ മൂത്ര
മൊഴിക്കുമ്പോൾ രോമാഞ്ച
മുണ്ടാവുന്നു. മൂത്രം അരി
അരച്ചു കുറുക്കിയത് പോലെ
കൊഴുത്തും വെളുത്തുമിരിക്കും.
ശുക്ലമേഹമുള്ളവന്റെ മൂത്രം
ശുക്ലം പോലെയോ ശുക്ലത്തിന്റെ
കലർപ്പോട് കൂടിയതോ ആയിരിക്കും 


 

" गन्धवर्णरसस्पर्शैः क्षारेण क्षारतोयवत्।
नीलमेहेन नीलाभं कालमेही मषीनिभम्।
हारिद्रमेही कटुकं हरिद्रासन्निभं दहत्।
विस्रं माञ्जिष्ठमेहेन मञ्जिष्ठासलिलोपमम्॥
विस्रमुष्णं सलवणं रक्ताभं रक्तमेहतः।"
( अ हृ प्रमेहनिदानं)

क्षारेण गन्धवर्णरसस्पर्शैः क्षारतोयवत् ।
नीलमेहेन नीलाभं ,कालमेही मषीनिभम् ,
हारिद्रमेही कटुकं हरिद्रासन्निभं दहत् 
माञ्जिष्ठमेहेन विस्रं मञ्जिष्ठासलिलोपमम्
रक्तमेहतः विस्रं उष्णं सलवणं रक्ताभं ।

In kshara meha the urine is
like a solution of alkali in smell, 
colour, taste and touch, 
In Neela meha it (urine) is blue.
In Kaala meha it resembles ink 
(black).
 In Haaridra meha the
urine is pungent (or bitter) 
resembles haridrā (turmeric)
(yellow in colour) passed 
associated with burning 
sensation.
In Manjishta meha the urine is
foul smelling and resembles
solution of Manjishta
(slight red in colour). 
In Rakta meha the
urine is foul smelling, hot, slight
salty and resembles blood
(red in colour).

"ഗന്ധവർണരസസ്പർശൈഃ 
ക്ഷാരേണ ക്ഷാരതോയവത് 
നീലമേഹന നീലാഭം 
കാലമേഹീ മഷീനിഭം
ഹരിദ്രമേഹി കടുകം 
ഹരിദ്രാസന്നിഭം ദഹത് 
വിസ്രം മാഞ്ജിഷ്ഠ മേഹേന മഞ്ജിഷ്ഠാസലിലോപമം
വിസ്രമുഷ്ണം സലവണം
രക്താഭം രക്തമേഹത: "

ക്ഷാരമേഹം നിമിത്തം
ഗന്ധം കൊണ്ടും വർണ്ണം
കൊണ്ടും രസം കൊണ്ടും  
സ്പർശം കൊണ്ടും ക്ഷാരജലം 
പോലെയുള്ള മൂത്രമൊഴിക്കും.
നീലമേഹംനിമിത്തം നീലം
പോലെയുള്ള മൂത്രവും 
കാളമേഹമുള്ളവൻ
മഷിപോലെ കറുത്തിരിക്കുന്ന
മൂത്രവും വിസർജ്ജിക്കും
ഹാരിദ്രമേഹമുള്ളവൻ
കടുരസമുള്ളതും മഞ്ഞളിന്റെ 
നിറത്തോടും പുകച്ചിലോടും
കൂടിയ മൂത്രമൊഴിക്കും.
മാഞ്ജിഷ്ഠമേഹം നിമിത്തം
ആമഗന്ധമുള്ളതും മഞ്ചട്ടി
അരച്ചു കലക്കിയ വെള്ളം
പോലെയുള്ളതുമായ മൂത്രം
ഒഴിക്കും. രക്തമേഹം നിമിത്തം
ആമഗന്ധമുള്ളതും ചൂടുള്ളതും
അല്പം ഉപ്പുരസമുള്ളതും രക്തം
പോലെയിരിക്കുന്നതുമായ
മൂത്രത്തെ വിസർജ്ജിക്കും.

ഇപ്പറഞ്ഞ 1. ക്ഷാരമേഹം.
2. നീലമേഹം. 3. കാളമേഹം
4. ഹാരിദ്രമേഹം 5. മാഞ്ജിഷ്ഠ
മേഹം 6. രക്തമേഹം ഇവ ആറും
പിത്തമേഹങ്ങൾ ആകുന്നു.



