Hinguvachadi churnam -हिंगुवचादि चूर्णं

Hinguvachadi churnam -
हिंगुवचादि चूर्णं

हिङ्गु वचा विजया पशुगन्धा
दाडिम दीप्यक धान्यक पाठाः।
पुष्करमूल शठी हपुषाग्नि
क्षारयुग त्रिपटु त्रिकटूनि॥
साजाजि चव्यं सहतित्तिडीकं 
सवेतसाम्लं विनिहन्ति चूर्णम्।
हृत्पार्श्व बस्ति त्रिक योनि पायुशूलानि
वाय्वाम कफोद्भवानि॥
कृच्छ्रान् गुल्मान् वातविण्मूत्रसङ्गं 
कण्ठे बन्धं हृद्ग्रहं पाण्डुरोगम्।
अन्नाश्रद्धा प्लीह दुर्नाम हिध्मा
वर्ध्माध्मान श्वास कासाग्निसादान् ।।

1. हिङ्गु
2. वचा
3. विजया
4. पशुगन्धा
5. दाडिम 
6. दीप्यक 
7. धान्यक 
8. पाठा
9. पुष्करमूल
10. शठी
11. हपुषा
12. अग्नि
13. यवक्षारः
14. सार्ज्जिकक्षार:
15. सैन्धवं
16. विडं
17. रुचकं
18.शुण्ठी
19. मरिचं
20. पिप्पली
21. अजाजि
22. चव्यं 
23. तित्तिडीकं 
24. वेतसाम्लं
 एतत् चूर्णम्।

हृत् ,पार्श्व , वस्ति ,त्रिक , योनि इत्यादि प्रदेशे 
वायुः ,आम कफोद्भवानि शूलानि हन्ति। 
कृच्छ्रान् गुल्मान् , वात विण्मूत्रसङ्गं , कण्ठे बन्धं , हृद्ग्रहं ,पाण्डुरोगम् च निहन्ति। अन्नाश्रद्धा ,प्लीह , 
अर्शः, हिध्मा ,वृद्धि , आध्मानं , श्वासं , कासं , 
अग्निसादं च शमयति ।

*ഹിംഗുവചാദി ചൂർണ്ണം*

" ഹിംഗു വചാ വിജയാ പശുഗന്ധാ
ഡാഡിമ ദീപ്യക ധാന്യക പാഠാ:
പുഷ്കരമൂല ശഠീ ഹപുഷാഗ്നി
ക്ഷാരയുഗ ത്രിപടു ത്രികടൂനി
സജാജി ചവ്യം സഹ തിന്ത്രിണീകം
സവേതസാമ്ലം വിനിഹന്തി ചൂർണം.
ഹൃത്പാർശ്വവസ്തിത്രികയോനിപായു
ശൂലാനി വായ്വാമ കഫോത്ഭവാനി
കൃച്ഛ്രാൻ ഗുല്മാൻ വാതവിൺമൂത്രസംഗം കണ്ഠേബന്ധം ഹൃദ്ഗ്രഹം പാണ്ഡുരോഗം അന്നാശ്രദ്ധ പ്ലീഹ ദുർനാമ ഹിധ്മാ
വർദ്ധ്മാദ്ധ്മാന ശ്വാസ കാസാഗ്നിസാദാൻ ."

1. കായം
2. വയമ്പ്
3. കടുക്കാത്തോട്
4. ആട്ട്കൊട്ടപ്പാല വേര്
5. താളിമാതളത്തോട്
6. അയമോദകം
7. കൊത്തമ്പാലയരി
8. പാടക്കിഴങ്ങ്
9. പുഷ്ക്കരമൂലം
10. കച്ചോലക്കിഴങ്ങ്
11. അടയ്ക്കാമണിയൻ വേര്
12. കൊടുവേലിക്കിഴങ്ങ്
13. ചവർക്കാരം
14. തുവർച്ചിലക്കാരം
15. ഇന്തുപ്പ്
16. കല്ലുപ്പ്
17. വിളയുപ്പ്
18. ചുക്ക്
19. കുരുമുളക്
20. തിപ്പലി
21. ജീരകം
22. കാട്ടുമുളകിൻ വേര്
23. പുളിവേരിന്മേൽതൊലി
24. ഞരിഞ്ഞാമ്പുളിക്കിഴങ്ങ്.

ഇവ സമം പൊടിച്ച് യുക്തമായ അളവിൽ സേവിക്കുക. 
ഹൃദയം , പാർശ്വം , വസ്തി , ത്രികം ,
യോനി , ഗുദം എന്നിവിടങ്ങളിൽ
വാതകോപം കൊണ്ടോ ആമ ദോഷം നിമിത്തമായോ കഫദോഷകോപത്താലോ
ഉണ്ടാകുന്ന വേദനകൾ ശമിക്കും . 
ഗുല്മ രോഗം , അധോവാത മൂത്ര മലബന്ധം, കണ്ഠത്തിലെയും നെഞ്ചിലേയും തടസ്സം ,
പാണ്ഡുരോഗം , അരുചി , പ്ലീഹ ,
അർശസ്സ്, ഹിധ്മ , വൃദ്ധി , ആധ്മാനം , ശ്വാസം , കാസം, അഗ്നിമാന്ദ്യം ഇവയേയും ശമിപ്പിക്കും .

Indication: -
Flatulence
abdominal colic
Loss of appetite
indigestion
constipation
 hiccup
 Low back ache
 cough
 asthama
 piles

Comments