ഉദരം ശമിക്കാൻ ആയൂർവേദ ചികിത്സ

ഉദരം ശമിക്കാൻ ആയൂർവേദ ചികിത്സ 

चिकित्साक्रमं - महोदरचिकित्सा
पूतीकशुण्ठीवर्षाभू
वह्न्येरणकुलत्थज : I
कषायो हिंगुसिन्धूत्थ
संयुत : प्लीहनाशन : ॥
ആവൽകുനുന്ത്, ചുക്ക്, തവിഴാമവേര്, കൊടുവേലിക്കിഴങ്ങ്, ആവണക്കിൻവേര്, പഴമുതിരപരിപ്പ് ഇവ കഷായം കായവും ഇന്തുപ്പും മേപ്പൊടി ചേർത്തു സേവിക്കുക. പ്ലീഹോദരം ശമിക്കും.


अर्कपत्रं सलवण -
मन्तर्धूमं विपाचयेत् ।
मस्तुना तत् पिबेत् क्षारं
प्लीहप्रशमनं परम् ॥
( अर्कलवणक्षारं )
എരുക്കിന്നില ഇന്തുപ്പ് ഇവ ചതച്ച് കുടത്തിലാക്കി അടച്ച് അടുപ്പത്തു വെച്ച് വേവിച്ച് ക്ഷാരമാക്കുക. ആ ക്ഷാരം തയിർ വെള്ളത്തിൽ സേവിക്കുക. പ്ലീഹോദരം ശമിക്കും.


चिकित्साक्रमं - महोदरचिकित्सा
प्रयुञ्जीत भिषक् प्राज्ञो
यथादोषोदयं क्रिया : ।
बद्घोदरनिवृत्त्यर्त्थ -
मर्श : कर्म्मावचारयेत् ॥
ബുദ്ധിമാനായ വൈദ്യൻ ഉദരങ്ങളിൽ ഏതു ദോഷത്തിനാണ് ശക്തി എന്നു നോക്കി യഥോചിതം ചികിത്സകൾ ചെയ്യണം. ബദ്ധോദരത്തിന്റെ നിവാരണത്തിന്ന് അർശസ്സിങ്കൽ പറഞ്ഞ ചികിത്സകളും ചെയ്യണം.

कृष्णालशुनपत्थ्यानां
पाक्यमेरण्डतैलवत् ।
पिबतो विलयं याति
प्लीहबद्धोदरं ध्रुवम् ॥
തിപ്പലി, വെള്ളുള്ളി, കടുക്ക ഇവയുടെ കഷായം അവണക്കെണ്ണചേർത്തു സേവിക്കുക. പ്ലീഹോദരവും ബദ്ധോദരവും ശമിക്കും.

അർക്കലവണക്ഷാരം

എരുക്കിന്റെ ഇല , ഇന്തുപ്പ് ഇവ രണ്ടും സാമാന്യം ചതച്ച് കുടത്തിലാക്കി അടച്ച് അടുപ്പിൽ വേവിച്ച് ക്ഷാരമാക്കിയത് - തൈരിൻ വെള്ളത്തിൽ ചേർത്ത് സേവിച്ചാൽ പ്ലീഹോദരം (Spleen Cirrhosis) ശമിക്കുമെന്ന് 


सौभञ्जनस्य निष्क्वाथं
सर्प्पिस्सैन्धवसंयुतम् ।
छिद्रोदरे प्रयुञ्जीत
कर्म्मान्तर्विद्रधीरितम् ॥
തണ്ടുചുകന്ന മുരിങ്ങ ഇതു കഷായം വെച്ച് നെയ്യും ഇന്തുപ്പും ചേർത്തു സേവിക്കുക. അന്തർവിദ്രധിയിൽ പറയപ്പെട്ട ചികിത്സയും ചെയ്ക ഛിദ്രോദരം ശമിക്കും.


अपां दोषहराण्यादौ
योजयेदुदकोदरे ।
मूत्रयुक्तानि तीक्ष्णानि
विविधक्षारवन्ति च ॥
ഉദകോദരത്തിങ്കൽ ആദ്യം ജലത്തിന്റെ ദോഷത്തെ കളയുന്നതായും ഗോമൂത്രം കൂട്ടിയതായും തീക്ഷ്ണങ്ങളായും കാരങ്ങൾ ചേർന്നതായും ഇരിക്കുന്ന ഔഷധങ്ങളെ പ്രയോഗിക്കണം.

Comments