"वातिकानामुदावर्तकण्ठहृद्ग्रहलोलताः।
शूलमुन्निद्रता शोषः कासः श्वासश्च जायते॥"
( अ हृ प्रमेहनिदानं )

वातिकानाम् उदावर्तकण्ठहृद्ग्रहलोलताः
शूलं उन्निद्रता शोषः कासः श्वासः च जायते ।

"വാതികാനാമുദാവർത്ത
കണ്ഠഹൃദ്ഗ്രഹലോലതാ:
ശൂലമുന്നിദ്രതാ ശോഷ:
കാസ: ശ്വാസശ്ച ജായതേ."

വാതപ്രമേഹത്തിൽ ഉദാവർത്തം ,
കണ്ഠത്തിലും ഹൃദയത്തിലും 
പിടുത്തം , സ്ഥിരതയില്ലായ്മ 
(ചഞ്ചലത ; Fickleness ) വയറ്
വേദന , ഉറക്കക്കുറവ് , 
ശരീരശോഷം ( മെലിച്ചിൽ ) ചുമ ,
ശ്വാസം എന്നീ ഉപദ്രവരോഗങ്ങൾ
 ഉണ്ടാകുന്നു .


"
असंशोध्यस्य तान्येव सर्वमेहेषु पाययेत्।
धात्रीरसप्लुतां प्राह्णे हरिद्रां माक्षिकान्विताम्॥
दार्वीसुराह्वत्रिफलामुस्ता वा क्वथिता जले।
चित्रकत्रिफलादार्वीकलिङ्गान् वा समाक्षिकान्॥
मधुयुक्तं गुडूच्या वा रसमामलकस्य वा।"
( अ हृ. प्रमेहचिकित्सितम् )

असंशोध्यस्य तानी एव सर्वमेहेषु 
शमनौषधानि प्रयोजयेत्।

हरिद्रां धात्रीरसप्लुतां माक्षिकान्विताम्
प्राह्णे पाययेत् । 

दार्वीसुराह्वत्रिफलामुस्ता: 
जले क्वथिता: वा । 

चित्रकत्रिफलादार्वीकलिङ्गान् समाक्षिकान्
वा ।

गुडूच्या: आमलकस्य वा रसं मधुयुक्तं वा ।

Those who are not eligible for shodhana chikilsa should take shamana chikitsa in prameha.

In the early morning, the patient should drink powder of haridra put into the juice of dhātrī and mixed with honey; 

Drink darvi, surāhvā, triphalā and mustā boiled in water;

Decoction of chitraka, triphala ,
darvi and kalinga added withhoney; 

 Fresh juice of guḍuchi or amalaka
 mixed with honey.

"അസംശോധ്യസ്യ താന്യേവ 
സർവമേഹേഷു പായയേത് 
ധാത്രീരസപ്ലുതാം പ്രാഹ്ണേ 
ഹരിദ്രാം മാക്ഷികാന്വിതാം
ദാർവീസുരാഹ്വത്രിഫലാ
മുസ്താ വാ ക്വഥിതാ ജലേ
ചിത്രകത്രിഫലദാർവീകലിംഗാൻ 
വാ സമാക്ഷികാൻ
മധുയുക്തം ഗുളൂച്യാ വാ
രസമാമലകസ്യ വാ "
(അ. ഹൃ ; പ്രമേഹ ചികിത്സിതം )

ശോധന ക്രിയക്ക് അർഹനല്ലാത്ത 
പ്രമേഹരോഗിക്ക് ശമനൗഷധങ്ങൾ പ്രയോഗിക്കണം

നെല്ലിക്കയുടെ നീരിൽ മഞ്ഞൾപൊടിയും
തേനും ചേർത്ത് അതിരാവിലെ 
സേവിക്കുക.

 മരമഞ്ഞൾ , ദേവതാരം , ത്രിഫല ,
 മുത്തങ്ങ ഇവ കഷായം വെച്ച് 
 സേവിക്കുക.
 
 കൊടുവേലിക്കിഴങ്ങ് (ശുദ്ധി) ,
 ത്രിഫലത്തോട് , മരമഞ്ഞൾത്തൊലി, കുടകപ്പാലയരി ഇവ കഷായം വെച്ച്
തണുത്തതിന് ശേഷം തേൻ മേമ്പൊടി ചേർത്തുപയോഗിക്കുക.

