നാരായണ ചൂർണ്ണം or നാരാചക ചൂർണ്ണം

നാരായണ ചൂർണ്ണം or നാരാചക ചൂർണ്ണം


चिकित्साक्रमं - महोदरचिकित्सा
यवानी हपुषाघान्य
शतपुष्पोपकुञ्चिका : ।
कारवी पिप्पलीमूल -
मजगन्धा शठीवचा ॥

चित्रकाजाजिकं व्योषं
स्वर्णक्षीरी फलत्रयम् ।
द्वौ क्षा रौ पौष्करंमूलं
कुष्ठं लवणपञ्चकम् ॥

विळंगञ्च समांशानि
दन्त्या भागत्रयं तथा ।
त्रिवृद्विशाले द्विगुणे
सातला च चतुर्गगुणा ॥

एष नाराचको नाम
योगो रोगगणापह : I
नैनं प्राप्यातिवर्त्तन्ते
रोगा विष्णुमिवासुरा : ॥

तक्रेणोदरि भि : पेयो
गुन्मिभिर्ब्दरांबुना ।
आनाहवाते सुरया
वातरोगे प्रसन्नया ॥

दधिमण्डेन विड्संगे
डाडिमांभोभिरर्शसै : I
परिकर्त्ते सवृक्षाम्ळै -
रुष्णांबुभिरजीर्णके ॥

यथार्हं स्निग्द्धदेहेन
पेयमेतद्विरेचनम् ।

ചെറുചീരകം, അടയ്ക്കാമണിയൻവേര്, കൊത്തന്മാലയരി, ശതകുപ്പ, അത്തിത്തിപ്പലി, കരിഞ്ചീരകം, കാട്ടുതിപ്പലിവേർ , ആട്ടുനാറിവേളവേർ , കച്ചൂരിക്കിഴങ്ങ്, വയമ്പ്, കൊടുവേലിക്കിഴങ്ങ്, ജീരകം, ചുക്ക്, മുളക്, തിപ്പലി, ചതുരക്കള്ളി , ത്രിഫല മൂന്നും, ചവൽക്കാരവും , തുവർച്ചിലക്കാരവും , പുഷ്ക്കരമൂലം, കൊട്ടം, ഇന്തുപ്പ്, വിളയുപ്പ്, മരക്കലയുപ്പ്, വെടിയുപ്പ്, കാരുപ്പ്, വിഴാലരി, ഇവ സമം നാഗാന്തിവേർ മൂന്നുഭാഗം, ത്രികോല്പക്കൊന്ന കാട്ടുവെള്ളരിവേര് ഇവ ഈരണ്ടുഭാഗം ബ്രഹ്മി നാലുഭാഗം എല്ലാം ചേർത്തു പൊടിക്കുക. ഈ പൊടിക്കു നാരാചകചൂർണ്ണം എന്നു പേർ ,
ഉദരരോഗികൾ ഇതു മോരിൽ സേവിക്കുക.
ഗുന്മാദിരോഗങ്ങളുള്ളവർ അതാതിന്നുപറഞ്ഞ സാധനങ്ങളിൽ സേവിക്കണം. വിഷ്ണുവിനെക്കണ്ടാൽ അസുരന്മാരെന്നപോലെ ഈ ചൂർണം കിട്ടിയാൽ പിന്നെ രോഗങ്ങൾ ആക്രമിക്കയില്ല. "നാരായണചൂർണം " എന്നൊരു പാഠഭേദവുമുണ്ട്.

Comments