സകലഭാവിതം

पथ्यादिगुळिका
पत्थापुनर्नवमहैषधभृंगराज -
कर्क्कन्धुपत्रतिलदीप्यबलानलैश्च ।
एतत्समं सकलभावितकिट्टचूर्णं
तक्रे पिबेदखिलपाण्डुगदे रहस्यम्॥
കടുക്ക, തവിഴാമവേര്, ചുക്ക്, കഞ്ഞുണ്ണി, ലന്തയില, എള്ള്, അയമോദകം, കുറുന്തോട്ടിവേര്, കൊടുവേലിക്കിഴങ്ങ് ഇവ സമം പുരാണകിട്ടത്തിന്റെപൊടി മറ്റേ മരുന്നുകളെല്ലാം കൂടിയേടത്തോളം പൊടിച്ച് (ഗുളികയാക്കി ) മോരിൽ സേവിക്കുക,
" സകലഭാവിതം " എന്നുള്ള വിശേഷണം കൊണ്ട് പുരാണകിട്ടം എല്ലാറ്റിലും ഭാവനചെയ്യണമെന്നർത്ഥം. ഗോമൂത്രം ,കാടി, ഉപ്പുനീര് എന്നിവയിൽ പലവുരു കാച്ചിമുക്കുന്നതാണ് പുരാണകിട്ടത്തിന്റെ സാധാരണഭാവനാവിധി. ഈ ഔഷധം പാണ്ഡുരോഗങ്ങളിൽ സിദ്ധൗഷധമാകുന്നു.

Comments