ചിറ്റമൃതിന്റെയോ നെല്ലിക്കയുടെയൊ
സ്വരസം തേൻ ചേർത്ത് സേവിക്കുക.


"ഏകനായകവും പച്ച മഞ്ഞളും 
തക്രപേഷിതം
ഇള മോരിൽ കുടിച്ചെന്നാൽ
പോം മധുനാ മേഹമൊക്കെയും"
( चिकित्सामञ्जरी ; प्रमेहचिकित्सा)

ഏകനായകവും പച്ചമഞ്ഞളും
മോരിൽ അരച്ച് പുളിക്കാത്ത
മോരിൽ തേൻ ചേർത്ത്
സേവിച്ചാൽ പ്രമേഹം ശമിക്കും.

एकनायकं ( Salacia reticulata)
आर्द्र हरिद्रा च तक्रेण पिष्टा मधुयुतं नवं तक्रेण
सह पाययेत् । प्रमेहं हरन्ति।
 
Grind Ekanayaka (Salacia reticulata)
and fresh turmeric in buttermilk and serve with honey in unfermented buttermilk. Diabetes will subside.


" मेहिनो बलिनः कुर्यादादौ वमनरेचने।
स्निग्धस्य सर्षपारिष्टनिकुम्भाक्षकरञ्जजैः॥
तैलैस्त्रिकण्टकाद्येन यथास्वं साधितेन वा।
स्नेहेन मुस्तदेवाह्वनागरप्रतिवापवत्॥
सुरसादिकषायेण दद्यादास्थापनं ततः।
न्यग्रोधादेस्तु पित्तार्तं रसैः शुद्धं च तर्पयेत्॥"
( अ . हृ ; प्रमेहचिकित्सितम् )

बलिनःमेहिन: आदौ सर्षपारिष्ट
निकुम्भाक्षकरञ्जजैः तैलै: 
त्रिकण्टकाद्येन यथास्वं साधितेन 
स्नेहेन वा स्निग्धस्य वमनरेचने
कुर्यात् । ततः मुस्तदेवाह्वनागर
प्रतिवापवत् सुरसादिकषायेण
आस्थापनं दद्यात्। पित्तार्तं तु
न्यग्रोधादे: शुद्धं रसैः तर्पयेत् च ।

" മേഹിനോ ബലിന:കുര്യാത്
ആദൗ വമനരേചനേ
സ്നിഗ്ദ്ധസ്യ സർഷപാരിഷ്ട
നികുംഭാക്ഷകരഞ്ജജൈ:
തൈലൈസ്ത്രികണ്ഠകാദ്യേന
യഥാസ്വം സാധിതേന വാ 
സ്നേഹേന മുസ്തദേവാഹ്വ
നാഗരപ്രതിവാപവത്
സുരസാദികഷായേണ
ദദ്യാദാസ്ഥാപനം തത:
ന്യഗ്രോധാദേസ്തു പിത്താർത്തം
രസൈ: ശുദ്ധം ച തർപ്പയേത്. "
( അ. ഹൃ. പ്രമേഹചികിത്സിതം )

നല്ല ശരീരബലമുള്ള പ്രമേഹ
രോഗിയെ ആദ്യം കടുകെണ്ണ,
വേപ്പെണ്ണ, നാഗദന്തി എണ്ണ ,
താന്നിയെണ്ണ , ഉങ്ങെണ്ണ എന്നിവ
കൊണ്ടോ ത്രികണ്ടകാദി സ്നേഹം
കൊണ്ടോ ദോഷസ്ഥിതികൾക്കനു
സരിച്ചുള്ള മറ്റു സ്നേഹം കൊണ്ടോ
സ്നിഗ്ദ്ധത വരുത്തി വമന വിരേചന
ങ്ങൾ ചെയ്യേണ്ടതാണ്, അതിന് ശേഷം
മുത്തങ്ങയും ദേവതാരവും ചുക്കും
കല്ക്കമായിച്ചേർത്ത സുരസാദിഗണ
ക്വാഥം കൊണ്ടുള്ള കഷായ വസ്തി
പ്രയോഗിക്കണം . പിത്തകോപത്തിൽ
ന്യഗ്രോദാദിഗണത്തിന്റെ കഷായം
കൊണ്ടാണ് വസ്തി ചെയ്യേണ്ടത്. 
ഇങ്ങനെ ശോധന വരുത്തിയിരിക്കുന്ന രോഗിയെ മാംസരസങ്ങൾ കൊടുത്ത് 
തർപ്പണം ചെയ്യണം.

