हरीतकी- കടുക്ക

हरीतकी- കടുക്ക

" कषाया मधुरा पाके रूक्षा विलवणा लघु॥
दीपनी पाचनी मेध्या वयसः स्थापनी परम्।
उष्णवीर्या सराऽऽयुष्या बुद्धीन्द्रियबलप्रदा॥
कुष्ठवैवर्ण्यवैस्वर्यपुराणविषमज्वरान्।
शिरोऽक्षिपाण्डुहृद्रोगकामलाग्रहणीगदान्॥
सशोषशोफातीसारमेदमोहवमिक्रिमीन्।
श्वासकासप्रसेकार्शःप्लीहानाहगरोदरम्॥
विबन्धं स्रोतसां गुल्ममूरुस्तम्भमरोचकम्।
हरीतकी जयेद्व्याधींस्तांस्तांश्च कफवातजान्॥"
( अ .ह्रृ .सू ; अ. स्व .वि .)

हरीतकि ; कषाया , पाके मधुरा , रुक्षा,
विलवणा , लघु: , दीपनी, पाचनि, मेध्या,
परं वयस: स्थापनी ,उष्णवीर्या ,सरा , 
आयुष्या , बुद्धीन्द्रियबलप्रदा ,कुष्ठ , वैवर्ण्य ,
वैस्वर्य , पुराणविषमज्वरान् ,शिर : अक्षि ,
पाण्डु , हृद्रोग , कामला , ग्रहणीगदान् ,
सशोष ,शोफ , अतीसार , मेद , मोह , वमि ,
क्रिमीन् ,श्वास , कास ,प्रसेक ,अर्शः प्लीहा ,
आनाह, गर : , उदरम् , स्रोतसां विबन्धं ,
गुल्मं , ऊरुस्तम्भं , अरोचकम् , तांस्तां कफ
वातजान् व्याधीन् च जयेत् ।

കടുക്ക

" കഷായാ മധുരാ പാകേ 
രൂക്ഷാ വിലവണാ ലഘു
ദീപനീ പാചനീ മേധ്യാ 
വയസ:സ്ഥാപനീ പരം.
ഉഷ്ണവീര്യാ സരാऽऽയുഷ്യാ ബുദ്ധീന്ദ്രിയബലപ്രദാ
കുഷ്ഠവൈവർണ്യവൈസ്വര്യ
പുരാണവിഷമജ്വരാൻ.
ശിരോऽക്ഷിപാണ്ഡുഹൃദ്രോഗ
കാമലാഗ്രഹണീഗദാൻ
സശോഷശോഫാതീസാര
മേദമേഹവമിക്രിമീൻ.
ശ്വാസകാസപ്രസേകാർശ:
പ്ലീഹാനാഹഗരോദരം
വിബന്ധം സ്രോതസാം ഗുൽമമൂരുസ്തംഭമരോചകം
ഹരീതകീ ജയേത് വ്യാധീം
സ്താംസ്താംശ്ച കഫവാതജാൻ."

കടുക്കാ ചവർപ്പുരസമുള്ളതാണ്.
പാകത്തിൽ മധുരമായിരിക്കും .
രൂക്ഷഗുണമുള്ളതാണ്
ഉപ്പൊഴിച്ച് അഞ്ചുരസങ്ങളുള്ളതാണ്; 
ലഘുവാണ് . ദീപനവും പാചനവുമാണ്.
ധാരണാശക്തിയെ ഉണ്ടാക്കും
യൗവ്വനത്തെ നിലനിർത്തന്നതിതാണ്.
വീര്യംകൊണ്ട് ഉഷ്ണമായിരിക്കും
വയറിളക്കും .ആയുസ്സിന് ഹിതകരമാണ്.
ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും ബലം
ഉണ്ടാക്കും. കുഷ്ഠം, ദേഹത്തിലുണ്ടാ
കുന്ന നിറഭേദം , സ്വരഭേദം, പുരാണജ്വരം, വിഷമജ്വരം , ശിരോരോഗം, നേത്രരോഗം, പാണ്ഡു , ഹൃദ്രോഗം, കാമലാ, ഗ്രഹണി
ശോഷം, ശോഫം, അതിസാരം,മേഹം, 
ഛർദ്ദി, കൃമിപീഡ , ശ്വാസം, കാസം, 
പ്രസേകം , അർശസ്സ് , പ്ലീഹ , ആനാഹം 
കൂട്ടുവിഷം , മഹോദരം , സ്രോതോരോധം,
ഗുല്മം , ഊരുസ്തംഭം , അരുചി എന്നീ
രോഗങ്ങളെയും കഫവാത വികാരത്താൽ
ഉണ്ടാക്കുന്ന രോഗങ്ങളെയും ശമിപ്പിക്കും 

Comments