"असंशोध्यस्य तान्येव सर्वमेहेषु पाययेत्।
धात्रीरसप्लुतां प्राह्णे हरिद्रां माक्षिकान्विताम्॥
दार्वीसुराह्वत्रिफलामुस्ता वा क्वथिता जले।
चित्रकत्रिफलादार्वीकलिङ्गान् वा समाक्षिकान्॥
मधुयुक्तं गुडूच्या वा रसमामलकस्य वा।"
( अ हृ. प्रमेहचिकित्सितम् )

असंशोध्यस्य तानी एव सर्वमेहेषु 
शमनौषधानि प्रयोजयेत्।
हरिद्रा धात्रीरसप्लुतां माक्षिकान्विताम्
प्राह्णे पाययेत् । 
दार्वीसुराह्वत्रिफलामुस्ता: 
जले क्वथिता: वा । 
चित्रकत्रिफलादार्वीकलिङ्गान् समाक्षिकान्
वा ।
गुडूच्या: आमलकस्य वा रसं मधुयुक्तं वा ।

Those who are not eligible for shodhana chikilsa should take shamana chikitsa in prameha.
In the early morning, the patient should drink powder of haridra put into the juice of dhatri and mixed with honey; 
Drink darvi, surahwa ,triphala and musta boiled in water;
Decoction of chitraka, triphala ,
darvi and kalinga added withhoney; 
Fresh juice of guḍuchi or amalaka
mixed with honey.

"അസംശോധ്യസ്യ താന്യേവ 
സർവമേഹേഷു പായയേത് 
ധാത്രീരസപ്ലുതാം പ്രാഹ്ണേ 
ഹരിദ്രാം മാക്ഷികാന്വിതാം
ദാർവീസുരാഹ്വത്രിഫലാ
മുസ്താ വാ ക്വഥിതാ ജലേ
ചിത്രകത്രിഫലദാർവീകലിംഗാൻ 
വാ സമാക്ഷികാൻ
മധുയുക്തം ഗുളൂച്യാ വാ
രസമാമലകസ്യ വാ "
(അ. ഹൃ ; പ്രമേഹ ചികിത്സിതം )

ശോധന ക്രിയക്ക് അർഹനല്ലാത്ത 
പ്രമേഹരോഗിക്ക് ശമനൗഷധങ്ങൾ പ്രയോഗിക്കണം
നെല്ലിക്കയുടെ നീരിൽ മഞ്ഞൾപൊടിയും
തേനും ചേർത്ത് അതിരാവിലെ 
സേവിക്കുക.
 മരമഞ്ഞൾ , ദേവതാരം , ത്രിഫല ,
 മുത്തങ്ങ ഇവ കഷായം വെച്ച് 
 സേവിക്കുക.
 കൊടുവേലിക്കിഴങ്ങ് (ശുദ്ധി) ,
 ത്രിഫലത്തോട് , മരമഞ്ഞൾത്തൊലി, കുടകപ്പാലയരി ഇവ കഷായം വെച്ച്
തണുത്തതിന് ശേഷം തേൻ മേമ്പൊടി ചേർത്തുപയോഗിക്കുക.
ചിറ്റമൃതിന്റെയോ നെല്ലിക്കയുടെയൊ
സ്വരസം തേൻ ചേർത്ത് സേവിക്കുക.


"लोध्राभयातोयदकट्फलानां 
पाठाविडङ्गार्जुनधान्यकानाम्।
गायत्रिदार्वीकृमिहृद्धवचानां कफे 
त्रयः क्षौद्रयुताः कषायाः।"
( अ हृ प्रमेह चिकित्सितम् )

1. लोध्राभयातोयदकट्फलानां कषायं: + मधु ,
2. पाठाविडङ्गार्जुनधान्यकानाम् कषायं+ मधु ,
3. गायत्रिदार्वीकृमिहृद्धवचानां कषायं + मधु =
 कफे प्रमेहे हिताः।

The following three decoction mixed
with honey should be consumed in 
case of kapha prameha.
1. lodhra, abhaya, toyada, and katphala.
2. paadaa , vidamga, arjuna and
dhanyaka .
3. Gayatri, darvi, krimihrt and dhanyaka.

"ലോധ്രാഭയാതോയദകട്ഫലാനാം പാഠാവിഡങ്ഗാർജുനധാന്യകാനാം
ഗായത്രിദാർവീകൃമിഹൃദ്വചാനാം 
കഫേ ത്രയ: ക്ഷൌദ്രയുതാ: കഷായാ:"

1 . പാച്ചോറ്റിത്തൊലി, കടുക്കാത്തോട്, 
   മുത്തങ്ങാക്കിഴങ്ങ് ,കുമിഴിൻവേര്,
2. പാടക്കിഴങ്ങ്, വിഴാലരി, നീർമരുതിൽ
    തൊലി ,കൊത്തമല്ലി .
3. കരിങ്ങാലിക്കാതൽ, മരമഞ്ഞൾ-
  ത്തൊലി, വിഴാലരി, വയമ്പ് .
                 ഈ മൂന്നു കഷായങ്ങൾ
തേൻ മേമ്പൊടി ചേർത്ത് സേവിക്കുന്നത്
കഫപ്രമേഹത്തിൽ നല്ലതാകുന്നു.



"यथास्वमेभिः पानान्नं यवगोधूमभावनाः ॥ 
वातोल्बणेषु स्नेहांश्च प्रमेहेषु प्रकल्पयेत् ।"
(अ हृ प्रमेह चिकित्सितम्)

एभी लोध्रादिभिर्यथायोगं पानमन्नं च कल्पयेत्। यवगोधूमभावनाश्च कल्पयेत्।
वाताधिकेषु प्रमेहेषु स्नेहांश्च तैरेव कल्पयेत्। 

Foods and drinks should be prepared
from either yava or godhuma which 
have been soaked in the decoction
of the above drugs. 
For treating diabetes arising from 
increase of vata, sneha should 
also be prepared by these drugs.

"യഥാസ്വമേഭി: പാനാന്നം 
യവഗോധൂമഭാവനാ:
വാതോൽബണേഷു സ്നേഹാംശ്ച
പ്രമേഹേഷു പ്രകല്പയേത് "

മേൽ പറഞ്ഞ കഫപിത്തമേഹ
കഷായ യോഗങ്ങൾ കൊണ്ട്
(ലോദ്ധ്രാദി കഷായങ്ങൾ )
പ്രമേഹ രോഗികൾക്ക് പാനീയ
മണ്ടാക്കി കുടിക്കുന്നതിനും
ഈ കഷായ ജലത്തിൽ യവവും
 ഗോതമ്പും സംസ്ക്കരിച്ച്
(വേവിച്ച് ) ആഹാരമായും
ഉപയോഗിക്കാം.
വാതാധിക്യ പ്രമേഹത്തിൽ ഈ പറഞ്ഞ
യോഗം കൊണ്ട് തൈലാദി സ്നേഹ ദ്രവ്യം
തയ്യാറാക്കി സേവിപ്പിക്കുകയും വേണം.


"अपूपसक्तुवाट्यादिर्यवानां विकृतिर्हिता॥
गवाश्वगुदमुक्तानामथवा वेणुजन्मनाम्।
तृणधान्यानि मुद्गाद्याः शालिर्जीर्णः सषष्टिकः॥
श्रीकुक्कुटोऽम्लः ख़लकस्तिलसर्षपकिट्टजः।
कपित्थं तिन्दुकं जम्बूस्तत्कृता रागषाडवाः॥
तिक्तं शाकं मधु श्रेष्ठा भक्ष्याः शुष्काः ससक्तवः।
धन्वमांसानि शूल्यानि परिशुष्काण्ययस्कृतिः॥
मध्वरिष्टासवा जीर्णाः सीधुः पक्वरसोद्भवः।
तथाऽसनादिसाराम्बु दर्भाम्भो माक्षिकोदकम्॥"
( अ हृ प्रमेह चिकित्सितम् )

यवानां गवाश्वगुदमुक्तानामपूपादिविकृतिर्हिता। 
वेणुजानां वा यवानां विकृतिर्हिता। तृणधान्यानि-नीवारश्यामाकादीनि, 
तथा मुद्गाद्यास्तथा पुराणशालिः षष्टिकश्चेति 
हितानि। श्रीकुक्कुटसंज्ञोऽम्लः ख़लको हितः। तिलसर्षपपिण्याकजन्मा तदुपादानकारणो न मुद्गाद्युपादानकारणः, स च मालवकेषु प्रसिद्धः, आर्द्रकशकलनिस्तुषगोधूमादिना च क्रियते। 
कपित्थं तिन्दुकं जम्बू आदिभिः, कृता रागाः 
षाडवाश्च हिताः। तिक्तशाकादीनि च हितानि। 
श्रेष्ठा-त्रिफला। शूल्यानी परिशुष्काणि धन्वमांसानि । 
तथा, अयस्कृतिः मध्वारिष्टासवा: पक्वरसोत्भवा: 
सीधुः। तथा, असनादिसारवर्गस्याम्भो दर्भजलं 
माक्षिकोदकं च हितम्।

"അപൂപസക്തുവാട്യാദിർ 
യവാനാം വികൃതിർഹിതാ
ഗവാശ്വഗുദമുക്താനാ-
മഥവാ വേണുജന്മനാം
തൃണധാന്യാനി മുദ്‌ഗാദ്യാ:
ശാലിർജീർണഃ സഷഷ്ടിക
ശ്രീകുക്കുടോമ്ല ഖളക
സ്തിലസർഷപകിട്ടജ:
കപിത്ഥം തിന്ദുകം ജംബൂ
സ്തത്കൃതാ രാഗഷാഡവാ:
തിക്തം ശാകം മധു ശ്രേഷ്ഠാ
ഭക്ഷ്യാ: ശുഷ്കാ:സസക്തവാ
ധന്വമാംസാനി ശൂല്യാനി പരിശുഷ്കാന്യയസ്കൃതി:
മധ്വരിഷ്ടാസവ ജീർണാ: 
സീധു: പക്വരസോത്ഭവ:
തഥാസനാദിസാരാംബു 
ദർഭാംഭോ മാക്ഷികോദകം."

പശുക്കളും കുതിരകളും യവം 
ഭക്ഷിച്ച് വിസർജ്ജിക്കുന്ന
ചാണകത്തിൽ നിന്നും ശേഖരിച്ച 
യവം കഴുകി വൃത്തിയാക്കി ഉണക്കി
യെടുത്ത് പൊടിച്ചോ മുളയരി പൊടിച്ചോ
ഉണ്ടാക്കിയ അപ്പം , സക്തു , വാട്യം 
മുതലായ ആഹാര സാധനങ്ങൾ 
പ്രമേഹ രോഗികൾക്ക് ഭക്ഷിക്കുന്നതിന് 
യോഗ്യമാണ്. ചാമ , തിന മുതലായ
തൃണ ധാന്യങ്ങൾ , ചെറുപയർ 
തുടങ്ങിയ ധാന്യങ്ങൾ , പഴകിയ 
ചെന്നെല്ലരി , നവരയരി , എള്ളിൻ 
പിണ്ണാക്കും കടുകിൻപിണ്ണാക്കും 
ചേർത്തതും പുളിപ്പിച്ചതുമായ ശ്രീകുക്കുടമെന്ന‌ മുക്കുടി ,
വ്ളാർമരക്കായ ,പനച്ചിക്കാ ,
ഞാവൽക്കായ ഇവകൾ
കൊണ്ടുണ്ടാക്കിയ രാഗങ്ങൾ ,
ഖാണ്ഡവങ്ങൾ ,കയ്പുള്ള ശാക വർഗ്ഗം ,തേൻ , ത്രിഫല ,സക്തു
ഉൾപ്പെടെയുള്ള ശുഷ്ക്കങ്ങളായ 
ഭക്ഷ്യ പദാർത്ഥങ്ങൾ ,ശൂലത്തിൽ 
കോർത്തു വേവിച്ച ജാംഗല മാംസം , അയസ്കൃതി പഴകിയ മധു മദ്യം, 
അരിഷ്ടം ആസവം കരിമ്പിൻ നീരിൽ നിന്നുണ്ടാക്കുന്ന സീധുമദ്യം , 
അപ്രകാരം വേങ്ങ ,കരിങ്ങാലി മുതലായവയുടെ കാതലിട്ട് വെള്ളം ,
ദർഭ വേരിട്ട് വെന്ത വെള്ളം , 
തേൻ ചേർത്ത വെള്ളം ഇവയും
 പ്രമേഹത്തിൽ ഹിതങ്ങളാകുന്നു .



" सालसप्ताह्वकम्पिल्लवृक्षकाक्षकपित्थजम्।
रोहीतकं च कुसुमं मधुनाऽद्यात्सुचूर्णितम्॥
कफपित्तप्रमेहेषु पिबेद्धात्रीरसेन वा।"
( अ हृ प्रमेह चिकित्सितम् )

सालसप्ताह्वकम्पिल्लवृक्षकाक्षकपित्थजम्
रोहीतकं च कुसुमं सुचूर्णितम् मधुना 
कफपित्तप्रमेहेषु अद्यात् , धात्रीरसेन
पिबेत् वा ।

"സാലസപ്താഹ്വകംപില്ല
വൃക്ഷകാക്ഷകപിത്ഥജം
രോഹീതകം ച കുസുമം മധുനാദ്യാത്സുചൂർണിതം
കഫപിത്തപ്രമേഹേഷു 
പിബേദ്ധാത്രിരസേന വാ "

പയിൻ, ഏഴിലമ്പാല, കമ്പിപ്പാല,
കുടകപ്പാല ,താന്നി, വിളാർമരം 
ഇതുകളുടേയും ചെമ്മരത്തിന്റെയും 
പുഷ്പം നേർക്കെപ്പൊടിച്ചു തേൻ 
ചേർത്തോ നെല്ലിക്കാനീരിലോ 
കലക്കി കുടിച്ചാൽ കഫപിത്ത
പ്രമേഹങ്ങൾ ശമിക്കും .


" रूक्षमुद्वर्तनं गाढं व्यायामो निशि जागरः।
यच्चान्यच्छ्लेष्ममेदोघ्नं बहिरन्तश्च तद्धितम् । "
(अ हृ प्रमेहचिकित्सितम् )

प्रमेहे उद्वर्तनं रूक्षं तथा गाढं हितम्। तथा व्यायामरात्रिजागरौ च। अपरमपि यदेवंप्रायं 
श्लेष्ममेदोहरं बहिरन्तश्च, तच्च प्रमेहिणे हितम्।

" രൂക്ഷമുദ്വർത്തനം ഗാഢം
വ്യായാമോ നിശി ജാഗര:
യച്ഛാന്യച്ഛ്ലേഷ്മമേദോഘ്നം 
ബഹിരന്തശ്ച തദ്ധിതം."

പ്രമേഹ രോഗിക്ക് രൂക്ഷവും 
ഗാഢവുമായ ഉദ്വർത്തനവും 
വ്യായാമവും രാത്രി 
ഉറക്കമൊഴിക്കുകയും 
ഹിതമാകുന്നു . കൂടാതെ
കഫത്തെയും മേദസ്സിനെയും
ശമിപ്പിക്കുന്നതായ ആഹാര
വിഹാരങ്ങൾ അകത്തും പുറത്തും പ്രയോഗിക്കുന്നതും നല്ലതാണ് .


"शराविकाद्याः पिटकाः शोफवत्समुपाचरेत्॥
अपक्वा व्रणवत्पक्वाः तासां प्राग्रूप एव च।
क्षीरिवृक्षाम्बु पानायबस्तमूत्रं च शस्यते॥
तीक्ष्णं च शोधनं, प्रायो दुर्विरेच्या हि मेहिनः"
( अ हृ प्रमेहचिकित्सितम् )

शराविकाद्याः पिटकाः अपक्वा: शोफवत् ,
पक्वाः व्रणवत् समुपाचरेत् । तासां प्राग्रूप 
एव च क्षीरिवृक्षाम्बु बस्तमूत्रं च पानाय
शस्यते । तीक्ष्णं शोधनं च हि मेहिनः प्राय:
दुर्विरेच्या : ।

" ശരാവികാദ്യാ: പിടകാ:
ശോഫവത്സമുപാചരേത്
അപക്വാവ്രണവത്പക്വാ: 
താസാം പ്രാഗ്രൂപ ഏവ ച.
ക്ഷീരിവൃക്ഷാംബു പാനായ
ബസ്തമൂത്രം ച ശസ്യതേ
തീക്ഷ്ണം ച ശോധനം, പ്രായോ
 ദുർവിരേച്യാ ഹി മേഹിന: "

പ്രമേഹ രോഗത്തിന്റെ ഉപദ്രവമായി
ഉണ്ടാകാവുന്ന ശരാവിക മുതലായ
10 തരം കുരുക്കളെ പഴുക്കുന്നതിന്
മുമ്പ് ശോഫത്തിന് ചെയ്യുന്ന 
ചികിത്സകൾ ചെയ്യണം. കുരു
പഴുത്തു കഴിഞ്ഞാൽ വ്രണത്തിന്
പറഞ്ഞ ചികിത്സകൾ ചെയ്യണം .
   ശരാവിക തുടങ്ങിയ പിടകകൾ
ഉണ്ടാവാൻ തുടങ്ങുമ്പോൾ -
അതിന്റെ ശോഫാവസ്ഥയിൽ -
നാല്പാമരക്കഷായമോ ആട്ടിൻ
മൂത്രമോ സേവിക്കുകയും തീക്ഷ്ണ ഔഷധങ്ങൾ കൊണ്ട് വയറിളക്കുകയും വേണം. പ്രമേഹ രോഗികൾ പ്രായേണ ദുർവിരിച്യന്മാരാകയാൽ അവർക്ക് മൃദുവായ വിരേചനദ്രവ്യം കൊണ്ട് വയറിളകുകയില്ല. അതിനാലാണ് തീക്ഷ്ണമായ ഔഷധങ്ങൾ എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്.


"अच्छं बहु सितं शीतं निर्गन्धमुदकोपमम्॥
मेहत्युदकमेहेन किञ्चिच्चाविलपिच्छिलम्।
इक्षो रसमिवात्यर्थं मधुरं चेक्षुमेहतः॥"
( अ हृ प्रमेहनिदानं )

उदकमेहेन अच्छं बहु सितं शीतं निर्गन्धं
उदकोपमम् मेहति । इक्षुमेहतः किञ्चित् 
आविलपिच्छिलम् च इक्षोरसं इव अत्यर्थं 
मधुरं च ।

" അച്ഛം ബഹു സിതം ശീതം നിർഗന്ധമുദകോപമം
മേഹത്യുദക മേഹേന
കിഞ്ചിച്ചാവിലപിച്ഛിലം
ഇക്ഷോ രസമിവാത്യർത്ഥം 
മധുരം ചേക്ഷുമേഹത: "

ഉദകമേഹത്തിൽ , തെളിഞ്ഞ
മൂത്രം അളവിൽക്കൂടുതലും
വെളുത്തും തണുത്തും ഗന്ധം
ഇല്ലാതെയും വെള്ളത്തിന് 
സദൃശമായും ഒഴിക്കുന്നു.
ഇക്ഷുമേഹത്തിൽ , ചെറിയ
കലക്കത്തോടെയും വഴുവഴു
പ്പോടെയും കരിമ്പിൻ നീരെന്ന
പോലെയും വളരെയധികം 
മധുരരസത്തോടും കൂടിയ
മൂത്രമൊഴിക്കും .


" अविपाकोऽरुचिश्र्छर्दिर्निद्रा कासः सपीनसः।
उपद्रवाः प्रजायन्ते मेहानां कफजन्मनाम्॥ "
( अ हृ प्रमेहनिदानं )

अविपाक: अरुचि: छर्दि र्निद्रा कासः सपीनसः
कफजन्मनाम् मेहानां उपद्रवाः प्रजायन्ते ।

" അവിപാകോऽരുചി: ഛർദ്ദി:
നിദ്രാ കാസ: സപീനസ:
ഉപദ്രവാ: പ്രജായന്തേ 
മേഹാനാം കഫജന്മനാം."

ദഹനക്കുറവ് , അരുചി , ഛർദ്ദി , 
ഉറക്കം , പീനസത്തോട് കൂടിയ
ചുമ ഇവയെല്ലാം കഫജ പ്രമേഹ
ത്തിന്റെ ഉപദ്രവവ്യാധികളാണ് .



Comments